സണ്‍ഗ്ലാസ് ധരിച്ചുള്ള ഡ്രൈവിംഗ് യഥാര്‍ത്ഥത്തില്‍ സുരക്ഷിതമാണോ?

സണ്‍ഗ്ലാസ് ധരിച്ച് ഡ്രൈവ് ചെയ്യുന്നത് സുരക്ഷിതമാണോ? പലര്‍ക്കും സംശയമുള്ള കാര്യമാണിത്. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സണ്‍ഗ്ലാസിന്റെ ആവശ്യകത എത്ര പ്രധാനമാണെന്ന് മറ്റാരും പറയാതെ തന്നെ നമുക്കറിയാം. എന്നാല്‍ കാര്‍ ഡ്രൈവിംഗിലും സണ്‍ഗ്ലാസ് ഉപയോഗിക്കാമോ, അത് സുരക്ഷിതമാണോ?.

സണ്‍ഗ്ലാസ് ധരിച്ചുള്ള ഡ്രൈവിംഗ് വ്യക്തമായ കാഴ്ച ഉറപ്പ് വരുത്തും. വെയില്‍ ജ്വലിച്ച് നില്‍ക്കുന്ന പകല്‍, മൂടപ്പെട്ട അന്തരീക്ഷം തുടങ്ങി ഏത് കാലാവസ്ഥയിലും വ്യക്തമായ കാഴ്ച ലഭിക്കാന്‍ സണ്‍ഗ്ലാസുകള്‍ സഹായിക്കും. വസ്തുക്കള്‍ കൂടുതല്‍ കൃത്യതയോടെ കാണുന്നതിനൊപ്പം കണ്ണില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്നതും വലിയ പരിധി വരെ സണ്‍ഗ്ലാസുകള്‍ പ്രതിരോധിക്കും. മഴ, മൂടല്‍ മഞ്ഞ് എന്നിവയുള്ളപ്പോള്‍ സുരക്ഷിതമായ കാഴ്ച ഉറപ്പ് വരുത്താന്‍ പോളറൈസ്ഡ് ഗ്ലാസുകള്‍ക്ക് സാധിക്കും. ഈ അവസരത്തില്‍ കേവലം സണ്‍ഗ്ലാസുകള്‍ ധരിച്ചാല്‍ ഇരുണ്ട കാഴ്ചയാകും ലഭിക്കുക. ഇത് കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തും. ഒപ്പം തന്നെ മറ്റ് വാഹനങ്ങളില്‍ നിന്നുമുള്ള കണ്ണഞ്ചിപ്പിക്കും പ്രകാശത്തെ പ്രതിരോധിക്കാനും പോളറൈസ്ഡ് സണ്‍ഗ്ലാസുകള്‍ സഹായിക്കും.

ഡ്രൈവിംഗ് ഗ്ലാസുകള്‍ വാങ്ങുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണമേകുന്ന ഗ്ലാസുകള്‍ തെരഞ്ഞെടുക്കുക. യുവി 40 എന്ന അടയാളത്തോടുള്ള സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ഒപ്പം ലെന്‍സുകള്‍ പോളറൈസ്ഡാണെന്നും ഉറപ്പ് വരുത്തുക. ആംബര്‍, ഗ്രെയ്, ബ്രൗണ്‍, ഗ്രീന്‍ നിറങ്ങളിലുള്ള ലെന്‍സുകളാണ് ഡ്രൈവിംഗിന് അനുയോജ്യം. ഡ്രെവിംഗില്‍ ബ്ലൂ ലെന്‍സുകള്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നീല ലെന്‍സുകള്‍ കാഴ്ചപരിധി കുറയ്ക്കും. രാത്രി കാല ഡ്രൈവിംഗില്‍ ആന്റി-ഗ്ലെയര്‍ സണ്‍ഗ്ലാസുകളാണ് ഉപയോഗിക്കേണ്ടത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ