മെസി കേരളത്തില്‍ വരുന്നതിന്റെ ചെലവുകള്‍ വഹാക്കാമെന്ന പേരില്‍ സ്വര്‍ണവ്യാപാര മേഖലയില്‍ തട്ടിപ്പ്; ജ്വല്ലറികളില്‍ നിന്ന് പണം തട്ടുകയും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ജസ്റ്റിന്‍ പാലത്തറ വിഭാഗത്തെ കുറിച്ച് അന്വേഷണം വേണമെന്ന് AKGSMA

അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍തുക പിരിച്ച് ഒരു വിഭാഗം തട്ടിപ്പ് നടത്തിയെന്ന് സ്വര്‍ണവ്യാപാരി സംഘടന എകെജിഎസ്എംഎ. അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി കേരളത്തില്‍ വരുന്നതിന്റെ ചെലവുകള്‍ വഹിക്കാമെന്ന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വന്‍ തുക പിരിച്ചെടുത്ത AKGSMA ജസ്റ്റിന്‍ പാലത്തറ വിഭാഗം സംഘടനയുടെ തട്ടിപ്പിനെ കുറിച്ച് അന്വേഷണക്കണമെന്നാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടത്. അര്‍ജന്റീന ഫുട്ബാള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തില്‍ കൊണ്ടു വരുന്നതിന്റെ ചെലവുകള്‍ വഹിക്കാമെന്ന് പറഞ്ഞ് കായിക മന്ത്രിയെയും, സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിച്ചുവെന്നും സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്നും ഇതിന്റെ പേരില്‍ കോടികള്‍ പിരിച്ചെടുത്തുവെന്നും സ്വര്‍ണവ്യാപിരികളുടെ സംഘടന ആരോപിക്കുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് AKGSMA സംഘടന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുല്‍ നാസര്‍, ട്രഷറര്‍ സി.വി.കൃഷ്ണദാസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ലയണല്‍ മെസ്സി കേരളത്തില്‍ വരുന്നതിന്റെ ചെലവുകള്‍ വഹിക്കാമെന്ന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വന്‍ തുക പിരിച്ചെടുത്ത എകെജിഎസ്എംഎ ജസ്റ്റിന്‍ പാലത്തറ വിഭാഗം നടത്തിയ തട്ടിപ്പിനെ കുറിച്ച് അന്വേഷണക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കത്തയച്ചിരിക്കുന്നത്.

കായിക മന്ത്രിയെയും, സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്നും ജസ്റ്റിന്‍ പാലത്തറ വിഭാഗം കോടികള്‍ പിരിച്ചെടുത്തെന്നും, തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കായിക മന്ത്രിയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് തങ്ങളാണ് മെസ്സിയെ കൊണ്ടുവരുന്നത് എന്ന് അറിയിച്ചാണ് സ്വര്‍ണവ്യാപാരികളെ പറ്റിച്ച് പിരിവ് നടത്തിയത്.

മെസ്സി കേരളത്തില്‍ കൊണ്ടുവരുന്നത് തങ്ങളാണെന്ന് പ്രചരിപ്പിച്ച് ആറുമാസം നീണ്ടുനില്‍ക്കുന്ന ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ‘ഒലോപ്പോ’ എന്ന ആപ്പ് നിര്‍മ്മിച്ചു 10000 രൂപ വീതം അംഗത്വ ഫീസ് സ്വീകരിച്ച് ഒട്ടേറെ ജ്വല്ലറികളില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നാണ് ആക്ഷേപം. ഇതേ ആപ്പ് വഴി ഏത് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയാലും ഉപഭോക്താക്കള്‍ക്ക് 17.5 കിലോ സ്വര്‍ണം സമ്മാനമായി നല്‍കുമെന്നും ഇവര്‍ പ്രചരിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം ധനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് നടത്തിയെന്നും സംഘടന ആരോപിക്കുന്നു. ഇതെല്ലാം പ്രഖ്യാപനങ്ങളും ഉദ്ഘാടനവും മാത്രമായിരുന്നുവെന്നാണ് ആക്ഷേപം. ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവല്‍ നടത്തിയില്ലെന്ന് മാത്രമല്ല, ജ്വല്ലറികളില്‍ നിന്നും പണം പിരിച്ചെടുക്കുകയും പണം തട്ടുകയും ചെയ്തു. ഒരാള്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരു ഉപഭോക്താവിനും സ്വര്‍ണം സമ്മാനമായി ലഭിച്ചിട്ടുമില്ലെന്നും AKGSMA പറയുന്നു.

സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും, സ്വര്‍ണ്ണ വ്യാപാരികളുടെ ഇടയില്‍ നിന്നും വലിയ തോതില്‍ സംഭാവന സ്വീകരിക്കുകയും, 17.5 കിലോ സ്വര്‍ണം സമ്മാനമായി നല്‍കും എന്നൊക്കെ പറഞ്ഞു തട്ടിപ്പ് നടത്തുകയും ചെയ്ത ജസ്റ്റിന്‍ പാലത്തറ വിഭാഗം സംഘടനയെക്കുറിച്ച് സര്‍ക്കാര്‍തലത്തില്‍ അന്വേഷണം നടത്തണമെന്നും ഇവരുടെ തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവരണമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ