സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ച് വീണ്ടും 1,15,000ന് മുകളിലെത്തി. ഇന്ന് ഒറ്റയടിക്ക് 1920 രൂപയാണ് വർധിച്ചതോടെ 1,15,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപ വർധിച്ച് 14,460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രണ്ടു തവണകളായി പവന് 2400 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും വില ഇടിഞ്ഞെങ്കിലും ഇന്ന് വില തിരിച്ചു കയറുന്ന കാഴ്ചയാണ് കാണുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,25,000 രൂപയ്ക്ക് മുകളിൽ നൽകണം.