വാഹനപ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു; വരവ് അറിയിച്ച് പുതിയ റോയല്‍ ഗജവീരന്‍

വരും വര്‍ഷവും വിജയകരമായ തേരോട്ടം തുടരാന്‍ റോയല്‍ എന്‍ഫീല്‍ഡ്. വരും വര്‍ഷം ഒരുപിടി മികച്ച മോഡലുകളാണ് കമ്പനി മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്കായി കരുതി വെച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650 ആണ് ഇതിലൊന്ന്.

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയ്ക്ക് കരുത്ത് നല്‍കുന്ന 650സിസി പാരലല്‍-ട്വിന്‍ എഞ്ചിന്റെ കരുത്തുമായിട്ടാണ് പുതിയ സൂപ്പര്‍ മെറ്റിയര്‍ 650 പുറത്തിറങ്ങുന്നത്. എയര്‍-ഓയില്‍-കൂള്‍ഡ് എഞ്ചിനുള്ള സൂപ്പര്‍ മെറ്റിയോറിന് 650 47 എച്ച്പി കരുത്തും 52 എന്‍എം ടോര്‍ക്കും നല്‍കാന്‍ സാധിക്കും.

6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടായിരിക്കും മെറ്റിയര്‍ 650 വരുന്നത്. ട്രിപ്പര്‍ നാവിഗേഷന്‍ പോഡ് ഒരു ഓപ്ഷനായി ലഭിക്കുന്ന ആദ്യത്തെ 650 ആയിരിക്കും സൂപ്പര്‍ മെറ്റിയര്‍ 650. ഷോട്ട്ഗണ്‍ 650, ബുള്ളറ്റ് 650, ഹിമാലയന്‍ 650 എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ബൈക്കുകളും 650 സിസി വിഭാഗത്തില്‍ അടുത്ത വര്‍ഷം പ്രതീക്ഷിക്കാം.

കമ്പനി അടുത്തിടെ ഗോവയില്‍ നടന്ന റൈഡര്‍ മാനിയ ഇവന്റില്‍ സൂപ്പര്‍ മെറ്റിയര്‍ 650 പ്രദര്‍ശിപ്പിച്ചിരുന്നു. 2023 ജനുവരിയില്‍ ഈ മോഡലിന്റെ ഇന്ത്യയിലെ വില കമ്പനി പ്രഖ്യാപിക്കും. ഏകദേശം 3.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയാണ് മോട്ടോര്‍സൈക്കിളില്‍ പ്രതീക്ഷിക്കുന്നത്.

വിപണിയിലെത്തുമ്പോള്‍ രാജ്യത്തെ ഏറ്റവും വിലകൂടിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളായിരിക്കും ഇത്. ഇതിനോടകം തന്നെ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് കമ്പനി രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്