അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നവീനമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ‘അശ്വ’ (അഡ്വാൻസ്ഡ് സ്കൂൾസ് വിഷൻ അലയൻസ് – AŚVA) ദേശീയതലത്തിൽ ലോഞ്ച് ചെയ്തു. ഊട്ടിയിലെ പ്രശസ്തമായ ദ ലോറൻസ് സ്കൂൾ, ലൗഡേലിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി സഞ്ജയ് കുമാർ ഐ.എ.എസ് പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ മുഖ്യ രക്ഷാധികാരിയായും, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ശിൽപി ഡോ. കെ. കസ്തൂരിരംഗൻ മുഖ്യ ഉപദേശകനായും പ്രവർത്തിക്കുന്ന ഈ പദ്ധതിയിൽ മലയാളികളുടെ വലിയൊരു നിര തന്നെ അണിനിരക്കുന്നുണ്ട്. അഞ്ഞൂറിലധികം വരുന്ന മുതിർന്ന അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് അശ്വയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ നൂതന കൂട്ടായ്മയായ ‘അശ്വ’ യുടെ (ASVA) ഉദ്ഘാടനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി സഞ്ജയ് കുമാർ IAS നിർവഹിക്കുന്നു. നീരജ് സക്സേന (ജെ.ഇ യൂണിവേഴ്സിറ്റി), അമിത് ചൗധരി (കെ.പി.എം.ജി), ഡി.വി.എസ് റാവു (ലോറൻസ് സ്കൂൾ), ഡോ. വി.എസ് ജയകുമാർ (അശ്വ ചെയർമാൻ) എന്നിവർ ചടങ്ങിൽ സമീപം.

കാലാവസ്ഥാ ലാബ് ഉദ്ഘാടനം ചെയ്തു

പദ്ധതിയുടെ ഭാഗമായി ഐ.ഐ.എസ്.സി (IISc) ഡീനും ഡൈവേച്ച സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ചെയർമാനുമായ ഡോ. എസ്.കെ. സതീഷ് ലോറൻസ് സ്കൂൾ കാമ്പസിൽ അത്യാധുനിക കാലാവസ്ഥാ ലബോറട്ടറി ഉദ്ഘാടനം ചെയ്തു. കേവലം പുസ്തക പഠനത്തിനപ്പുറം പ്രായോഗികമായ ഗവേഷണങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുനൽകുക എന്നതാണ് അശ്വ ലക്ഷ്യമിടുന്നത്.

ഹബ്ബ്-നോഡ് മാതൃകയിലൂടെ വിപ്ലവം

രാജ്യവ്യാപകമായി ഒരു ‘ഹബ്ബ്-നോഡ്’ ശൃംഖലയിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. തിരഞ്ഞെടുത്ത സ്കൂളുകൾ ഹബ്ബ് സ്കൂളുകളായി പ്രവർത്തിക്കുകയും, ആ പ്രദേശത്തെ മറ്റ് സ്കൂളുകൾക്ക് (നോഡ് സ്കൂളുകൾ) സാങ്കേതിക വിദ്യയും അധ്യാപന പരിശീലനവും ഗവേഷണ സൗകര്യങ്ങളും പങ്കുവെക്കുകയും ചെയ്യും. ഇതിലൂടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളിലേക്കും എത്തിക്കാൻ സാധിക്കും.

വികസിത ഭാരതം: ലക്ഷ്യം പുതിയ തലമുറ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്, ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വിദ്യാലയങ്ങളുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കുന്നതിലൂടെ ‘വികസിത ഭാരതം’ എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. കേവലം വിവരങ്ങൾ നൽകുന്നവരെന്നതിലുപരി അറിവിനെ ക്രിയാത്മകമായി ഉപയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഫെസിലിറ്റേറ്റർമാരായി അധ്യാപകരെ മാറ്റിയെടുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. ജിജ്ഞാസയില്‍ നിന്ന് കാര്യക്ഷമതയിലേക്കും, അവിടെ നിന്ന് സർഗ്ഗാത്മകതയിലേക്കും അതുവഴി രാജ്യത്തിന് കരുത്താകുന്ന സംഭാവനകളിലേക്കും കുട്ടികളെ വളർത്തുക എന്നതാണ് അശ്വയുടെ ദർശനം.

Latest Stories

കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

ഗുജറാത്ത് ലോക്കൽ പോളുകളിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപ്പ്: വോട്ട്ഷെയർ ഉയർത്തി പ്രധാന പ്രതിപക്ഷ പദവി തിരിച്ചുപിടിച്ചു

പ്രധാന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയ പ്രവചനം; മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗം

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

കൂടല്‍മാണിക്യം ഉത്സവത്തിന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ബഹുനില പന്തലിന്റേയും ദീപാലങ്കാരങ്ങളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ചൂടിനെ ശമിപ്പിക്കാൻ മഴ എത്തുന്നു, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞു: എം. വി. ഗോവിന്ദൻ

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല: കെ മുരളീധരൻ

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ