അദാനിയുടെ കരുത്തില്‍ സാംഘി കുതിക്കുന്നു; രണ്ട് ഓഹരികളിലും കാളകള്‍; അംബുജ രാജ്യത്തെ ഒന്നാമത്തെ സിമന്റ് കമ്പനിയാക്കും; കേരളത്തിലേക്കും എത്തുമെന്ന് കരണ്‍

സാംഘി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുമെന്ന അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അംബുജ സിമന്റ്സിന്റെ ഓഹരികളില്‍ വന്‍ മുന്നേറ്റം. പ്രഖ്യാപനം കഴിഞ്ഞ് 48 മണിക്കൂറുകള്‍ക്കുള്ളില്‍ ഓഹരികളില്‍ ആറുശതമാനത്തിലധികം വര്‍ദ്ധനവാണുള്ളത്. അദാനിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തിയതും അംബുജയുടെ ഡിമാന്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രഖ്യാപനം വരുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സാംഘി ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് അടിച്ചിരിക്കുകയാണ്. കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ 20.39 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

5000 കോടി രൂപ മൂല്യമുള്ള സാംഘി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കാന്‍ ഇരുകമ്പനികളും തമ്മില്‍ കഴിഞ്ഞ ദിവസമാണ് കരാര്‍ ഒപ്പിട്ടത്. സാംഘി ഇന്‍ഡസ്ട്രീസിന്റെ 56.74 ശതമാനം ഓഹരികളാണ് അംബുജ സിമന്റ്സ് ഏറ്റെടുക്കുക. സാംഘി ഇന്‍ഡസ്ട്രീസിന്റെ പ്രൊമോട്ടര്‍മാരായ രവി സാംഘിയുടെയും രവി സാംഘിയുടെ കുടുംബത്തിന്റെയും കൈവശമുള്ള ഓഹരികള്‍ ഏറ്റെടുക്കാനാണ് ധാരണയായിരിക്കുന്നത്.

സാംഘിയെ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ അംബുജ സിമന്റ്സ് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സാംഘി ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയിലും മുന്നേറ്റം ഉണ്ടായി. സാംഘി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നതോടെ, അംബുജ സിമന്റ്സിന്റെ സാന്നിധ്യം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. നിര്‍മ്മാണ സാമഗ്രികളുടെ ഉല്‍പ്പാദനരംഗത്ത് ആധിപത്യം തുടരാന്‍ ഇത് വഴിതെളിയിക്കും. വര്‍ഷം 140 ദശലക്ഷം ടണ്‍ സിമന്റ് ഉല്‍പ്പാദിപ്പിക്കുന്ന തലത്തിലേക്ക് വളരാന്‍ ഈ ഏറ്റെടുക്കല്‍ സഹായിക്കുമെന്നും ഗൗതം അദാനി വ്യക്തമാക്കി.

സാംഘി ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കലിയൂടെ സൗത്ത് ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ വേഗത്തില്‍ എത്താമെന്നാണ് കരുതുന്നത് കരണ്‍ അദാനി പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഒന്നാമത്തെ സിമിന്റ് കമ്പനിയാനാണ് ശ്രമിക്കുന്നത്. തീരദേശ പാതയ്ക്ക് സമീപമുള്ള സാംഘി സിമിന്റ് ഫാക്ടറിയില്‍ നിന്നും മുംബൈയിലേക്കും കര്‍ണാടകയിലേക്കും കേരളത്തിലേക്കും സിമിന്റുകള്‍ വേഗത്തില്‍ എത്തിക്കാം. കുറഞ്ഞ് നിരക്കില്‍ സിമിന്റ് ജനങ്ങള്‍ക്ക് എത്തിക്കാന്‍ തങ്ങള്‍ പ്രതിബദ്ധരാണെന്ന് കരണ അദാനി പറഞ്ഞു.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍