ശ്രീലങ്കയിലെ വിമാനത്താവളങ്ങളില്‍ കണ്ണെറിഞ്ഞ് അദാനി ഗ്രൂപ്പ്; ബണ്ഡാരനായകെയടക്കം മൂന്നെണ്ണം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു; വെളിപ്പെടുത്തലുമായി ഹരിന്‍ ഫെര്‍ണാണ്ടോ

ശ്രീലങ്കയിലെ വിമാനത്താവളങ്ങളില്‍ കണ്ണെറിഞ്ഞ് അദാനി ഗ്രൂപ്പ്. കൊളംബോയിലെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളം, രത്മനാല, മറ്റ്താല വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പ് ഏറ്റെടുക്കാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് ശ്രീലങ്കന്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ വ്യക്തമാക്കി.

എന്നാല്‍, ഈ വാര്‍ത്തകളോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.  ശ്രീലങ്കയിലേക്കുള്ള അന്താരാഷ്ട്ര കവാടം എന്ന പെരുമയുള്ളതാണ് കൊളംബോയിലെ ബണ്ഡാരനായകെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.

ഇടപാട് യാഥാര്‍ഥ്യമായാല്‍ വ്യോമയാന രംഗത്ത് അദാനി ഗ്രൂപ്പിന്റെ വിദേശത്തേക്കുള്ള ഏറ്റവും വലിയ നിക്ഷേപമാകുമിത്. ഇന്ത്യയില്‍ തിരുവനന്തപുരത്തേത് ഉള്‍പ്പെടെ എട്ട് വിമാനത്താവളങ്ങള്‍ കമ്പനി ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. നവി മുംബൈയിലെ പുതിയ വിമാനത്താവളവും അദാനിയുടേതാണ്.

ആഭ്യന്തര കലാപത്തിനു ശേഷം ടൂറിസം രംഗത്ത് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശ്രീലങ്ക. കഴിഞ്ഞ വര്‍ഷം 14 ലക്ഷത്തിലേറെ വിനോദസഞ്ചാരികളാണ് ശ്രീലങ്ക സന്ദര്‍ശിച്ചത്. അടുത്ത വര്‍ഷം 20 ലക്ഷത്തിലേറെ സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഹരിന്‍ ഫെര്‍ണാണ്ടോ പറഞ്ഞു. വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ മെച്ചപ്പെടുത്തുന്നതിനാണ് കൈമാറ്റത്തിന് ഒരുങ്ങിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു.

ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് ടെര്‍മിനല്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അദാനി പോര്‍ട്സ്. ഇതിനായി അമേരിക്കന്‍ സര്‍ക്കാരിന് കീഴിലെ ഡെവലപ്മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് 5,000 കോടി രൂപയുടെ വായ്പയും അദാനി പോര്‍ട്സ് ഉറപ്പാക്കിയിരുന്നു. പദ്ധതിയോട് അനുബന്ധിച്ച് 500 മെഗാവാട്ടിന്റെ കാറ്റാടിപ്പാടവും അദാനി ഗ്രൂപ്പ് ശ്രീലങ്കയില്‍ സ്ഥാപിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ശ്രീലങ്കയിലെ വിമാനത്താവളങ്ങളും ഏറ്റെടുക്കാന്‍ അദാനി ശ്രമിക്കുന്നത്.

Latest Stories

വരാനിരിക്കുന്ന തലമുറ ആ ഇന്ത്യൻ താരത്തെ മാതൃകയാക്കണം, അയാൾ അത്രമാത്രം കഷ്ടപെട്ടിട്ടുണ്ട്: മുഹമ്മദ് ഷമി പറയുന്നത് ഇങ്ങനെ

ചരക്ക് എന്ന് വിളിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ല, അറിയാതെ അങ്ങനെ ഒരുപാട് സിനിമകള്‍ ചെയ്തു പോയി: സൊനാക്ഷി സിന്‍ഹ

IPL 2024: 'അത് ചെയ്താല്‍ ഞങ്ങള്‍ക്ക് അവനെ നഷ്ടപ്പെടും'; ധോണിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്‌ളെമിംഗ്

വിവാഹം മുടങ്ങിയത് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ; 16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; പ്രതി രക്ഷപ്പെട്ടത് പെണ്‍കുട്ടിയുടെ തലയുമായി

ഇന്ത്യയില്‍ രാഷ്ട്രീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; അമേരിക്കക്കെതിരെ ആഞ്ഞടിച്ച് റഷ്യ; മതസ്വാതന്ത്ര്യ വിവാദത്തില്‍ മോദി സര്‍ക്കാരിന് പൂര്‍ണ പിന്തുണ

കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

കണ്ണ് വയ്ക്കല്ലേ.. ആലിയ മുതൽ ഷാരൂഖ് വരെ; സെലിബ്രിറ്റികളുടെ അന്ധവിശ്വാസങ്ങൾ

മുംബൈ ഇന്ത്യൻസ് സീനിയർ താരങ്ങളുടെ വക രഹസ്യ മീറ്റിംഗ്, തോൽവിയുടെ പഴി മുഴുവൻ ആ താരത്തിന്; മുംബൈ മാനേജ്‌മന്റ് പറയുന്നത് ഇങ്ങനെ

ലിപ്‌ലോക്കും സ്‌റ്റൈലും തിയേറ്ററില്‍ ഓടുന്നില്ല, ഇനി ചരിത്ര സിനിമയുമായി വിജയ് ദേവരകൊണ്ട; ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രവുമായി താരം

വീട്ടില്‍ സോളാര്‍ വെച്ചിട്ടും ബില്‍ കുതിച്ച് ഉയരുന്നു; കെഎസ്ഇബി വൈദ്യുതി കട്ടോണ്ട് പോകുന്നു; കാട്ടുകള്ളന്‍മാരില്‍ പ്രതീക്ഷയില്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ