പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

എന്ത് സാധനവും ഉപയോഗശൂന്യമായാലും രണ്ടാമതൊന്ന് ഉപയോഗിക്കാൻ പറ്റുമോ എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. അങ്ങനെ ക്രിയേറ്റീവ് ആയി അവ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരും ഈ ലോകത്തുണ്ട്. വാഹനങ്ങളുടെ ടയറുകൾ ഉപയോഗശൂന്യമായി കഴിഞ്ഞാൽ അവ വലിച്ചെറിയുകയോ ഉള്ളിൽ മണ്ണും വളവും നിറച്ച് ചെടികൾ വളർത്തുന്നതുമൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അമേരിക്കക്കാർ പഴയ ടയറുകൾ ഹൈവേകൾക്കടിയിൽ കുഴിച്ചിടുകയാണ് ചെയ്യുക എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്തിനാണ് ഇങ്ങനെ ടയറുകൾ ഹൈവേകൾക്കടിയിൽ കുഴിച്ചിടുന്നത് എന്ന് പറയാം…

ഓരോ വർഷവും ദശലക്ഷക്കണക്കിന് ഉപയോഗിച്ച ടയറുകൾ കുന്നുകൂടുന്നതിനാൽ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ ഒരു പരിഹാരം തേടുകയായിരുന്നു അമേരിക്ക. ശക്തവും ദീർഘകാലം നിലനിൽക്കുന്നതുമായ റോഡുകൾ നിർമ്മിക്കുന്നതിന് പഴയ ടയറുകൾ ഇപ്പോൾ എങ്ങനെ പുനരുപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്ന വീഡിയോ പുറത്തു വന്നതോടെയാണ് ടയറുകൾ കൊണ്ട് ഇങ്ങനെയും ഉപയോഗമുണ്ടെന്ന കാര്യം പലരും അറിയുന്നത്.

എന്തിനാണ് അമേരിക്കക്കാർ പഴയ ടയറുകൾ ഹൈവേകൾക്കടിയിൽ കുഴിച്ചിടുന്നത്? കാരണം ലളിതമാണ് എന്ന ചോദിക്കുന്നതോടെയാണ് ഈ വീഡിയോ ആരംഭിക്കുന്നത്. ഉപയോഗിച്ച ടയറുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ വർഷങ്ങളായി അമേരിക്ക ബുദ്ധിമുട്ടുകയായിരുന്നു. റബ്ബർ, സ്റ്റീൽ, മറ്റ് രാസവസ്തുക്കൾ എന്നിവകൊണ്ടാണ് ടയർ നിർമ്മിച്ചിരിക്കുന്നത്. ഇതിനാൽ അവ എളുപ്പത്തിൽ നശിച്ചുപോകില്ല. അതേസമയം, ഇവ കത്തിച്ചു കളയുന്നത് അപകടകരമാണ്. കാരണം അത് വിഷ പുകയാണ് പുറപ്പെടുവിക്കുന്നത്. കൂടാതെ വലിച്ചെറിയുന്നത് വർഷങ്ങളോളം മാലിന്യക്കൂമ്പാരങ്ങളായി മാറുകയും ചെയ്യുന്നു.

ഈ പ്രശ്നം പരിഹരിക്കാൻ എഞ്ചിനീയർമാർ ഒരു പുതിയ ആശയം കൊണ്ടുവന്നു. ടയറുകൾ വലിച്ചെറിയുന്നതിനുപകരം അവർ അവ റോഡിന്റെ അടിഭാഗത്ത് ഉറപ്പിച്ചു നിർത്തി. ഒഴിഞ്ഞ സ്ഥലങ്ങൾ ചരൽ കൊണ്ട് നിറയ്ക്കുകയും മുകളിൽ റോഡ് ടാറു ചെയ്യുന്നതിനുപയോഗിക്കുന്ന അസ്ഫാൽറ്റ് കൊണ്ട് മൂടുകയും ചെയ്യുന്നു. ഇതോടെ ഒരു സാധാരണ ഹൈവേ പോലെ റോഡ് കാണപ്പെടുകായും ചെയ്യും. യഥാർത്ഥത്തിൽ ആയിരക്കണക്കിന് പഴയ ടയറുകളിൽ നിർമ്മിച്ചതാണ് ഇവിടുത്തെ പല ഹൈവേകളും.

ഈ രീതി ഇത്ര നന്നായി പ്രവർത്തിക്കുന്നതിന്റെ കാരണവും വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ആദ്യത്തെ നേട്ടം മെറ്റീരിയലുകളിൽ വലിയ കുറവുണ്ടാക്കുന്നു എന്നതാണ്. ടയറുകൾ ഉപയോഗിക്കുന്നത് പുതിയ നിർമ്മാണ സാമഗ്രികളുടെ ആവശ്യകത പകുതിയായി കുറയ്ക്കുന്നു. രണ്ടാമത്തെ നേട്ടം ശക്തിയാണ്. ടയറുകൾ സ്വാഭാവികമായും കടുപ്പമുള്ളതും ഇലാസ്തികത ഉള്ളതുമാണ്. അതിനാൽ അവ കാറുകളിൽ നിന്നുള്ള ആഘാതം ആഗിരണം ചെയ്യുകയും റോഡ് കൂടുതൽ കാലം നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഈ റോഡുകളിൽ ചിലത് സാധാരണ റോഡുകളേക്കാൾ ഒരുപാട് കലാം നല്ല നിലയിൽ തുടരും. ഏറ്റവും പ്രധാനമായി, ദശലക്ഷക്കണക്കിന് പാഴായ ടയറുകൾ വലിച്ചെറിയപ്പെടുന്നതിന് പകരം വീണ്ടും ഉപയോഗിക്കാൻ സാധിക്കും എന്നതാണ്.

നവംബർ 22 ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം 7 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. മാത്രമല്ല നിരവധി നല്ല അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലാ വർഷവും അമേരിക്ക 250 ദശലക്ഷത്തിലധികം സ്ക്രാപ്പ് ടയറുകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് വീഡിയോയിൽ പറയുന്നു. അവയെല്ലാം ലാൻഡ്‌ഫില്ലുകളിലേക്ക് അയയ്ക്കുന്നതിനുപകരം പലതും ക്രംബ് റബ്ബർ എന്നറിയപ്പെടുന്ന ചെറിയ കഷണങ്ങളായി കീറുന്നു. പിന്നീട് ഇത് ആസ്ഫാൽറ്റുമായി കലർത്തി റബ്ബറൈസ്ഡ് ആസ്ഫാൽറ്റ് ഉണ്ടാക്കുന്നു. ഇത് റോഡിലെ ശബ്ദം കുറയ്ക്കുകയും റോഡുകളെ കൂടുതൽ ശക്തമാക്കുകായും ചെയ്യുന്നു. കൂടാതെ ദീർഘകാല അറ്റകുറ്റപ്പണികൾ കുറയ്ക്കുന്നു. ഇന്ത്യക്കും നടപ്പിലാക്കാൻ കഴിയുന്ന ഒരു കാര്യം തന്നെയാണിത്. ഇതുവഴി മാലിന്യം കുറയ്ക്കുക മാത്രമല്ല, വിഭവങ്ങൾ ലാഭിക്കുകയും ചെയ്യാനാകുന്ന ഒരു മികച്ച രീതിയാണിത്.

Latest Stories

'സഞ്ജുവിനെ കയറ്റരുത്, ശുഭ്മൻ ഗിൽ തന്നെ ആ സ്ഥാനത്ത് തുടരണം'; കാരണം പറഞ്ഞ് രവിചന്ദ്രൻ അശ്വിൻ

2026 ടി-20 ലോകകപ്പിൽ സഞ്ജുവിന് അവസരം ലഭിക്കില്ല, കാരണം വ്യക്തമാക്കി അഭിഷേക് ശർമ്മ

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം