ടൊയോട്ട മുതൽ ജീപ്പ് വരെ; ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന പുതിയ ഫുൾ സൈസ് എസ്‌യുവികൾ..

അതിവേഗം കുതിച്ചുയരുകയാണ് ഇന്ത്യയിലെ എസ്‌യുവി സെഗ്‌മെൻ്റ്. വരും വർഷങ്ങളിലും ഈ പ്രവണത തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോംപാക്റ്റ്, മിഡ്-സൈസ് എസ്‌യുവി സെഗ്‌മെൻ്റുകളിൽ മാത്രം എസ്‌യുവികളുടെ ജനപ്രീതി ഇപ്പോൾ ഒതുങ്ങുന്നില്ല. ഫുൾ സൈസ് 7 സീറ്റർ എസ്‌യുവികളിലേക്കും ഇത് വ്യാപിക്കുന്നു. ഇന്ത്യയിൽ വരാനിരിക്കുന്ന 4 ഫുൾ സൈസ് എസ്‌യുവികളെക്കുറിച്ച് നമുക്ക് നോക്കാം.

1. ടൊയോട്ട ഫോർച്യൂണർ ഹൈബ്രിഡ്

ടൊയോട്ട ഫോർച്യൂണറിൻ്റെ മൈൽഡ്-ഹൈബ്രിഡ് പതിപ്പ് കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ അരങ്ങേറിയിരുന്നു. 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ പരിചിതമായ 2.8 ലിറ്റർ 1GD-FTV ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. അതിനാൽ ഇത് ചെലവ് കുറഞ്ഞതാകാനാണ് സാധ്യത. ടൊയോട്ടയുടെ അഭിപ്രായത്തിൽ സാധാരണ ഫോർച്യൂണർ 2.8 ഡീസലിനേക്കാൾ 5% കൂടുതൽ ഇന്ധനക്ഷമത ഫോർച്യൂണർ MHEV ന് ഉണ്ടാകും.

201 bhp ഉം 500 Nm torque ഉം ആണ് പവർ ഔട്ട്പുട്ട് കണക്കുകൾ. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ 2WD, 4WD കോൺഫിഗറേഷനുകളോടെയാണ് വരുന്നത്. ഇന്ത്യയിൽ ഫോർച്യൂണർ ഹൈബ്രിഡ് എന്ന് ലോഞ്ച് ചെയ്യുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഫോർച്യൂണർ ഹൈബ്രിഡ് അടുത്ത വർഷം അരങ്ങേറ്റം കുറിക്കും എന്നാണ് റിപോർട്ടുകൾ.

2. ഫോക്സ്വാഗൺ ടെയ്റോൺ

കഴിഞ്ഞ മാസം ബെയ്ജിംഗ് മോട്ടോർ ഷോ 2024-ൽ ആഗോളതലത്തിൽ വെളിപ്പെടുത്തിയ ഫോക്‌സ്‌വാഗൺ ടെയ്‌റോൺ 2025-ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ മറ്റ് നിരവധി VW ഗ്രൂപ്പ് മോഡലുകളുമായി പങ്കിടുന്ന ഫോക്‌സ്‌വാഗൻ്റെ പുതിയ MQB EVO പ്ലാറ്റ്‌ഫോമാണ് 3 വരി എസ്‌യുവിക്ക് നൽകിയിരിക്കുന്നത്. 2.0 ടർബോ പെട്രോൾ എഞ്ചിനാണ് ടെയ്‌റോണിന് കരുത്ത് പകരുന്നത്, 7 സ്പീഡ് DSG ഗിയർബോക്‌സുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ ഇത് ഓൾ-വീൽ-ഡ്രൈവ് സിസ്റ്റത്തിൻ്റെ ഓപ്ഷനിലും ലഭ്യമാണ്. ഇതിനുപുറമെ 7 സീറ്റർ എസ്‌യുവിക്ക് 2.0 ലിറ്റർ ഡീസൽ, 1.5 ലിറ്റർ പെട്രോൾ പ്ലഗ് ഇൻ ഹൈബ്രിഡ് എഞ്ചിൻ എന്നിവ അന്താരാഷ്ട്ര വിപണിയിൽ ലഭിക്കും. ഇന്ത്യയിൽ പരിചിതമായ 2.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യും.

3. ജീപ്പ് മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റ്

തുടക്കത്തിൽ 2022-ൽ ലോഞ്ച് ചെയ്‌ത ജീപ്പ് മെറിഡിയൻ ഇപ്പോൾ ഒരു മിഡ്‌ലൈഫ് അപ്‌ഡേറ്റിന് വേണ്ടി കാത്തിരിക്കുകയാണ്. 2024 അവസാനത്തോടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു. വരാനിരിക്കുന്ന 7 സീറ്റർ എസ്‌യുവിയുമായി സംബന്ധിച്ച ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുമുണ്ട്. മുൻവശത്തെ ഡിസൈനിൽ ബമ്പറുകളിൽ മാറ്റം, ഫ്രണ്ട് ഗ്രില്ലുകൾ, പുതുക്കിയ ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ എന്നിവയിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു പുതിയ കൂട്ടം അലോയ് വീലുകളും ADAS സാങ്കേതികവിദ്യയും പാക്കേജിൻ്റെ ഭാഗമായിരിക്കും. മെക്കാനിക്കലായി മെറിഡിയൻ മാറ്റമില്ലാതെ തുടരും. പരിചിതമായ 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ആണ് കരുത്തേകുക.

4. ന്യൂ ജെൻ സ്കോഡ കൊഡിയാക്

സ്കോഡ കൊഡിയാകിൻ്റെ അടുത്ത തലമുറ മോഡൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. പുതിയ MQB-EVO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി എസ്‌യുവി പുതിയ അളവുകളിലാണ് എത്തുന്നത്. രണ്ടാം തലമുറ കൊഡിയാക്കിൻ്റെ ഇന്ത്യയിലെ ലോഞ്ച് 2024 അവസാനമോ 2025ലോ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ CBU റൂട്ട് വഴി ഈ ഫോർ വീലർ ഇവിടെ വിൽക്കാനും സാധ്യതയുണ്ട്. ഇന്ത്യ സ്പെക്ക് മോഡലിന് പരിചിതമായ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും. 40 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയ്ക്ക് മുകളിലായിരിക്കും വില വരുന്നത്.

Latest Stories

പ്രവാസികള്‍ക്കും പ്രതിസന്ധിയായി ട്രംപ്, ഇന്ത്യയ്ക്കും ഇളവില്ല; യുഎസില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിനും ഇനി നികുതി നല്‍കണം

കമ്മ്യൂണിസവും കരിമീനും വേണമെങ്കില്‍ കേരളത്തിലേക്ക് പോകണം, രണ്ടും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഞാന്‍ ആലോചിക്കാറുണ്ട്: കമല്‍ ഹാസന്‍

റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസ്; കോടനാട് റേഞ്ച് ഓഫിസർക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; നിയമന ഉത്തരവ് ഉടന്‍

'രാഷ്ട്രീയത്തിനതീതമായി ദേശത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ട്, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി പ്രതിനിധി സംഘം ദേശീയ ദൗത്യം'; കേന്ദ്രമന്ത്രി കിരൺ റിജിജു

തുടരെ ആശുപത്രിവാസം, കടം വാങ്ങിയവരുടെ ചീത്തവിളി, പാനിക് അറ്റാക്ക് വന്നു.. പലരും ഫോണ്‍ എടുത്തില്ല: മനീഷ

ഇഡിയുടെ കേസ് ഒഴിവാക്കുന്നതിന് രണ്ടു കോടി രൂപ; വ്യവസായിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഏജന്റുമാര്‍ പിടിയില്‍; കുടുക്കിയത് കേരള വിജിലന്‍സ്; നടന്നത് ഞെട്ടിക്കുന്ന തട്ടിപ്പ്

'വഴിത്തിരിവായത് എല്ലിൻകഷ്ണം'; രേഷ്മ തിരോധാനക്കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ, കൊലപാതകമെന്ന് തെളിഞ്ഞു

IPL 2025: ഞാൻ പൊന്നുപോലെ കൊണ്ടുനടക്കുന്ന വണ്ടി അല്ലേടാ ചെക്കാ ഇത്, റിവേഴ്‌സ് എടുത്തപ്പോൾ കാർ ഉരഞ്ഞതിന് സഹോദരനോട് കലിപ്പായി രോഹിത് ശർമ്മ; വീഡിയോ കാണാം

'ദേശതാൽപര്യമാണ് പ്രധാനം'; പ്രതിനിധി സംഘത്തെ നയിക്കുന്നതിൽ സന്തോഷമെന്ന് ശശി തരൂർ