ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

ഒടുവിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് റോയൽ എൻഫീൽഡ്. ഫ്ലൈയിംഗ് ഫ്ലീ C6 പുറത്തിറക്കി കൊണ്ടായിരിക്കും റോയൽ എൻഫീൽഡിന്റെ വരവ്. ബ്രാൻഡിന്റെ ആദ്യത്തെ ഓൾ-ഇലക്ട്രിക് മോട്ടോർസൈക്കിൾ 2025 ഫെബ്രുവരിയിൽ അതിന്റെ കൺസെപ്റ്റ് രൂപത്തിൽ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തിരുന്നു. 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ, അതായത് 2026 ജനുവരി മുതൽ മാർച്ച് വരെ റോയൽ എൻഫീൽഡ് ഫ്ലയിംഗ് ഫ്ലീ C6 വിൽപ്പനയ്‌ക്കെത്തുമെന്നാണ് പുതിയ അപ്ഡേറ്റ്. ഇതിന് ശേഷം ഇന്ത്യൻ ഇരുചക്ര വാഹന നിർമ്മാതാക്കളുടെ രണ്ടാമത്തെ ഇലക്ട്രിക് മോഡലായ S6 സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളിന്റെ ലോഞ്ചും നടക്കും.

നിലവിൽ, രണ്ട് ഇലക്ട്രിക് ബൈക്കുകളും പരീക്ഷണഘട്ടത്തിലാണ്. കൂടാതെ ഫ്ലയിംഗ് ഫ്ലീ C6 ന്റെ പരീക്ഷണവാഹനം ഇതിനോടകം നിരവധി തവണ പുറമെ കണ്ടിട്ടുമുണ്ട്. ഒരു അലുമിനിയം ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് C6 നിർമിച്ചിരിക്കുന്നത്. കൂടാതെ ഇത് S6 ന്റെ അതേ അടിത്തറ പങ്കിടാനും സാധ്യതയുണ്ട്. ടാങ്കിനടിയിൽ കാണാൻ സാധിക്കുന്ന കൂളിംഗ് ഫിനുകൾ സഹിതമാണ് ബാറ്ററി പായ്ക്ക് സ്ഥാപിച്ചിരിക്കുന്നത്. സാങ്കേതിക സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 300 സിസി ICE മോട്ടോർസൈക്കിളിന് സമാനമായ പ്രകടന സവിശേഷതകൾ ഫ്ലൈയിംഗ് ഫ്ലീ C6-ൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒറ്റ ചാർജിൽ ഏകദേശം 100-150 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ബാറ്ററി പായ്ക്ക് S6 സ്‌ക്രാംബ്ലറുമായി പങ്കിടുമെന്നും പ്രതീക്ഷിക്കുന്നു. ഡിസൈനിന്റെ കാര്യം പറയുകയാണെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ഫ്ലൈയിംഗ് ഫ്ലീ മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു റെട്രോ സ്റ്റൈലിംഗ് ആണ് C6 ഇലക്ട്രിക് ബൈക്കിനുള്ളത്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ് മുൻവശത്ത് വൃത്താകൃതിയിലുള്ള എൽഇഡി ഇൻഡിക്കേറ്ററുകളുമായി ജോടിയാക്കിയിരിക്കുന്നു. ഗിർഡർ ഫോർക്കുകളുടെ ഉപയോഗമാണ് ഇ-ബൈക്കിന്റെ ഹൈലൈറ്റ് ആയി പറയാനുള്ളത്.

മെലിഞ്ഞ ഈ ടാങ്ക്, ഇത് ഇരുവശത്തും പ്രധാന ഫ്രെയിം ഘടകങ്ങളാൽ പൊതിഞ്ഞിരിക്കുന്നു. ഇത് മുൻവശത്തുള്ള ബാറ്ററി പായ്ക്കിലേക്കും പിൻവശത്തുള്ള സീറ്റിലേക്കും നീളുന്നു. വൃത്തിയുള്ള സൈഡ് പ്രൊഫൈലോടു കൂടി ഫ്ലൈയിംഗ് ഫ്ലീ C6-ന് സിംഗിൾ-പീസ് സീറ്റ്, ബ്രേസ്ഡ് റിയർ ഫെൻഡർ, പിന്നിൽ ടെയിൽ ലൈറ്റ്, ഇൻഡിക്കേറ്ററുകൾ എന്നിവയുണ്ട്.

C6-ന്റെ ഇരുവശത്തും 19 ഇഞ്ച് അലോയ് വീലുകളുണ്ട്. പിൻ സസ്‌പെൻഷൻ ഒരു മോണോ-ഷോക്ക് യൂണിറ്റാണ്. ഇലക്ട്രിക് ബൈക്കിൽ ഒരു ബെൽറ്റ്-ഡ്രൈവ് സിസ്റ്റം ഉപയോഗിക്കുന്നു. മറുവശത്ത് സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളായതിനാൽ S6-ന് മുന്നിൽ ലോംഗ് ട്രാവൽ USD ഫോർക്കുകൾ, ഒരു ഫ്ലാറ്റ് സിംഗിൾ-പീസ് സീറ്റ്, ഡ്യുവൽ-പർപ്പസ് ടയറുകൾ, വയർ-സ്‌പോക്ക് വീലുകൾ എന്നിവ ലഭിക്കും. ഇത് ഓൺ-റോഡ് റൈഡിംഗിനും ഓഫ്-റോഡ് റൈഡിംഗിനും അനുയോജ്യമാണ്.

സാങ്കേതിക സവിശേഷതകളുടെ കാര്യം എടുക്കുകയാണെങ്കിൽ റോയൽ എൻഫീൽഡ് ഫ്ലയിംഗ് ഫ്ലീ C6 സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഗൂഗിൾ മാപ്‌സ് ഇന്റഗ്രേഷൻ, കോൾ & എസ്എംഎസ് അറിയിപ്പുകൾ, റിമോട്ട് ലോക്ക്/അൺലോക്ക് സവിശേഷതകൾ, റൈഡ് ടെലിമെട്രി ഡാറ്റ എന്നിവയ്‌ക്കൊപ്പം 3.5 ഇഞ്ച് റൗണ്ട് ടച്ച്‌സ്‌ക്രീൻ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വരുന്നത്. ഇതിനുപുറമെ ട്രിക്കിൾ, സ്റ്റാൻഡേർഡ്, റാപ്പിഡ് എന്നിങ്ങനെ ഇലക്ട്രിക് ബൈക്കിൽ മൂന്ന് ചാർജിംഗ് മോഡുകൾ ഉണ്ടായിരിക്കും. കൂടാതെ വയർലെസ് സ്മാർട്ട്‌ഫോൺ ചാർജറും ഉണ്ടായിരിക്കും.

ഇവ കൂടാതെ ക്രൂയിസർ കൺട്രോൾ, 2 ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗ്, 3 ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഡ്യുവൽ-ചാനൽ ലീൻ-സെൻസിറ്റീവ് ABS, ഇക്കോ, റെയിൻ, ടൂർ, പെർഫോമൻസ്, കസ്റ്റം എന്നിവയുൾപ്പെടെ അഞ്ച് റൈഡിംഗ് മോഡുകൾ തുടങ്ങിയ സവിശേഷതകളും പാക്കേജിന്റെ ഭാഗമാകും.

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ