5-സ്റ്റാർ സേഫ്റ്റിയും 25.71 കി.മീ മൈലേജും 7 ലക്ഷത്തിന് താഴെ കിട്ടും!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാനായ മാരുതി സുസുക്കി ഡിസയറിന്റെ പുത്തൻ പതിപ്പ് വിപണിയിൽ അവതരിച്ചു. വില ഉൾപ്പെടെയുള്ള വിശദവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ക്രാഷ് ടെസ്റ്റ് റിസൾട്ട് കൂടി പുറത്തു വന്നതോടെ വാഹനത്തിന്റെ വില കാത്തിരിക്കാനും കാരണമായി. LXI, VXI, ZXI, ZXI+ എന്നീ 4 വേരിയന്റ് ലെവലുകളിൽ വരുന്ന ഡിസയറിന് 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 2024 ഡിസംബർ 31 വരെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഈ വിലയിൽ ലഭിക്കുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പെട്രോൾ എഞ്ചിനുമായി വരുന്ന ഡിസയർ LXi മാനുവലിന് 6.79 ലക്ഷം, VXi മാനുവലിന് 7.79 ലക്ഷം, VXi എഎംടിക്ക് 8.24 ലക്ഷം, ഡിസയർ ZXi മാനുവൽ 8.89 ലക്ഷം, ZXi എഎംടിക്ക് 9.34 ലക്ഷം, ZXi+ മാനുവലിന് 9.69 ലക്ഷം, ZXi+ എഎംടിക്ക് 10.14 ലക്ഷം എന്നിങ്ങനെയാണ് ഡിസയറിന് വില മുടക്കേണ്ടി വരുന്നത്. സിഎൻജി ഓപ്ഷനുമായി ഡിസയർ VXi, ZXi എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാങ്ങാനാകും. ഇവയ്ക്ക് യഥാക്രമം 8.74 ലക്ഷം, 9.84 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ ഡിസയറിന് 3,995 മില്ലീമീറ്റർ നീളവും 1,735 മില്ലീമീറ്റർ വീതിയും 1,525 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും 163 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്.

നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി അൽപ്പം ബോക്സി ഡിസൈനോടുകൂടിയ ലുക്ക് ആയിരിക്കും പുതിയ ഡിസയറിന് നൽകുക. സ്വിഫ്റ്റിൽ നൽകിയതിന് സമാനമായ പ്രൊജക്ഷൻ എൽഇഡി ഹെഡ്‌ലൈറ്റും എൽ ഷേപ്പ് ഡിആർഎല്ലും ചേർന്ന ഹെഡ്‌ലാമ്പ് യൂണിറ്റ്, ക്രോമിയം ആവരണം നൽകുന്ന റേഡിയേറ്റർ ഗ്രില്ല്, പുതുമയുള്ള ബമ്പർ എന്നിവയായിരിക്കും മുൻഭാഗത്ത് പ്രതീക്ഷിക്കണ്ട മാറ്റങ്ങൾ. അലോയ് വീലിലായിരിക്കും വശങ്ങളിലെ മാറ്റം കാണാനാവുക. പിന്നിലെ ബമ്പറിലും റെയിൽ ലാമ്പിലും പുതുമ നൽകാൻ സാധ്യതയുണ്ട്.

360 ഡിഗ്രി ക്യാമറ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള വലിയ 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് പുതിയ കാറിൽ പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ. ഇതിന് 4.2 ഇഞ്ച് ഡിജിറ്റൽ എംഐഡി ഉള്ള ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉണ്ടായിരിക്കും.

സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് ക്യാമറ എന്നിവ ലഭിച്ചേക്കും. ഉയർന്ന വേരിയന്റുകൾക്ക് ADAS ലഭിക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്റീരിയറിൽ ബീജ് അപ്ഹോൾസ്റ്ററി, ഡാർക്ക് കളർ ഡാഷ്ബോർഡ് തീം എന്നിവയും ഉൾപെടുന്നുണ്ട്. സെഗ്‌മെന്റിൽ ആദ്യമായി സിംഗിൾ പേൻ സൺറൂഫ് കൊണ്ടു വരുന്ന മോഡലായിരിക്കും ഡിസയർ എന്നാണ് സ്‌പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

മാരുതി സുസുക്കി ആദ്യമായി സ്വിഫ്റ്റിൽ നൽകിയ Z സീരീസ് എൻജിനായിരിക്കും ഡിസയറിലും നൽകുക. ഇസഡ് സീരീസ് 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ് പുതിയ സ്വിഫ്റ്റിൽ നൽകിയിട്ടുള്ളത്. ഈ എൻജിൻ 80.4 ബിഎച്ച്പി കരുത്തും പവറും 111.7 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എജിഎസ് ഓട്ടോമാറ്റിക്കുമാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഉയർന്ന ഇന്ധനക്ഷമതയായിരിക്കും വാഹനത്തിന്റെ ഹൈലൈറ്റ്. വിപണിയിൽ ഹ്യുണ്ടായ് ഓറ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ തുടങ്ങിയ കാറുകളോടാണ് ഡിസയറിന്റെ മത്സരം.

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ