ഹിമാലയനിലെ ആ കുറവും എൻഫീൽഡ് നികത്തി! ഇനി അക്കാര്യം പേടിച്ച് യാത്ര പോകാതിരിക്കേണ്ട!

അഡ്വഞ്ചർ ടൂറർ ബൈക്കുകൾ എന്താണെന്ന് ഇന്ത്യക്കാർക്ക് മനസിലാക്കി കൊടുത്ത ഒരു മോഡലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. മോഡലിന്റെ രണ്ടാം തലമുറ ആവർത്തനത്തിലാണ് വിറ്റഴിയുന്നത്. ദീർഘദൂര യാത്രയ്ക്കായി മിക്കവരും ഹിമാലയൻ ഉപയോഗിച്ചു തുടങ്ങി. 411 സിസി മോഡലായ ഹിമാലയനിലൂടെയാണ് കമ്പനി രാജ്യത്ത് ഇടംപിടിച്ചത്. ഇന്ന് 450 സിസിയിലാണ് കമ്പനിയുടെ ആറാട്ട്. മുൻഗാമിക്കുണ്ടായിരുന്ന പോരായ്‌മകളെല്ലാം പരിഹരിച്ചാണ് പുത്തൻ ആവർത്തനം കഴിഞ്ഞ വർഷം വിപണിയിലേക്കെത്തിയത്.

പുതിയ പ്ലാറ്റ്‌ഫോമും കരുത്തുറ്റ എഞ്ചിനും ആധുനിക ഫീച്ചറുകളുമെല്ലാം ഉള്പെടുത്തിയായിരുന്നു ഹിമാലയൻ 450 പതിപ്പ് തന്റെ വരവറിയിച്ചത്. പെർഫോമൻസിൽ ആളുകൾ തൃപ്തിയായെങ്കിലും അന്നും ഇന്നും വണ്ടി ട്യൂബ്‌ലെസിൽ വാങ്ങാനാവില്ലെന്ന കുറവ് അങ്ങനെത്തന്നെ ഉണ്ടായിരുന്നു. ഏതെങ്കിലും സ്ഥലത്ത് വച്ച് പഞ്ചറായാൽ ബൈക്കിന്റെ ഭാരം കാരണം തള്ളികൊണ്ടുപോകാൻ പറ്റില്ലായിരുന്നു. ഇപ്പോഴിതാ ഈ പ്രശ്നത്തിനും പരിഹാരമായിരിക്കുകയാണ്.

ഇനി ട്യൂബ് ലെസ് ടയറുകളുടെ കുറവ് ഹിമാലയൻ 450 മോഡലിനെ ബാധിക്കില്ല. ട്യൂബ് ലെസ് ടയറുകളുമായി അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ എത്തിയിരിക്കുകയാണ്. പുതിയ 450 സിസി മോഡൽ പുറത്തിറക്കിയപ്പോൾ സ്റ്റാൻഡേർഡ് ഫിറ്റ്‌മെൻ്റായി വയർ-സ്‌പോക്ക് വീലുകളായിരുന്നു കമ്പനി സജ്ജീകരിച്ചിരുന്നത്. ഈ വയർ-സ്‌പോക്ക് വീലുകൾ ട്യൂബ് ലെസ് ടയറുകളുമായി പൊരുത്തപ്പെട്ടിരുന്നില്ല എന്നത് മോഡൽ വാങ്ങാനെത്തിയവരെ നിരാശരാക്കിയിരുന്നു.

അധികം വൈകാതെ ഈ ഫീച്ചർ നൽകാമെന്ന ഉറപ്പും റോയൽ എൻഫീൽഡ് തന്നിരുന്നു. ഹോമോലോഗേഷൻ പ്രക്രിയകൾക്ക് അൽപം സമയം വേണ്ടിവന്നിരുന്നു എന്നതാണ് വൈകാൻ കാരണമായത്. പുതിയ ഹിമാലയൻ 450 വാങ്ങുന്നവർക്കും നിലവിലുള്ള ഉടമകൾക്കും ഈ പുതിയ ട്യൂബ്‌ലെസ് വയർ-സ്‌പോക്ക് വീലുകൾ സ്വന്തമാക്കാമെന്നതാണ് ശ്രദ്ധേയം. പുതിയ ഹിമാലയൻ 450 വാങ്ങുന്നവർക്ക് MiY ഓപ്ഷനായി ഈ ട്യൂബ്‌ലെസ് വയർ-സ്‌പോക്ക് വീലുകൾ സ്വന്തമാക്കാം.

ഇത്തരത്തിൽ ബൈക്ക് വാങ്ങുമ്പോൾ 2.96 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില വരിക. അതായത് 2.85 ലക്ഷം രൂപയിൽ വില ആരംഭിക്കുന്ന ട്യൂബ്-ടൈപ്പ് ടയർ ഘടിപ്പിച്ച മോഡലിനേക്കാൾ 11,000 രൂപ അധികമായി മുടക്കേണ്ടി വരും. നിലവിലുള്ള റോയൽ എൻഫീൽഡ് ഹിമാലയൻ 450 ഉടമകൾക്ക് കമ്പനിയുടെ ജെനുവിൻ മോട്ടോർസൈക്കിൾ ആക്‌സസറീസ് കാറ്റലോഗ് വഴി പുതുതായി ഹോമോലോഗ് ചെയ്‌തതും ലോഞ്ച് ചെയ്തതുമായ ട്യൂബ്‌ലെസ് വയർ-സ്‌പോക്ക് വീലുകൾ വാങ്ങാം.

12,424 രൂപയാണ് ഈ ആക്‌സസറിക്ക് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ട്യൂബ്‌ലെസ് വയർ-സ്‌പോക്ക് വീലുകൾ ഉണ്ടെങ്കിൽ ഓഫ്-റോഡിംഗിലും ഓൺ-റോഡിലുമുള്ള യാത്രകളിൽ റൈഡർമാർക്ക് ആശങ്ക ഒഴിവാക്കാനാവും. പുതിയ ട്യൂബ്‌ലെസ് വയർ-സ്‌പോക്ക് വീലുകൾ ഒഴികെ മറ്റ് മാറ്റങ്ങളൊന്നും റോയൽ എൻഫീൽഡ് ഹിമാലയൻ 450 എഡിവിക്ക് ലഭിച്ചിട്ടില്ല.

452 സിസി ചെയ്യുന്ന ഷെർപ 450 എഞ്ചിനാണ് പുത്തൻ ഹിമാലയനിൽ നൽകിയിരിക്കുന്നത്. ഈ സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് DOHC 4V എഞ്ചിൻ 8,000 ആർപിഎമ്മിൽ 40 ബിഎച്ച്പി കരുത്തും 5,500 ആർപിഎമ്മിൽ പരമാവധി 40 എൻഎം ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ട്യൂബ്‌ലെസ് ടയറുകൾ ചേർത്താലും വീലുകൾ ഇപ്പോഴും വയർ സ്‌പോക്കായതിനാൽ ഹിമാലയൻ 450 മോട്ടോർസൈക്കിളിന് അതിന്റെ ഓഫ്-റോഡിംഗ് മികവ് നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. USD ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, രണ്ടറ്റത്തും ഡിസ്ക് ബ്രേക്ക് സജ്ജീകരണം, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയും അതിലേറെ സജ്ജീകരണങ്ങളും ബൈക്കിലുണ്ട്.

എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, കളർ ടിഎഫ്ടി സ്‌ക്രീൻ എന്നിവയാണ് എടുത്തു പറയേണ്ട കാര്യങ്ങൾ. സ്പീഡ്, ഡിസ്റ്റൻസ്, ഫ്യുവൽ ഗേജ് എന്നിവ കാണിക്കുന്ന പാനലിന് മുകളിൽ യാത്രകൾ കൂടുതൽ എളുപ്പമാക്കാനായി നാവിഗേഷനും മറ്റും ഡിസ്‌പ്ലേയിൽ ഇൻ-ബിൽറ്റായി വരുന്നുമുണ്ട്.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്