ഇന്നോവ ഹൈക്രോസിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി ടൊയോട്ട !

എംപിവി സെഗ്‌മെന്റിലെ രാജാക്കന്മാരാണ് ടൊയോട്ട ഇന്നോവ. പെട്രോൾ മോഡലായ ജിഎക്‌സിനെ അടിസ്ഥാനമാക്കി ഇന്നോവ ഹൈക്രോസിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി സൗന്ദര്യവർദ്ധക മാറ്റങ്ങളോടെയാണ് ഈ സ്‌പെഷ്യൽ എഡിഷൻ എത്തുന്നത്.

പുതിയതും പഴയതുമായ മോഡലുകൾ തമ്മിൽ വേർതിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് എളുപ്പമാക്കുന്ന, ക്രോമിന്റെ അപ്‌ഡേറ്റ് ചെയ്ത ഗ്രിൽ, പുറകിൽ പുതിയ ഫോക്‌സ് സിൽവർ സ്‌കിഡ് പ്ലേറ്റുകൾ, എക്സ്റ്റീരിയറിൽ ചില ചെറിയ മാറ്റങ്ങൾ എന്നിവയും ലിസ്റ്റിലുണ്ട്. 9500 രൂപ അധികം നൽകിയാൽ പ്ലാറ്റിനം വൈറ്റ് എക്സ്റ്റീരിയർ പെയിന്റ് ഷേഡും തിരഞ്ഞെടുക്കാം.

കാറിന്റെ ഇന്റീരിയറിൽ പുതിയ ബ്രൗൺ ഫിനിഷ് സോഫ്റ്റ് -ടച്ച് ഡാഷ്‌ബോർഡ്, വിൻഡോ കൺട്രോൾ പാനലിൽ പുതിയ ഫോക്സ് വുഡ്‌വർക്ക്, ഡ്യുവൽ-ടോൺ ഫാബ്രിക് സീറ്റ് കവറുകൾ എന്നിവ ലഭിക്കുന്നു. ജിഎക്സ് ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഉയർന്ന ട്രിമ്മുകളിൽ കാണപ്പെടുന്ന ബമ്പർ ഗാർണിഷുകൾ, വലിയ അലോയ് വീലുകൾ പോലുള്ള ചില ഫീച്ചറുകൾ ഈ വേരിയന്റിൽ കാണാൻ സാധിക്കില്ല. പുതിയ ലിമിറ്റഡ് എഡിഷൻ എംപിവിയുടെ ക്യാബിനിലെ ഫാബ്രിക് സീറ്റുകൾക്ക് പുതിയ ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബ്രൗൺ തീം ആണ് ലഭിക്കുന്നത്.

2.0 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഏറ്റവും പുതിയ മോഡലിന് കരുത്തേകുന്നത്. ഇത് പരമാവധി 169 ബിഎച്ച്പി കരുത്തും 205 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. യൂണിറ്റ് സിവിടി ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് GX ലിമിറ്റഡ് എഡിഷൻ ഡിസംബർ വരെയോ സ്റ്റോക്കുകൾ തീരുന്നത് വരെയോ മാത്രമായിരിക്കും വാങ്ങാൻ സാധിക്കുക എന്നാണ് റിപ്പോർട്ടുകൾ. 20.07 ലക്ഷം മുതൽ 20.22 ലക്ഷം എക്‌സ്-ഷോറൂം വിലയിലാണ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്. ജിഎക്‌സിനേക്കാൾ 40,000 രൂപ കൂടുതലാണ് ലിമിറ്റഡ് എഡിഷന്. 7 സീറ്റർ, 8 സീറ്റർ കോൺഫിഗറേഷനുകളിൽ മാത്രമേ ഇത് ലഭ്യമാകൂ.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ