നാല് മോഡലുകൾക്ക് 80,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഹ്യുണ്ടായ്..

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കൾ എന്ന ഖ്യാതിയിൽ നിന്ന് ഒന്നാമനാകാനുള്ള യാത്രയിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്. ഇന്ത്യയിൽ ഹ്യുണ്ടായ് ഉണ്ടാക്കിയ നേട്ടം തുടരുന്നതിനായി വലിയ പ്ലാനുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ i20, വെന്യു, എക്സ്റ്റർ, ഗ്രാൻഡ് i10 നിയോസ് എന്നിവയുൾപ്പെടെ നാല് മോഡലുകൾക്ക് 85,000 രൂപ വരെ കിഴിവുകൾ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുണ്ടായ് ഇന്ത്യ. ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ഡിസ്കൗണ്ടുകൾ, സ്ക്രാപ്പേജ് ബോണസ് എന്നിവ പോലുള്ള ഓഫറുകളാണ് ഉൾപ്പെടുന്നത്. കിഴിവുകളിൽ നിർമ്മാതാവിൽ നിന്നുള്ള നിബന്ധനകളും വ്യവസ്ഥകളും ബാധകമായിരിക്കും. കൂടാതെ ആനുകൂല്യങ്ങൾ ഓരോ നഗരങ്ങളിലും വ്യത്യാസപ്പെടാം. കിഴിവുകളെക്കുറിച്ചറിയാൻ ഡീലർഷിപ്പ് സന്ദർശിക്കേണ്ടതാണ്.

ഹ്യുണ്ടായ്‌യുടെ ജനപ്രിയ കോം‌പാക്റ്റ് എസ്‌യുവിയാണ് ഹ്യുണ്ടായ് എക്‌സ്റ്റർ. ടാറ്റ പഞ്ച് പോലുള്ള എതിരാളികളുമായാണ് മോഡലിന്റെ മത്സരം. നിലവിൽ, എക്സ്റ്റർ ഏറ്റവും കുറഞ്ഞ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. എക്സ്-ഷോറൂം വിലയിൽ നിന്ന് ആകെ 55,000 രൂപയുടെ കിഴിവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ എസ്‌യുവിയുടെ എക്സ്-ഷോറൂം വില 5.99 ലക്ഷം മുതൽ 10.43 ലക്ഷം വരെയാണ്. 1.2 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായ് എക്‌സ്‌റ്ററിന് കരുത്തേകുന്നത്. ഇത് 82 bhp കരുത്തും 113.8 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ട്രാൻസ്മിഷനുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. 68 bhp കരുത്തും 95.2 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഒരു CNG വേരിയന്റും ലഭ്യമാണ്. എക്സ്ട്രാ കാർഗോ സ്‌പേസിനായി ഡ്യുവൽ സിലിണ്ടർ CNG സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നു.

ഹ്യുണ്ടായ്‌യുടെ സ്‌പോർട്ടി ഹാച്ച്ബാക്കായ i20 55,000 വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 7.04 ലക്ഷം മുതൽ 11.24 ലക്ഷം വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില വരുന്നത്. യുവാക്കൾക്കിടയിൽ i20 വളെരയധികം ജനപ്രിയമാണ്. രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള 1.2 ലിറ്റർ എഞ്ചിനുമായാണ് ഇത് വരുന്നത്. ഈ എഞ്ചിൻ 6,000 rpm-ൽ 86.7 bhp പവറും 4,200 rpm-ൽ 114.7 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (IVT) ഉൾപ്പെടുന്നു.

ഈ ഓഫർ വഴി വേറിട്ടു നിൽക്കുന്നത് ഹ്യുണ്ടായ് വെന്യു ആണ്. 85,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. 7.94 ലക്ഷം മുതൽ 13.62 ലക്ഷം വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില വരുന്നത്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളുള്ള ഏഴ് ട്രിം ലെവലുകളിൽ വാഹനം ലഭ്യമാണ്. 82 bhp കരുത്തും 114 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ എൻഎ പെട്രോൾ എഞ്ചിനാണ് വെന്യുവിൽ സജ്ജീകരിച്ചിരിക്കുന്നത്. 118 bhp കരുത്തും 172 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ലഭ്യമാണ്. 1.2 ലിറ്റർ വേരിയന്റിൽ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ലഭ്യമാണ്, ടർബോചാർജ്ഡ് എഞ്ചിനിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്സ് എന്നിവ തിരഞ്ഞെടുക്കാം. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു. ഇത് 113 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

വെന്യു, i20, എക്‌സ്റ്റർ എന്നിവയ്ക്ക് പുറമേ ഗ്രാൻഡ് ഐ10 നിയോസ് ഹാച്ച്ബാക്കിലും ഹ്യുണ്ടായ് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഹ്യുണ്ടായ്‌യുടെ ഇന്ത്യയിലെ ഏറ്റവും ചെറിയ മോഡലാണ് 5.98 ലക്ഷം മുതൽ 8.38 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുള്ള ഗ്രാൻഡ് ഐ10 നിയോസ്. ജൂണിൽ മോഡൽ വാങ്ങുന്നവർക്ക് 65,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഗ്രാൻഡ് i10 നിയോസിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഉണ്ട്. ഇത് 6,000 rpm-ൽ 81 bhp കരുത്തും 4,000 rpm-ൽ 113.8 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, സ്മാർട്ട് ഓട്ടോമാറ്റിക് AMT എന്നിവയും ഉൾപ്പെടുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ