24 മണിക്കൂറിനിടെ ഒരു ലക്ഷം ബുക്കിംഗ്; തരംഗമാകാന്‍ ഓല

ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങി ഓല ഇലക്ട്രിക്. ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം ബുക്കിംഗാണ് ഓലയ്ക്ക് ലഭിച്ചത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് ബുക്കിംഗ് നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഓല ഇലക്ട്രിക്കിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചത്. 499 രൂപയാണ് ബുക്കിംഗ് തുക. വാഹനം വാങ്ങിയില്ലെങ്കിലും തുക പൂര്‍ണമായും തിരിച്ചു നല്‍കുമെന്നും അറിയിച്ചിരുന്നു. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

18 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 50 ശതമാനം ചാര്‍ജ് കയറുമെന്നും അതില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നുമാണ് അധികൃതര്‍ അവകാശപ്പെടുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ വാഹനം 150 കിലോമീറ്റര്‍ വരെ ഓടും എന്നാണ് പ്രതീക്ഷ.

ഓല ഇലക്ട്രിക് സ്‌കൂട്ടറിന് ഒരു ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇതിന് കുറഞ്ഞത് മൂന്ന് കളര്‍ ഓപ്ഷനുകളെങ്കിലും ലഭ്യമാണ്. സ്‌കൂട്ടറിന്റെ അവതരണം വരും ദിവസങ്ങളില്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്