ഈ എസ്‌യുവികൾക്ക് 50,000 മുതൽ 3.5 ലക്ഷം വരെ ഡിസ്‌കൗണ്ട് ! ദീപാവലി ഓഫറിൽ ഞെട്ടി വാഹനപ്രേമികൾ

മാരുതി സുസുക്കി, മഹീന്ദ്ര, സ്‌കോഡ, ജീപ്പ്, സിട്രൺ എന്നീ പ്രമുഖ ബ്രാൻഡുകളുടെ എസ്‌യുവി മോഡലുകൾക്ക് ഇന്ത്യയിൽ ഡീലർമാർ മികച്ച ഓഫറുകളും ആനൂകൂല്യങ്ങളുമാണ് ഈ ഉത്സവ സീസണിൽ വാഗ്‌ദാനം ചെയ്യുന്നത്. 50,000 രൂപ മുതൽ 3.5 ലക്ഷം രൂപ വരെയുള്ള കിഴിവുകളാണ് ബ്രാൻഡുകൾ വാഗ്‌ദാനം ചെയ്യുന്നത്. ഓഫറുകൾ ഉള്ള എസ്‌യുവികൾ ഏതൊക്കെയെന്ന് നോക്കാം.

മഹീന്ദ്ര XUV400 : നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം മഹീന്ദ്ര XUV400 യ്ക്കും അധിക സവിശേഷതകളും ഫീച്ചറുകളും നൽകിയിട്ടുണ്ട്. XUV400 ഇവിയുടെ ആദ്യകാല യൂണിറ്റുകൾ 3.5 ലക്ഷം രൂപ പരിധിയിൽ ഡിസ്കൗണ്ടുകളോടെ ഇപ്പോഴും ലഭ്യമാണ്.

സിട്രോൺ C5 എയർക്രോസ് : 177 ബിഎച്ച്പി പവറും 400 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 2 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇന്ത്യയിലെ തങ്ങളുടെ മുൻനിര ഓഫറായ C5 എയർക്രോസിൽ സിട്രോൺ വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ വില ഇപ്പോൾ 37.67 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച റൈഡിംഗ് എക്സ്പീരിയൻസ് നൽകുന്ന എസ്‌യുവികളിലൊന്നാണ് C5 എയർക്രോസ്. എസ്‌യുവിയിൽ 2 ലക്ഷം രൂപയുടെ കിഴിവുകൾ ഇപ്പോൾ ലഭ്യമാണ്.

സ്കോഡ കുഷാഖ് : മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിൽ സ്കോഡയുടെ മികവുറ്റ മോഡലാണ് കുഷാഖ്. മോണ്ടെ കാർലോ, മാറ്റ് എഡിഷൻ എന്നിങ്ങനെ ഒന്നിലധികം സ്പെഷ്യൽ പതിപ്പുകൾ കുഷാഖിന് ലഭിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ടോപ് വേരിയന്റുകൾക്ക് ഏകദേശം 1.5 ലക്ഷം രൂപയുടെ കിഴിവുകൾ ഈ മോഡലിൽ ലഭ്യമാണ്.

ജീപ്പ് കോമ്പസ്: ജീപ്പിന്റെ മെയ്ഡ് ഇൻ ഇന്ത്യ എസ്‌യുവിയാണ് ജീപ്പ് കോമ്പസ്. കോമ്പസിന്റെ എല്ലാ 4WD വേരിയന്റുകൾക്കും വമ്പിച്ച ഡിസ്‌കൗണ്ടുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ചിലതിന് 1.45 ലക്ഷം രൂപ വരെ കിഴിവുകൾ ലഭിക്കാനും സാധ്യതയുണ്ട്. 

ജീപ്പ് മെറിഡിയൻ: 170 ബിഎച്ച്പി മാക്സ് പവറും 350 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ജീപ്പ് മെറിഡിയനിൽ ഉപയോഗിക്കുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ്, 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നീ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.1 മുതൽ 1.30 ലക്ഷം രൂപ വരെ കിഴിവോടെ ഉത്സവ സീസണിൽ എസ്‌യുവി ലഭ്യമാണ്.

മഹീന്ദ്ര XUV300: 2019ൽ വിപണിയിലെത്തിയ ഈ കോം‌പാക്ട് എസ്‌യുവി മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 110 ബിഎച്ച്പി പെട്രോൾ, 130 ബിഎച്ച്പി പെട്രോൾ, 117 ബിഎച്ച്പി ഡീസൽ എഞ്ചിൻ എന്നിവയാണ് മൂന്ന് യൂണിറ്റുകൾ. മിക്ക ഔട്ട്‌ലെറ്റുകളിലും നിലവിലെ സ്റ്റോക്കുകൾക്ക് ഏകദേശം 1.2 ലക്ഷം രൂപയുടെ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ഫോക്‌സ്‌വാഗൺ ടൈഗൂൺ : കുഷാഖിന്റെ ട്വിൻ എസ്‌യുവിയാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ. 115 ബിഎച്ച്പി പവറും 178 എൻഎം ടോർക്കും നൽകുന്ന 1.0 ലിറ്റർ TSI എഞ്ചിനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.150 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന കൂടുതൽ ശക്തമായ 1.5 ലിറ്റർ TSI യൂണിറ്റും ലഭ്യമാണ്. എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകൾ ഏകദേശം ഒരു ലക്ഷം രൂപ കിഴിവോടെ ലഭ്യമാണ്. അതേസമയം ലോ സ്പെക്ക് വേരിയന്റുകൾക്ക് 65,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

മാരുതി സുസുക്കി ജിംനി സെറ്റ: മാരുതി ജിംനി ലൈനപ്പിലെ എൻട്രി ലെവൽ വേരിയന്റാണ് മാരുതി സുസുക്കി ജിംനി സെറ്റ. 4WD ഓഫ്-റോഡ് ഗിയർ ഉൾപ്പെടെ ടോപ്പ്-സ്പെക്ക് ആൽഫ വേരിയന്റിന് സമാനമായ 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് ഈ മോഡലിനും വരുന്നത്. 50,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടിൽ സെറ്റ ലഭ്യമാണെന്നും 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ ലോയൽറ്റി ബോണസ് ഓഫറിൽ ലഭ്യമാണെന്നും ഡീലർമാർ വ്യക്തമാക്കി കഴിഞ്ഞു.

മഹീന്ദ്ര ബൊലേറോ :ബൊലേറോയുടെ മോഡൽ നിരയിൽ നിന്നുള്ള ഏറ്റവും പഴയ മോഡലുകളിൽ ഒന്നാണ് ബൊലേറോ. ഇപ്പോൾ 76 ബിഎച്ച്പി പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, ത്രീ-സിലിണ്ടർ എൺഹോക്ക് ഡീസൽ എഞ്ചിനാണ് വാഹനത്തിൽ വരുന്നത്. മോഡലിന് ദീപാവലിക്ക് 70,000 രൂപ വരെ കിഴിവാണ് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്.

മഹീന്ദ്ര ബൊലേറോ നിയോ : TUV300 എന്നറിയപ്പെട്ടിരുന്ന മോഡലിനെ മഹീന്ദ്ര പുനർനാമകരണം ചെയ്ത് പുറത്തിറക്കിയ മോഡലാണ് ബൊലേറോ നിയോ. യഥാർത്ഥ ബൊലേറോ എസ്‌യുവിയെക്കാൾ അൽപം കൂടുതൽ ഫീച്ചറുകൾ ഈ മോഡലിനുണ്ട്. 100 ബിഎച്ച്പി മാക്സ് പവറും 260 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ ഡീസൽ എഞ്ചിനുമാണ് നിയോയ്ക്ക് കരുത്തേകുന്നത്. ഈ എസ്‌യുവിക്ക് 50,000 രൂപയുടെ കിഴിവുകളാണ് ഉത്സവ സീസണിൽ വാഗ്ദാനം ചെയ്യുന്നത്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി