ഏറ്റവും വില കുറവുള്ള ഇലക്ട്രിക് കാർ ! കോമെറ്റിന്റെ വിലയിൽ വീണ്ടും ഞെട്ടിച്ച് എംജി

ഇലക്ട്രിക് കാർ വിപ്ലവത്തിന് തുടക്കം കുറിക്കാൻ വേണ്ടിയെത്തിയ ചെറു ഇലക്ട്രിക് കാർ ആയിരുന്നു എംജി മോട്ടോർസിന്റെ കോമെറ്റ്. 2023 മെയ് നാലിനാണ് ഇന്ത്യയിലെ മുൻനിര കാർ നിർമാതാക്കളായ എംജി മോട്ടോർസ് തങ്ങളുടെ ഇവി പുറത്തിറക്കിയത്. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് ശ്രദ്ധേയമായ ഈ കുഞ്ഞൻ ഇവി വിൽപ്പനയുടെ കാര്യത്തിലും മുൻപന്തിയിലാണ്. ഇപ്പോൾ ശതാബ്ദി വർഷ ആഘോഷങ്ങളുടെ ഭാഗമായി 2024 കാർ മോഡലുകൾക്ക് വില വെട്ടിക്കുറച്ചിരിക്കുകയാണ് എംജി മോട്ടോർ ഇന്ത്യ.

എംജിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് കോമെറ്റ്. ‘വൂലിങ് എയർ’ എന്ന കുഞ്ഞൻ ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തിയതാണ് കോമെറ്റ് നിർമിച്ചിരിക്കുന്നത്. 1000 കിലോമീറ്റർ സഞ്ചരിക്കുന്ന ഒരു ഉപയോക്താവിന് വെറും 519 രൂപ മാത്രമേ മുടക്കേണ്ടി വരികയുള്ളു എന്നതാണ് വാഹനത്തിന്റെ പ്രത്യേകത. നിലവിലെ പെട്രോൾ, ഡീസൽ വിലയിൽ മറ്റ് ഏതൊരു കാറിലും ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമാണിത് എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്.

ബിഗ് ഇൻസൈഡ്, കോംപാക്റ്റ് ഔട്ട് സൈഡ് എന്ന കൺസെപ്റ്റിൽ ‍ഡിസൈൻ ചെയ്ത 2 ഡോർ കാറാണ് കോമെറ്റ്. 17.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് കൊമെറ്റിൽ പ്രവർത്തിക്കുന്നത്. 42 ബിഎച്ച്പി കരുത്തിൽ പരമാവധി 110 എൻഎം ടോർക്ക് വരെ ഉത്‌പാദിപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോറാണ് എംജി കോമെറ്റ് ഇവിയിലുള്ളത്.

ഒറ്റ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ കോമെറ്റിന് സാധിക്കും എന്നതും മറ്റൊരു പ്രതേകതയാണ്. IP67 റേറ്റഡ് ബാറ്ററി പായ്ക്കാണ് കാറിൽ വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായി വാഗ്‌ദാനം ചെയ്യുന്നത്. ചാർജിംഗിന്റെ കാര്യത്തിൽ, 3.3 kW ചാർജർ വഴി 5 മണിക്കൂറിനുള്ളിൽ 10-80 ശതമാനവും 7 മണിക്കൂറിനുള്ളിൽ 0-100 ശതമാനം ചാർജ് ചെയ്യാനും കോമെറ്റിന് സാധിക്കും.

പ്രീമിയം ഫീച്ചറുകളുമായിട്ടാണ് പുതിയ കാർ എത്തുന്നത്. എക്സ്റ്റീരിയറിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, വീൽ കവറുകളുള്ള 12 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയാണ് കോമെറ്റ് ഇവിയിൽ എംജി ഒരുക്കിയിരിക്കുന്ന പ്രധാന ഫീച്ചറുകൾ.

ഇന്റീരിയറും പുത്തൻ ഫീച്ചറുകളാൽ സമ്പന്നമാണ്. സ്‌പേസ് ഗ്രേ ഇന്റീരിയർ തീം, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10. 25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർവ്യു മിററുകൾ, ടിൽറ്റ് അഡ്ജസ്റ്റുള്ള സ്റ്റിയറിംഗ് വീൽ തുടങ്ങിയ ഫീച്ചറുകളാണ് എംജിയുടെ ചെറിയ ഇലക്ട്രിക് വാഹനത്തിന്റെ ഇന്റീരിയറിന് ലഭിക്കുന്നത്.

ഒരു സിറ്റി കാറായാണ് കോമെറ്റ് ഇവിയെ പണികഴിപ്പിച്ചിരിക്കുന്നതെന്ന് ഡിസൈൻ കണ്ടാൽ മനസിലാകും. 2,974 mm നീളവും 1,505 mm വീതിയും 1,640 mmm ഉയരവും 2,010 mm വീൽബേസുമാണ് കൊമെറ്റിന് ഉള്ളത്. ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാർ പോലുള്ള രസകരമായ ടച്ചുകളുള്ള ബോക്‌സി ഡിസൈനാണ് കോമെറ്റിൽ കമ്പനി പരീക്ഷിച്ചിരിക്കുന്നത്. കാറിന്റെ ചാർജിംഗ് പോർട്ട് മുൻവശത്ത് ആണ് സെറ്റ് ചെയ്‌തിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിപ്പം കുറഞ്ഞ വാഹനമെന്ന ഖ്യാതിക്കൊപ്പം ടാറ്റയുടെ ഇലക്ട്രിക് കാറുകളുടെ വിൽപ്പനയാണ് എംജി മോട്ടോർസിന്റെ ലക്ഷ്യം. ഇന്ത്യൻ നഗരങ്ങളിലെ തിരക്കേറിയ യാത്രകൾക്ക് എംജി കോമെറ്റ് ഒരു മികച്ച ഓപ്ഷൻ ആയിരിക്കും. മൈക്രോ ഇവിയായ കോമെറ്റ് ഇനി മുതൽ 6. 99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ സ്വന്തമാക്കാനാവും.

കോമെറ്റ് കൂടാതെ ഹെക്‌ടർ, ആസ്റ്റർ, ഗ്ലോസ്റ്റർ തുടങ്ങിയ മോഡലുകളുടെ വിലയും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്. മാത്രമല്ല, തങ്ങളുടെ ആദ്യത്തെ ഇവിയായ ZS ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്ഷോറൂം വില കുറക്കാനായി ഇപ്പോൾ 18. 89 ലക്ഷം രൂപ വിലയുള്ള പുതിയ വേരിയന്റ് അവതരിപ്പിച്ചിട്ടുമുണ്ട്.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു