കുടുംബങ്ങളുടെ ഹൃദയം കീഴടക്കാൻ മികച്ച മൈലേജ് തരുന്ന സെവൻ സീറ്റർ; പുതിയ കാരന്‍സ് എക്‌സ്-ലൈന്‍ കാറുകൾ അവതരിപ്പിച്ച് കിയ !

പുതിയ കാരൻസ് എക്‌സ് ലൈൻ കാറുകൾ പുറത്തിറക്കി കിയ. മികച്ച മൈലേജ് തരുന്ന 7 സീറ്റർ കാറാണ് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇത്തവണ എത്തിയിരിക്കുന്നത്. പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് കാരൻസ് ഇത്തവണ എത്തുന്നത്. ഈ സ്‌പോർട്ടിയർ ട്രിമ്മുമായി വരുന്ന ബ്രാൻഡിന്റെ ഇന്ത്യൻ നിരയിലെ മൂന്നാമത്തെ മോഡലാണ് കിയ കാരൻസ്.

എക്സ്‌ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് എക്സ്റ്റീരിയർ കളറും എക്സ്‌ക്ലൂസീവ് ഡ്യുവൽ ടോൺ ബ്ലാക്ക്, സ്പ്ലെൻഡിഡ് സേജ് ഗ്രീൻ ഇന്റീരിയറുകളും ഉൾപ്പെടെയുള്ള എക്സ്റ്റീരിയർ, ഇന്റീരിയർ മാറ്റങ്ങളോടെയാണ് പുതിയ കിയ കാരൻസ് എക്സ്-ലൈൻ വരുന്നത്.

പോഡ്‌കാസ്റ്റുകൾ, സ്‌ക്രീൻ മിററിംഗ്, പിങ്ക്‌ഫോംഗ് എന്നിവയും മറ്റ് വിവിധ വിനോദങ്ങളും പുതിയ ആപ്പുകളും ഫീച്ചർ ചെയ്യുന്ന എക്സ്‌ക്ലൂസീവ് റിയർ സീറ്റ് എന്റർടൈൻമെന്റ് യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്‍തിട്ടുള്ള റിമോട്ട് കൺട്രോൾ ആപ്പ് വഴിയും റിയർ സീറ്റ് എന്റർടൈൻമെൻറ് യൂണിറ്റ് നിയന്ത്രിക്കാൻ സാധിക്കും.

ഉപയോക്താവിന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്‍തിട്ടുള്ള റിമോട്ട് കൺട്രോൾ ആപ്പ് വഴിയും റിയർ സീറ്റ് എന്റർടൈൻമെൻറ് യൂണിറ്റ് നിയന്ത്രിക്കാൻ സാധിക്കും എന്നതും മറ്റൊരു പ്രത്യേകതയാണ്. മാറ്റ് ഗ്രാഫൈറ്റ് ഫിനിഷ്ഡ് ഫ്രണ്ട് ബമ്പർ, ഷാർക്ക് ഫിൻ ആന്റിന, സ്‌പോയിലർ, റിയർ ബമ്പർ, ഔട്ട് ഡോർ ഹാൻഡിൽ എന്നിവയാണ് കാരൻസ് എക്‌സ്-ലൈനിൽ എക്സ്റ്റീരിയറിൽ വരുന്ന മാറ്റങ്ങൾ. പുതിയ ഡ്യുവൽ ടോൺ ക്രിസ്റ്റൽ കട്ട് 16 ഇഞ്ച് അലോയ് വീലിലാണ് പുതിയ കിയ കാരൻസ് എക്‌സ് ലൈൻ എത്തുന്നത്.

കിയ കാരൻസ് എക്സ് ലൈൻ വേരിയന്റ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 160hp ഉം 253Nm ഉം ഉത്പാദിപ്പിക്കുന്ന, 7-സ്പീഡ് DCT-യുമായി ഘടിപ്പിച്ച 1.5-ലിറ്റർ, ടർബോ-പെട്രോൾ എഞ്ചിനിലും 116hp ഉത്പാദിപ്പിക്കുന്ന 6-സ്പീഡ് AT യുമായി ഘടിപ്പിച്ച 1.5-ലിറ്റർ ഡീസൽ എഞ്ചിനിലും ലഭ്യമാണ്.

കിയ കാരൻസിനു 100,000 ഉപഭോക്താക്കളാണ് നിലവിൽ ഉള്ളത്, പുതിയ എക്‌സ് ലൈൻ അത് ഗണ്യമായി വികസിപ്പിക്കുമെന്നു കിയ ഇന്ത്യ ചീഫ് സെയിൽസ് ആൻഡ് ബിസിനസ് ഓഫീസർ മ്യുങ്-സിക് സോൺ പറഞ്ഞു. അനന്ത്പൂരിലെ സ്ഥാപനത്തിലാണ് കിയ കാരൻസ് നിർമ്മിക്കുന്നത്. എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു എന്നതാണ് കിയ കാരൻസിന്റെ പ്രധാന ഹൈലൈറ്റ്.

18.94 ലക്ഷം രൂപ മുതൽ കാരൻസ് എക്‌സ് ലൈൻ ലഭിക്കും. പ്രീമിയം ഫീച്ചറുകളോടുവരുന്ന എക്‌സ് ലൈൻ പെട്രോൾ 7ഡിസിടിക്ക് 18,94,900 രൂപയും, ഡീസൽ 6എടി ക്ക് 19,44,900 രൂപയുമാണ് വില വരുന്നത്​. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി എക്‌സ്‌ എൽ 6, മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട റൂമിയോൺ തുടങ്ങിയ മറ്റ് എംപിവികളോടാണ് കാരൻസ് മത്സരിക്കുക.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി