ബി എൻ ഐ ബിസിനസ് കോൺക്ലേവ് മെയ് 25ന്

സംരംഭകർക്ക്‌ ആശയങ്ങൾ കൈമാറാനും പുതിയ അവസരങ്ങൾ കണ്ടെത്താനും അതുവഴി ബിസിനസ് മെച്ചപ്പെടുത്താനും ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ബിഎൻഐയുടെ കൊച്ചി റീജിയൻ വേദി ഒരുക്കുന്നു.

ബിഎൻഐ അംഗങ്ങൾക്കായുള്ള ‘ബിഎൻഐ സെലിബ്രേറ്റ്-റീജിയണൽ അവാർഡ്‌സ് ആൻഡ് ബിസിനസ് കോൺക്ലേവ് മെയ് 25ന് ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ വച്ചു നടക്കും. ഉച്ചക്ക് ഒരു മണി മുതൽ രാത്രി 11 മണി വരെയാണ് കോൺക്ലേവ്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 800ൽ പരംവ്യക്തികൾ പങ്കെടുക്കുന്ന കോൺക്ലേവിൽ അംഗങ്ങൾക്ക് ബിസിനസ് ബ്രാൻഡിങ്ങിനുള്ള അവസരം ഉണ്ടായിരിക്കും. ആറു വർഷം മുൻപ് നിലവിൽ വന്ന ബിഎൻഐ കൊച്ചി ഇപ്പോൾ 13 ചാപ്റ്ററുകളും എണ്ണൂറോളം ബിസിനസ് ഉടമകളും പ്രൊഫഷണലുകളും ഉൾപ്പെടുന്ന അന്താരാഷ്ട്ര ബിസിനസ് നെറ്റ് വർക്ക് ആണ്.

പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റി നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനും നാവികസേന കമാൻഡറുമായ അഭിലാഷ് ടോമി നയിക്കുന്ന ഇൻസ്പിരേഷണൽ സെഷനാണ് കോൺക്ലേവിന്റെ പ്രധാന ആകർഷണ കേന്ദ്രം.ബിഎൻഐ കൊച്ചി റീജിയൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജി അനിൽകുമാർ, ബിഎൻഐ ഗ്ലോബൽ മാസ്റ്റർ ട്രെയ്‌നർ മുരളി ശ്രീനിവാസൻ, ബിഎൻഐ ഇന്ത്യ ഹെഡ് (ഓപ്പറേഷൻസ്) അതുൽ ജോഗലേക്കർ എന്നിവർ കോൺക്ലേവിൽ സംസാരിക്കും.

റഫറലുകളിലൂടെ ബിസിനസ് മികച്ചതാക്കാന്‍ സഹായിക്കുക എന്നതാണ് ബിഎൻഐയുടെ ലക്ഷ്യം. അനാരോഗ്യകരമായ മത്സരങ്ങൾ ഒഴിവാക്കി, പരസ്പരം സഹായിക്കാനും, പിന്തുണയ്ക്കാനും ബിസിനസ് വളര്‍ത്താനുമുള്ള പ്രൊഫഷണല്‍ പ്ലാറ്റ് ഫോം ഒരുക്കുകയാണ് ബിഎൻഐ ചെയ്യുന്നത്. പ്രാദേശിക തലത്തിൽ സ്വയം വളർച്ച നേടുകയും അതോടൊപ്പം മറ്റുള്ള ബിസിനസ്സുകളെ വളരാൻ സഹായിക്കുകയും ചെയ്ത അംഗങ്ങളെ ആദരിക്കാനുള്ള വേദികൂടിയാകും കോൺക്ലേവ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍