കുടുംബ വ്യവസായത്തിന്റെ ശക്തിയെ വിശകലനം ചെയ്യുന്ന ബിസിനസ് കോണ്‍ക്ലേവ് മേയ് 5ന് കാലിക്കറ്റില്‍

കുടുംബ വ്യവസായത്തെ അടുത്ത തലമുറയിലേക്ക് വിജയകരമായി കൈമാറാന്‍ ആവശ്യമായ തന്ത്രങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്ന Business Conclave ‘The SECRETS behind Generational WEALTH – The POWER of FAMILY BUSINESS’ മേയ് 5, 2025-ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ നീണ്ടുനില്‍ക്കുന്ന ഏക ദിന പരിപാടി, പുതിയ തലമുറയിലേക്കുള്ള ബിസിനസ് പൈതൃകത്തിനുള്ള വഴികള്‍ തുറന്ന് കാണിക്കും.

കുടുംബ വ്യവസായം തലമുറകളിലേക്ക് വിജയകരമായി കൈമാറാന്‍ സമ്പത്ത് മാത്രം പോര. അതിന്റെ അടിസ്ഥനമായ മൂല്യങ്ങളും പ്രവര്‍ത്തന രീതി കൂടി പകര്‍ന്നുകൊടുക്കണം. ഈ വിജയത്തിന്റെ രഹസ്യങ്ങളാണ് ITCC ബിസിനസ് കോണ്‍ക്ലേവ് വെളിപ്പെടുത്തുന്നതെന്ന് ഐടിസിസി ചെയര്‍മാന്‍ ശ്രീ അബ്ദുല്‍ കരീം പഴേരിയല്‍ പറഞ്ഞു.

മോഹന്‍ജി, സന്തോഷ് ബാബു, മധു ഭാസ്‌കരന്‍, വികെ മാധവ് മോഹന്‍, സാഹല പ്രവീന്‍, സിഎസ് അഷീക്ക്, എഎംസുരേഷ് കുമാര്‍ തുടങ്ങി വ്യവസായ മേഖലയിലെ പ്രശസ്തരും പ്രചോദനാത്മകമായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയവരും ഈ ബിസിനസ് conclave ഇല്‍ സംസാരിക്കും.

ബിസിനസ് പൈതൃക സംരക്ഷണം, തലമുറമാറ്റത്തിനുള്ള തന്ത്രങ്ങള്‍, ബിസിനസ്സില്‍ നീതിയും മൂല്യങ്ങളും, സാങ്കേതിക വിദ്യയുടെ ഊര്‍ജ്ജം, ധനകാര്യ ഭദ്രതയും നിക്ഷേപ തന്ത്രങ്ങളും, യുവതലമുറക്ക് വേണ്ടി പ്രത്യേകം സെഷനുകള്‍ ബിസിനസ് ലീഡര്‍ഷിപ്പ്, നവീകരിച്ച കാഴ്ചപ്പാട് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

പരിപാടി, പങ്കെടുത്തവര്‍ക്ക് പ്രചോദനവും പ്രായോഗികമായ വഴികാട്ടിയും നല്‍കുന്ന ഒരു അപൂര്‍വ അവസരമാകും. കുടുംബ വ്യവസായം സുസ്ഥിരവും ദീര്‍ഘകാല വിജയം ഉറപ്പുവരുത്തുന്നതുമാക്കാന്‍ സഹായകമായ ഈ Business conclave ലേക്ക്, വ്യവസായികള്‍, സംരംഭകര്‍, മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍, കുടുംബബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നവര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടും. 75929 15555 / 92495 11111 ഈ നമ്പറിലൂടെ നിങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഉറപ്പാക്കാം.

Latest Stories

തമിഴ്‌നാട്ടില്‍ മല്‍സ്യ സംസ്‌കരണ കേന്ദ്രത്തില്‍ അമോണിയ ചോര്‍ച്ച: 7 പേര്‍ മരിച്ചു, 46 പേര്‍ ആശുപത്രിയില്‍

'അമ്മ'യിൽ പൊട്ടിത്തെറി, ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ സ്ഥാനമൊഴിഞ്ഞത് 17 അംഗങ്ങൾ

എല്ലാവരും സുരക്ഷിതരാകുന്നതുവരെ... വേഴ്സൈയിൽ നിന്ന് അഭയാർത്ഥി ക്യാമ്പുകളിലേക്ക് നീളുന്ന ഒരു നൂറ്റാണ്ടിന്റെ കഥ

ഓൺലൈൻ ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന വേണ്ട, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി; ആംബുലൻസിലും ഇനി 'തൂഫാൻ' പരിശോധന

സഹദേവന്റെ കണ്ണ് അത്രയും ചുവപ്പിച്ചത് അതിനുവേണ്ടി; ജീത്തു ജോസഫ് നൽകിയ റെഫറൻസ് ആ കഥാപാത്രമായിരുന്നു: ഷാജോൺ

‘ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ? മുസ്ലിംലീഗ് ചരിത്രത്തിൽ 'തങ്കലിപികളാൽ' എഴുതപ്പെടും ഈ മൗനം: പരിഹസിച്ച് കെ.ടി ജലീൽ

അവയവക്കടത്ത് കേസിൽ നിർണായക രേഖകളും വ്യാജരേഖകളും കണ്ടെടുത്ത് ഇഡി; പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദ​ഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി; പകരം യുപി സ്വദേശിയെ നിയമിച്ചു

സെർവറുകൾ തണുത്തിരിക്കുന്നു, തൊഴിലാളികൾ പൊള്ളുന്നു

മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പെരുമ്പാവൂർ ടൗണിൽ നിന്ന് മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ