'മുഫാസ അഡ്വഞ്ചര്‍' ; പുതിയ എസ്‌യുവിയെ അവതരിപ്പിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

ദക്ഷിണ കൊറിയ ആണ് സ്വദേശമെങ്കിലും ഇന്ത്യൻ കമ്പനിയായി കണ്ട് വളർത്തിയെടുത്ത ഹ്യുണ്ടായി നിരവധി കിടിലൻ കാറുകളാണ് നമുക്ക് സമ്മാനിച്ചത്. ലോകം മുഴുവനും എസ്‌യുവികളുടെ പിന്നാലെ പോയപ്പോൾ ട്രെൻഡിനനുസരിച്ച് ഹ്യുണ്ടായി മാറുകയും അതിലും തങ്ങളുടെ കഴിവ് തെളിയിക്കുകയും ചെയ്തു. ക്രെറ്റയും വെന്യുവും ജനപ്രിയമായതോടെ അൽകസാറെന്ന കിടിലൻ എസ്‌യുവിയെയും ഹ്യുണ്ടായി പുറത്തിറക്കി വിപണി പിടിച്ചു. ഇന്ത്യയിൽ ഈ മൂന്ന് എസ്‌യുവികൾ കൂടാതെ വിദേശത്ത് പാലിസേഡ് പോലുള്ള എസ്‌യുവികളുമുണ്ട്. എന്നാൽ ഇപ്പോൾ ‘മുഫാസ അഡ്വഞ്ചർ’ എന്ന പേരിൽ പുതിയൊരു എസ്‌യുവി കൺസെപ്റ്റുമായി എത്തിയിരിക്കുകയാണ് ഹ്യുണ്ടായ് മോട്ടോഴ്സ്.

ഈ വർഷം ഏപ്രിലിൽ ചൈനയിൽ വച്ച് നടക്കാനിരിക്കുന്ന ഷാങ്ഹായ് മോട്ടോർ ഷോയിൽ മുഫാസയുടെ പ്രൊഡക്ഷൻ മോഡലിനെ കമ്പനി ആദ്യം അവതരിപ്പിക്കും. 1994-ല്‍ പുറത്തിറങ്ങിയ ഡിസ്‌നിയുടെ ‘ദി ലയണ്‍ കിംഗ്’ എന്ന അനിമേഷൻ ചിത്രത്തിൽ നിന്നാണ് മുഫാസ എന്ന പേര് ഹ്യുണ്ടായി കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഒതുക്കമുള്ളതും കരുത്തുറ്റതുമായ എസ്‌യുവിയായ വാഹനത്തിന്റെ പരുക്കൻ ലുക്കും കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും ആരെയും ആകർഷിക്കും. ക്രെറ്റക്ക് മുകളിലും ട്യൂക്‌സണിന് താഴെയുമായിരിക്കും ഈ വാഹനം സ്ഥാനം പിടിക്കുക.

അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന മുഫാസ എസ്‌യുവിക്ക് 4.4 മീറ്റർ നീളമാണുള്ളത്. മുഫസ്സയുടെ സ്റ്റൈലിങ്ങിലായിരിക്കും എല്ലാവരുടെയും കണ്ണുടക്കുക. മുൻവശത്തെ വലിയ എക്സ് രൂപത്തിലുള്ള ഗ്രില്ലും കുത്തനെയുള്ള ഹെഡ്ലാമ്പുകളും ടയറുകളും ആരുടെയും ശ്രദ്ധ ആകർഷിക്കും. ഗ്രാൻഡ് ഐ10, ഔറ, പുതിയ വെർണയിലും കാണുന്ന വലിയ 2D ഹ്യുണ്ടായ ലോഗോയാണ് മറ്റൊരു കൗതുകക്കാഴ്ച്ച. 159 bhp കരുത്ത് നൽകുന്ന 2 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുക. 8 വോള്‍ട്ടിന്റെ ഇലക്ട്രിക് മോട്ടോറാണ് ഹൈബ്രിഡ് വേരിയന്റിന് നല്‍കിയിരിക്കുന്നത്. കോൺട്രാസ്റ്റ് ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ വിശാലമായ എയർ ഡാമും മുന്നിലെ ബംപറിലെ കട്ടുകളും ഡിസൈനിൽ സ്വാധീനം ചെലുത്തുന്നുണ്ട്.

ഹ്യുണ്ടായ് മുഫാസ അഡ്വഞ്ചർ കൺസെപ്റ്റ് എസ്‌യുവിയിൽ ചൈനീസ് വിപണിയിൽ വിൽക്കുന്ന ഹ്യുണ്ടായി സാന്റാ ഫെ യ്ക്ക് സമാനമായ ഓവൽ ആകൃതിയിലുള്ള ടെയിൽലൈറ്റ് യൂണിറ്റാണ് പിന്നിൽ കാണാനാവുക. മുഫാസ അഡ്വെഞ്ചർ കൺസെപ്റ്റ് എസ്‌യുവിയിൽ ലിഫ്റ്റ് കിറ്റും കസ്റ്റം – ബിൽറ്റ് 18 ഇഞ്ച് അലോയ് വീലുകളിൽ വലുതും വീതിയുള്ളതുമായ ഓഫ്-റോഡ് ടയറുകളുമാണ് ഹ്യൂണ്ടായ് ഒരുക്കുന്നത്. അതേസമയം, ഡ്യുവൽ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായി എസ്‌യുവി എത്തുമെന്നാണ് റിപ്പോർട്ട്. മുഫാസയുടെ ഇന്റീരിയറിനെപ്പറ്റിയുള്ള മറ്റ് വിശദാംശങ്ങൾ ഒന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്ത മാസം എസ്‌യുവിയുടെ പ്രൊഡക്ഷൻ മോഡൽ ഔദ്യോഗികമായി അവതരിപ്പിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും.

ട്യൂക്‌സൺ എസ്‌യുവിക്ക് സമാനമാണ് ഹ്യുണ്ടായി മുഫാസയുടെ വലിപ്പം. 4,475 mm നീളമാണ് പുതിയ മുഫാസ കൺസെപ്റ്റ് എസ്‌യുവിക്കുള്ളത്. 1,850 mm വീതിയും 1,685 mm ഉയരവും 2,680 mm വീൽബേസും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിന് ഒരു പരുക്കൻ സ്വഭാവത്തിന് ഊന്നൽ നൽകുന്നു. ഇന്ത്യൻ വിപണിയിലേക്ക് എപ്പോഴാണ് ഹ്യുണ്ടായി മുഫാസയെ അവതരിപ്പിക്കുക എന്നത് വ്യക്തമല്ല. എന്നാലും മുഫാസയിലെ പല ഫീച്ചറുകളും വൈകാതെ തന്നെ ഹ്യുണ്ടായിയുടെ മറ്റ് മോഡലുകളുടെ അപ്ഡേഷനുകളിലൂടെ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ ഓഫ് റോഡിംഗ്, ലൈഫ് സ്റ്റൈൽ എന്നിവ മിക്‌സുചെയ്‌ത വാഹനങ്ങൾക്ക് ഇപ്പോൾ വലിയ ഡിമാൻഡാണ് ഉള്ളത്. രാജ്യത്ത് ഹ്യുണ്ടായിയിൽ നിന്നും ഇത്തരത്തിലൊരു മോഡൽ നിരത്തിലെത്തുകയാണെങ്കിൽ വാഹനപ്രേമികൾ അത് ഏറ്റെടുക്കും എന്നുമാത്രമല്ല ഇന്ത്യയിൽ ബ്രാൻഡിന്റെ മുഖഛായ മാറ്റിയെടുക്കാനുമാവും.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ