ഡോക്ടേഴ്സ് റോയല്‍ ലീഗ് സീസണ്‍3 സമാപിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലാണ് ചാമ്പ്യന്മാര്‍. റോട്ടറി ക്ലബ് ഓഫ് കൊച്ചി റോയല്‍സ് സംഘടിപ്പിച്ച ഡോക്ടേഴ്സ് റോയല്‍ ലീഗ് (DRL) സീസണ്‍-3 ആണ് വിജയകരമായി സമാപിച്ചത്.
ജനുവരി 14, 15 തീയതികളില്‍ കാക്കനാട് യു.എസ്.സി ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റ് ടൈപ്പ്-1 പ്രമേഹ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കുള്ള ധനശേഖരണത്തിനായാണ് സംഘടിപ്പിച്ചത്. ആകെ 12 ടീമുകള്‍ പങ്കെടുത്ത മത്സരങ്ങളില്‍ ആവേശകരമായ പോരാട്ടങ്ങളാണ് നടന്നത്. ഫൈനല്‍ മത്സരത്തില്‍ കൊച്ചിന്‍ മോങ്ക്സിനെ പരാജയപ്പെടുത്തി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ടീം കിരീടം നേടി.
ഡോക്ടര്‍മാരുടെ സൗഹൃദവും കായികാത്മകതയും ഒരുമിച്ചുചേര്‍ന്ന ഈ ടൂര്‍ണമെന്റ്, സമൂഹസേവനത്തിനുള്ള മികച്ച ഉദാഹരണമായി. ടൈപ്പ്-1 പ്രമേഹമുള്ള കുട്ടികള്‍ക്ക് ആവശ്യമായ ഇന്‍സുലിന്‍ ചികിത്സക്കും മറ്റ് മെഡിക്കല്‍ സഹായങ്ങള്‍ക്കും സമാഹരിച്ച തുക ഉപയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.