ജഗന്‍ ഷാജികൈലാസിന്റെ സമൂസക്കടയില്‍ കിട്ടും കേട്ടിട്ടുപോലുമില്ലാത്ത സമൂസാ വെറൈറ്റികള്‍

സംവിധായകന്‍ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകന്‍ ജഗന്‍ ഷാജി കൈലാസ് തിരുവനന്തപുരത്ത് ഒരു സമൂസക്കട തുടങ്ങി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്‌നാക്‌സ് റെസ്റ്ററന്റ് തുടങ്ങിയപ്പോള്‍ തന്നെ ഹിറ്റായി.

സമൂസയുടെ വെറൈറ്റികള്‍, ബ്ലാക്ക് ടീ വെറൈറ്റികള്‍, വിവിധതരം സാന്‍ഡ്‌വിച്ച് എന്നിവയാണ് സമൂസ പോയിന്റിന്റെ രൂചിവിഭവങ്ങള്‍. രുചിയിലെ വൈവിധ്യങ്ങള്‍ക്കൊപ്പം സെലിബ്രിറ്റികളുടെ സാന്നിദ്ധ്യം കൂടിയായപ്പോള്‍ കച്ചവടം പൊടിപൊടിച്ചു. ഐഎഫ്എഫ്‌കെ നടന്നപ്പോള്‍ ടാഗോര്‍ തിയേറ്ററില്‍ സമൂസാ പോയിന്റിന്റെ ഒരു സ്റ്റാള്‍ ഇട്ടിരുന്നു.

https://www.facebook.com/samosapointindia123/photos/a.1946481555677356.1073741828.1945902849068560/1957587777900067/?type=3&theater

കിളിക്കൂട്, ക്രാബ്ഡ് ലോലിപോപ്പ് സമൂസ, എഗ് സമൂസ, ചിക്കന്‍ സമൂസ തുടങ്ങി 15 ഓളം വിഭവങ്ങളാണ് ഈ കടയിലൂടെ വിറ്റഴിക്കുന്നത്. സമൂസ പോയിന്റ് തുടങ്ങാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ജഗന്‍ പറയുന്നത് ഇങ്ങനെ.

“പണ്ടേ എനിക്ക് താല്‍പര്യമുള്ളൊരു മേഖലയാണ് റെസ്റ്ററന്റ് ബിസിനസ് എന്നത്. ആദ്യം കരുതിയത് ഒരു മൂവിംഗ് വാനില്‍ റെസ്റ്ററന്റ് തുടങ്ങാമെന്നാണ്. അതിന് അനുവാദം കിട്ടാന്‍ കുറച്ച് പ്രയാസമായതിനാലാണ് ഔട്ട്‌ലെറ്റ് തുടങ്ങിയത്. സാധാരണക്കാരന്റെ ഭക്ഷണമാണ് സ്‌നാക്ക്‌സ്. ആര്‍ക്കും അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്ന ഒന്നാണിത്. അതുകൊണ്ടാണ് ഇങ്ങനെ ഒരു ആശയത്തിലേക്ക് നീങ്ങിയത്. എനിക്ക് സമൂസ ഇഷ്ടമാണ്. തിരുവനന്തപുരം നഗരത്തില്‍ സമൂസയുടെ വെറൈറ്റികള്‍ ഇല്ല. അമ്മയുടെ റെസിപ്പീസാണ് ഇവിടെ ഫോളോ ചെയ്യുന്നത്” – ജഗന്‍ പറഞ്ഞു.

https://www.facebook.com/samosapointindia123/photos/a.1946481555677356.1073741828.1945902849068560/1947856242206554/?type=3&theater

ഖത്തറില്‍ ഇന്റേണ്‍ഷിപ്പിന് പോയ സമയ്ത്ത് കിട്ടിയ കുറച്ച് പൈസയും ഷാജി കൈലാസ് നല്‍കിയ കുറച്ച് പണവും സുഹൃത്തിന്റെ നിക്ഷേപവും കൂടി ചേര്‍ത്താണ് കട ആരംഭിച്ചത്. രണ്ടു ലക്ഷം രൂപയോളം മാത്രമാണ് ഈ കടയ്ക്കായി ഇന്‍വെസ്റ്റ് ചെയ്തതെന്നും ജഗന്‍ പറയുന്നു. തങ്ങളാണ് കേരളത്തില്‍ ക്രാബ്ഡ് സമൂസ അവതരിപ്പിച്ചതെന്നും അതിപ്പോള്‍ കേരളം മുഴുവന്‍ ഹിറ്റായിക്കൊണ്ടിരിക്കുകയുമാണ്. 16 രൂപ മാത്രം വിലയുള്ള ടേസ്റ്റിയായിട്ടുള്ള ഒന്നാണ് ക്രാബ്ഡ് സമൂസയെന്നും ജഗന്‍ പറഞ്ഞു.

https://www.facebook.com/samosapointindia123/photos/a.1946481555677356.1073741828.1945902849068560/1946974078961437/?type=3&theater

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി