ഇ വി വിപണി പിടിക്കാന്‍ മോറിസ് ഗാരേജസ്; ഓട്ടോ എക്സ്പോയില്‍ 14 പുതുനിര വാഹനങ്ങള്‍ അവതരിപ്പിച്ചു; ഞെട്ടിച്ച് നീക്കം

എം.ജി മോട്ടോഴ്സ് ഡ്രൈവ് എഹെഡ് ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. അതിന്റെ ഭാഗമായി സുസ്ഥിരവും നൂതനവുമായ സാങ്കേതികവിദ്യയില്‍ കമ്പനി 14 വാഹനങ്ങളുടെ ഒരു നിരതന്നെ പുറത്തിറക്കി. ഇന്ത്യയില്‍ ഹരിതവും സുസ്ഥിരവുമായ ചലനാത്മകത വേഗത്തില്‍ സ്വീകരിക്കുന്നതിനായി ഇവി, എന്‍ഇവി വാഹനങ്ങളുടെ ശ്രേണിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ വ്യക്തമാക്കി.

ചടങ്ങില്‍ നൂതനവും ഉയര്‍ന്ന സുരക്ഷയും സീറോ-എമിഷനും ഉറപ്പുനല്‍കുന്ന രണ്ട് ഇലക്ട്രിക് വാഹനങ്ങളും (ഇവി) കമ്പനി പുറത്തിറക്കി. പ്യുവര്‍-ഇലക്ട്രിക് ഹാച്ച്ബാക്ക് ഇവിയായ എംജി4, പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്യുവിയായ എംജി ഇഎച്ച്എസ് എന്നിവ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ശക്തിപ്പെടുത്തുന്നതിനുള്ള എംജിയുടെ നിശ്ചയദാര്‍ഢ്യത്തിന് അടിവരയിടുന്നു.

വിശാലമായ ഇന്റ്‌റീരിയറുമായി വരുന്ന എംജി4 ഇവി ഹാച്ച്ബാക്ക്, അഞ്ച് വ്യത്യസ്ത ചാര്‍ജിംഗ് ഓപ്ഷനുകളിലൂടെ ഡ്രൈവിംഗ് സൗകര്യം ഉറപ്പാക്കുന്നു. കഴിഞ്ഞവര്‍ഷം ലോഞ്ച് ചെയ്തതു മുതല്‍, എംജി4 ഇവി ഹാച്ച്ബാക്ക് ജര്‍മ്മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിന്‍, നോര്‍വേ, സ്വീഡന്‍ എന്നിവയുള്‍പ്പെടെ 20-ലധികം യൂറോപ്യന്‍ വിപണികളില്‍ ശ്രദ്ധയാകര്‍ഷിച്ചു. എംജി ഇഎച്ച്എസ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് വിശാലമായ ഇന്റ്‌റീരിയറുകള്‍ക്കും സ്‌പോര്‍ട്ടി എക്സ്റ്റീരിയറിനും ഒപ്പം കാര്യക്ഷമതയും പ്രകടനവും ഒരുമിച്ച് കൊണ്ടുവരുന്നു. എംജി ഇഎച്ച്എസ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഒരു മികച്ച അനുഭവനം തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. ആഗോളതലത്തില്‍ പ്രശംസ നേടിയ ഈ രണ്ട് വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് രാജീവ് ചാബ പറഞ്ഞു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'