തകർന്നടിഞ്ഞു വാഹന വിപണി, പ്ലാന്റുകൾ അടച്ച് കമ്പനികൾ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മൂന്ന് ദിവസത്തേക്ക് പ്ലാന്റുകൾ അടച്ചിടാൻ തീരുമാനിച്ചു. ഈ മാസം 16 ,17 ,18 തീയതികളിലാണ് എല്ലാ പ്ലാന്റുകളുടെയും പ്രവർത്തനം നിർത്തുന്നത്. വിൽപ്പന കുറഞ്ഞത് മൂലം ബൈക്കുകൾ കമ്പനിയിൽ കെട്ടികിടക്കുന്നതാണ് പ്ലാന്റുകൾ അടയ്ക്കാൻ കാരണമെന്ന് കമ്പനി അറിയിച്ചു.

നേരത്തെ കാർ നിർമാതാക്കൾ ഷട്ട് ഡൌൺ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു ടൂ വീലർ കമ്പനി ഉത്പാദനം നിർത്തി വൈകുന്നതായി അറിയിക്കുന്നത് ഇതാദ്യമാണ്.
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ എട്ടു മുതൽ 14 ദിവസം വരെ നിർമാണം നിർത്തി വയ്ക്കുമെന്ന് മഹിന്ദ്ര ആൻഡ് മഹിന്ദ്ര അറിയിച്ചിട്ടുണ്ട്. ടാറ്റ മോട്ടോർസ് എട്ടു ദിവസവും മാരുതി മൂന്ന് ദിവസവും ഉത്പാദനം നിർത്തും. ടൊയോട്ട എട്ടു നാളും അശോക് ലെയ്‌ലാൻഡ് 9 ദിവസവും ബോഷ് പത്തു ദിവസവും പ്ലാന്റുകൾ അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജംനാ ആട്ടോ 20 ദിവസത്തേക്ക് ഉത്പാദനം ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഹീറോയ്ക്ക് ഇന്ത്യയിൽ അഞ്ചു പ്ലാന്റുകളാണുള്ളത്. ആറാമത്തേതിന്റെ നിർമാണം ഹൈദരാബാദിലെ ശ്രീസിറ്റിയിൽ പുരോഗമിക്കുകയാണ്. ഇപ്പോൾ ഒരു വർഷം 18 ലക്ഷം ബൈക്കുകൾ നിർമിക്കുന്നതിനുള്ള കപ്പാസിറ്റി ഹീറോയ്ക്ക് ഉണ്ട്.

Latest Stories

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്