കേന്ദ്രീകൃത വോള്‍ട്ടേജ് സംവിധാനവുമായി റിയല്‍ ഗാര്‍ഡിന്റെ ഡിസ്ട്രിബ്യൂഷന്‍ ബോക്‌സ്

വൈദ്യുതി വയറിംഗിന് ഉപയോഗിക്കുന്ന ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ ബോക്‌സില്‍ കേന്ദ്രീകൃത വോള്‍ട്ടേജ് നിയന്ത്രണ സംവിധാനം അടങ്ങിയിട്ടുള്ള സ്റ്റെറ്റ്ബിപ്ലസ് വിപണിയില്‍. കേന്ദ്ര സര്‍ക്കാര്‍ പേറ്റന്റോടെ റിയല്‍ ഗാര്‍ഡ് കമ്പനിയാണ് ഇത് വിപണിയിലെത്തിച്ചിരിക്കുന്നത്. വീട്ടിലെ ടി.വി, ഫ്രിഡ്ജ്, എ.സി, ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, ലൈറ്റുകള്‍ തുടങ്ങിയവയ്ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കും എന്നതാണ് സ്റ്റെറ്റ്ബിപ്ലസിന്റെ പ്രത്യേകത.

ഓരോ ഗൃഹോപകരണങ്ങള്‍ക്കും വെവ്വേറെ സ്റ്റെബിലൈസറുകള്‍ വാങ്ങുന്നത് ഒഴിവാക്കനും വൈദ്യുതി പാഴാവുന്നത് ഒഴിവാക്കാനും അതുവഴി വൈദ്യുതി ബില്ലിലും ലാഭമുണ്ടാക്കാനും സ്റ്റെബിപ്ലസിന്റെ ഉപയോഗം സഹായികും. സ്റ്റെബിപ്ലസ് ഉപയോഗിക്കുമ്പോള്‍ ഒരു മാസത്തേക്ക് പത്ത് യൂണിറ്റില്‍ താഴെ വൈദ്യുതിയെ ആവശ്യമായി വരുകയുള്ളു.നിലവില്‍ ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ ബോക്‌സ് ഉള്ള വീടുകളില്‍ അതുമായി വയര്‍ ചെയ്ത് ഘടിപ്പിക്കാവുന്ന സ്റ്റെബിപ്ലസ് മോഡലും പുതിയ വീടുകള്‍ക്ക് സ്റ്റെബിപ്ലസ് വയര്‍ ചെയ്ത ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡുകളും ലഭിക്കും. ഇതില്‍ സിംഗിള്‍ ,ത്രീഫെയ്‌സ് മോഡലുകളും ലഭിക്കും.

സ്റ്റെബിപ്ലസ് വയര്‍ ചെയ്തിട്ടുള്ള ഡിസ്ട്രിബ്യൂഷന്‍ ബോക്‌സില്‍ ഇ.എല്‍.സി.ബി,എം.സി.ബി എന്നിവ ഘടിപ്പിക്കാനുള്ള സാകര്യമുണ്ട്,ഏതെങ്കിലും കാരണവശാല്‍ ഈ ഉപകരണത്തിന് തകരാര്‍ സംഭവിച്ചാല്‍ ഇലക്ട്രിഷ്യന്റെ സഹായമില്ലാതെ തന്നെ ബൈപാസ് ചെയ്യാനുള്ള സ്വിച്ചും ഇതിലുണ്ട്.

ഇന്ത്യയിലും അന്താരാഷ്ട്ര കമ്പനികളിലുമായി 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ബി.ശ്രീകുമാറാണ് റിയല്‍ ഗാര്‍ഡിന്റെ മാനേജിംഗ് ഡയറക്ടര്‍. എല്ലാ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ക്കും ഒരൊറ്റ സ്റ്റെബിപ്ലസ് വഴി വോള്‍ട്ടേജ് സംരക്ഷണം നല്‍കുന്നത് ഇപ്പോഴുള്ള വോള്‍ട്ടേജ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒറ്റമൂലിയാവും. ഹൈ റൈസ് ഫ്‌ളാറ്റുകള്‍ക്ക് വേണ്ടിയുള്ള മോഡലുകളും വിപണിയില്‍ ലഭ്യമാണ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍