ഒറ്റ ചാർജ്ജിൽ 355 കിമീ; പുതിയ വില്ലനെ കാത്ത് ടാറ്റ പഞ്ച് ഇവി!

ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്തെ ഒന്നാമനാണ് ടാറ്റ മോട്ടോർസ്. എന്നാൽ രാജ്യത്തെ ആദ്യ ഇവി പുറത്തിറക്കിയത് ഹ്യുണ്ടായ് ആയിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് ഹ്യുണ്ടായ് വിദേശ രാജ്യങ്ങളിൽ അവതരിപ്പിച്ചിട്ടുള്ളത്. ഈ നിരയിലേക്ക് ഒരു പുതിയ മോഡൽ കൂടി എത്തിയിരിക്കുകയാണ് ഇപ്പോൾ.

2024 ബുസാൻ ഇന്റർനാഷണൽ മൊബിലിറ്റി ഷോയിലാണ് ഹ്യുണ്ടായ് പുതിയ എ- സെഗ്മെന്റ് സബ് കോംപാക്ട് ഇവിയായ ഓൾ- ഇലക്ട്രിക് ഇൻസ്റ്ററിനെ അവതരിപ്പിച്ചത്. ഇന്നോവേറ്റീവ്, ഇൻറ്റിമേറ്റ് എന്നീ വാക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ കാർ നിർമിച്ചിരിക്കുന്നതെന്നാണ് ബ്രാൻഡ് പറഞ്ഞത്. 2021-ൽ കൊറിയയിൽ അവതരിപ്പിച്ച കാസ്പറിൽ നിന്നാണ് വാഹനത്തിന്റെ ഡിസൈൻ കടമെടുത്തിരിക്കുന്നത്.

സ്ട്രോംഗ് ഫെൻഡറുകൾ, ഒരു സർക്യൂട്ട് ബോർഡ്-സ്റ്റൈൽ ബമ്പർ, പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, ക്ലീനായി ഒരുക്കിയ ലൈനുകൾ, പിക്സൽ-ഗ്രാഫിക് ടേൺ ഇൻഡിക്കേറ്ററുകൾ, ടെയിൽ ലാമ്പുകൾ, പുതുക്കിയ ബമ്പറുകൾ എന്നിവയെല്ലാമാണ് ഇൻസ്റ്ററിന്റെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

എൽഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പുകളും കോൺട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫുമുള്ള ടു-ടോൺ എക്സ്റ്റീരിയറും കാറിനെ മികച്ചതാക്കുന്നു. 15 ഇഞ്ച് സ്റ്റീൽ വീലുകൾ, 15 ഇഞ്ച് അല്ലെങ്കിൽ 17 ഇഞ്ച് അലോയ് വീലുകളിലും ഇൻസ്റ്റർ സ്വന്തമാക്കാനാകും. ഇലക്ട്രിക് വാഹനത്തിന്റെ അകത്തളം ഫീച്ചറുകളാൽ സമ്പന്നമാണ്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, നാവിഗേഷനോട് കൂടിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ് പാഡ് പോലുള്ളവ ഇന്റീരിയറിനെ പ്രീമിയമാക്കുന്നു.

സ്റ്റിയറിംഗ് വീലിലെ പിക്‌സൽ തീം അടിസ്ഥാനമാക്കിയുള്ള ഗ്രാഫിക്സ്, കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്ന അപ്പർ ഡോർ ട്രിം ഗാർണിഷുകൾ, എല്ലാ സീറ്റുകൾക്കും ഫ്ലാറ്റ് ഫോൾഡിംഗ്, ഒരു ഫ്രണ്ട് ബെഞ്ച് സീറ്റ് ഓപ്ഷൻ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകളും സ്റ്റിയറിംഗ് വീലും പോലുള്ള ഫീച്ചറുകളും ഹ്യുണ്ടായ് ഇൻസ്റ്റർ ഇലക്ട്രിക്കിന്റെ സവിശേഷതകളാണ്. സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്‌ഷനുകൾ കാറിന്റെ രണ്ടാം നിര സീറ്റുകൾ 50/50 ആയി മടക്കാനും സാധിക്കും.

സിയന്ന ഓറഞ്ച് മെറ്റാലിക്, എയ്‌റോ സിൽവർ മാറ്റ്, ഡസ്ക് ബ്ലൂ മാറ്റ്, ബട്ടർക്രീം യെല്ലോ പേൾ, എബിസ് ബ്ലാക്ക് പേൾ, അറ്റ്‌ലസ് വൈറ്റ്, ടോംബോയ് കാക്കി, ബിജാരിം കാക്കി മാറ്റ്, അൺബ്ലീച്ച്ഡ് ഐവറി എന്നീ കളർ ഓപ്ഷനുകളിലാണ് വാഹനം തെരഞ്ഞെടുക്കാനാവുക. ബ്ലാക്ക്, കാക്കി ബ്രൗൺ, ന്യൂട്രോ ബീജ് ടു-ടോൺ ഫുൾ ക്ലോത്ത് ട്രിം ഇന്റീരിയർ നിറങ്ങളും ഉപഭോക്താക്കളുടെ ഇഷ്‌ടത്തിനനുസരിച്ച് തെരഞ്ഞെടുക്കാം.

42 kWh ബാറ്ററി പായ്ക്കോടുകൂടിയാണ് ഹ്യുണ്ടായ് ഇൻസ്‌റ്റർ സ്റ്റാൻഡേർഡ് വരുന്നത്. ലോംഗ്-റേഞ്ച് ആഗ്രഹിക്കുന്നവർക്കായി 49 kWh ബാറ്ററി ഓപ്ഷനും ലഭ്യമാണ്. രണ്ട് മോഡലുകളും ഒരൊറ്റ മോട്ടോറാണ് നൽകുന്നതെങ്കിലും പെർഫോമൻസ് കണക്കുകളിൽ വ്യത്യാസമുണ്ട്. ബേസ് വേരിയന്റിൽ 97 ബിഎച്ച്പി പവർ ലഭിക്കുമ്പോൾ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് 115 ബിഎച്ച്പി കരുത്താണ് ഉത്പാദിപ്പിക്കുന്നത്. രണ്ടിലും ടോർക്ക് 147 എൻഎം ആണ്.

സിംഗിൾ ചാർജിൽ 355 കിലോമീറ്റർ എന്ന സെഗ്‌മെന്റ് ലീഡിംഗ് പ്രൊജക്റ്റഡ് റേഞ്ചാണ് ഹ്യുണ്ടായ് ഇൻസ്റ്റർ ഇവിയുടെ ലോംഗ് റേഞ്ച് മോഡലിനുള്ളത്. 120 kW DC ചാർജർ ഉപയോഗിച്ചാൽ ഏകദേശം 30 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. അതേസമയം 11 kW ഓൺ-ബോർഡ് ചാർജർ വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി വരുന്നു. വെഹിക്കിൾ-ടു-ലോഡ് ചാർജിംഗും ഇതിനൊപ്പം ലഭ്യമാണ്.

ഇലക്ട്രിക് സൈക്കിളുകൾ, സ്കൂട്ടറുകൾ, ക്യാമ്പിംഗിന് ആവശ്യമായ ഉപകരണങ്ങൾ പോലുള്ളവ ചാർജ് ചെയ്യാൻ ഈ ഫീച്ചർ ഉപയോഗിക്കാനാകും. ആദ്യം കൊറിയയിലായിരിക്കും ഹ്യുണ്ടായ് ഇൻസ്റ്റർ വിപണനത്തിന് എത്തുക. ഇന്ത്യൻ വിപണിയിലേക്ക് വാഹനം ഉടൻ എത്തില്ല എന്നാണ് റിപ്പോർട്ട്.

Latest Stories

ലോക്‌സഭയിലെ ഓപ്പറേഷൻ സിന്ദൂർ ചർച്ച; അമിത് ഷായുടെ പ്രസംഗത്തെ കൈയടിച്ച് പിന്തുണച്ച് ശശി തരൂർ

'ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിക്കും'; ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്; വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കും, പുനരധിവാസം വൈകിപ്പിച്ചത് കേസും കോടതി നടപടികളുമെന്ന് മന്ത്രി കെ രാജന്‍

'രക്ഷാപ്രവർത്തനം വൈകിയിട്ടില്ല'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ

റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു

രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടലിന് ഒരാണ്ട്; ചൂരൽമല - മുണ്ടക്കൈയിൽ ഇന്ന് സർവ്വമത പ്രാർത്ഥന, ചോദ്യചിഹ്നമായി പുനരധിവാസം

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി, നാല് ജില്ലകളിൽ പുതിയ കളക്ടർമാർ

റഷ്യയിൽ വൻ ഭൂചലനം; ജപ്പാനും അമേരിക്കയ്ക്കും സുനാമി മുന്നറിയിപ്പ്

ASIA CUP: ഏഷ്യ കപ്പിൽ ഓപണിംഗിൽ സഞ്ജു ഉണ്ടാകുമോ എന്ന് അറിയില്ല, അതിന് കാരണം ആ താരങ്ങൾ: ആകാശ് ചോപ്ര

IND VS ENG: ഇന്ത്യ ആ മോശമായ പ്രവർത്തി കാണിക്കരുതായിരുന്നു, മാന്യതയില്ലേ നിങ്ങൾക്ക്: ഡെയ്ൽ സ്റ്റെയ്ൻ