ട്രിപ്പ് പോകാൻ ബുള്ളറ്റ് ഇല്ലേ? സുഹൃത്തുക്കളുടെ മുന്നിൽ ഇനി തല താഴ്ത്തേണ്ട; എൻഫീൽഡ് ഇനി വാടകയ്ക്ക് കിട്ടും !

യാത്രകൾ എല്ലാവർക്കും ഇഷ്ടമുള്ള ഒരു കാര്യമാണ്. അത് ഒരു വാഹന പ്രേമിയാണെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു റോയൽ എൻഫീൽഡ് ട്രിപ്പ് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ കയ്യിൽ ഒരു റോയൽ എൻഫീൽഡ് ബൈക്ക് ഇല്ലാത്തവർക്കും സ്ഥിരമായി അത് വേണമെന്ന ആഗ്രഹവും ഇല്ലാത്തവർക്കുമായി പുതിയ ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് എൻഫീൽഡ്. ഇന്ത്യയിൽ മോട്ടോർ സൈക്കിൾ വാടകയ്ക്ക് നൽകുന്ന പരിപാടി ആരംഭിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്.

ഇന്ത്യയിലെ 25 നഗരങ്ങളിലായി 40-ലധികം മോട്ടോർസൈക്കിൾ റെന്റൽ ഓപ്പറേറ്റർമാർ വഴിയാണ് എൻഫീൽഡ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. റെന്റൽ പ്രോഗ്രാം വഴി 300ലധികം ബൈക്കുകളാണ് വാടകയ്ക്കു നൽകാനായി കമ്പനി ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ നിലവിൽ കൊച്ചിയിലും തിരുവനന്തപുരത്തും റോയൽ എൻഫീൽഡ് റെന്റലിന് കീഴിൽ ബൈക്കുകൾ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കാൻ സാധിക്കും.

അഹമ്മദാബാദ്, മുംബൈ, ചണ്ഡീഗഡ്, ധർമ്മശാല, ലേ, മണാലി, ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിലും റോയൽ എൻഫീൽഡ് റെന്റൽ ലഭ്യമാകും. ഏവരുടെയും പ്രിയ ഡെസ്റ്റിനേഷൻ ആയ ഹിമാചൽ പ്രദേശിലെയും കശ്മീരിലെയും മഞ്ഞ് മൂടിയ താഴ്‌വരകളിലൂടെ റോയൽ എൻഫീൽഡ് ബൈക്ക് ഓടിക്കാൻ ഇനി ഈ റെന്റൽ പദ്ധതിയിലൂടെ സാധിക്കും. ഇതിലൂടെ തട്ടിപ്പുകാരെ ഒഴിവാക്കി ടൂറിസ്റ്റുകൾക്ക് വിശ്വസിച്ച് ബൈക്കുകൾ വാടയ്ക്കെടുക്കാൻ സാധിക്കും.

ഉദയ്പൂർ, ജയ്പൂർ, ജയ്സാൽമീർ, ഗോവ, ഭുവനേശ്വർ, വിശാഖപട്ടണം, ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഷിംല, നൈനിറ്റാൾ, ബിർ ബില്ലിംഗ്, സിലിഗുരി, ഡെറാഡൂൺ എന്നിവിടങ്ങളിലും എൻഫീൽഡ് മോട്ടോർസൈക്കിളുകൾ വാടകയ്ക്ക് നൽകുന്നതാണ്. പദ്ധതി ഉടൻ തന്നെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

റെന്റൽ പ്രോഗ്രാമിലൂടെ ബൈക്ക് വാടകയ്‌ക്കെടുക്കാൻ ആദ്യം റോയൽ എൻഫീൽഡ് റെന്റലിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് മോട്ടോർ സൈക്കിൾ ആവശ്യമുള്ള നഗരം ഏതാണെന്ന് തിരഞ്ഞെടുക്കണം. എത്ര ദിവസത്തേക്ക് ബൈക്ക് ആവശ്യമായി വരുമെന്നും അല്ലെങ്കിൽ എത്ര സമയത്തേക്കാന ബൈക്ക് വേണ്ടതെന്നുമുള്ള വിവരങ്ങൾ ആണ് അടുത്തതായി നൽകേണ്ടത്. ഇവയെല്ലാം ഉൾപ്പെടുത്തി വെബ്‌സൈറ്റിൽ പിക്ക് അപ്പ് സമയവും ഡ്രോപ്പ് സമയവും തീയർത്തിയും നൽകണം.

ശേഷം ലഭ്യമായ മോഡലുകളും അവയുടെ നിരക്കും കാണിക്കുന്ന ഒരു ലിസ്റ്റ് പിന്നാലെ പ്രത്യക്ഷപ്പെടും ഒരു ഫോം സമർപ്പിച്ചാൽ ഓപ്പറേറ്ററുടെ വിശദാംശങ്ങളും ലഭിക്കും. മറ്റുള്ള റെന്റൽ സർവീസ് പോലെ ഇതിലും സെക്യൂരിറ്റി ഡെപോസിറ്റായി നിശ്ചിത തുക ഓപറേറ്റർ ഈടാക്കുന്നതാണ്. ഈയൊരു പദ്ധതി വരുന്നതോടു കൂടി ബൈക്ക് പ്രേമികൾക്കും യാത്ര പ്രേമികൾക്കും മാത്രമല്ല, വിനോദസഞ്ചാര മേഖലയ്ക്കും കൂടി ഉണർവേകും എന്നതാണ് എൻഫീൽഡിന്റെ ഈ പദ്ധതിയുടെ ഗുണം.

വർഷങ്ങളായി സാഹസികരായ റൈഡർമാരുടെ വിശ്വസ്തനായ കൂട്ടാളിയാണ് എൻഫീൽഡ്. തലമുറകളെ കോരിത്തരിപ്പിച്ച ഐതിഹാസിക ബ്രാൻഡിന്റെ ബൈക്കിൽ പോകുന്നത് തന്നെ ഒരു ഗാമായാണ്. മോട്ടോർസൈക്കിളുകൾ വാടകയ്ക്കെടുത്ത് ഓടിക്കുന്ന പ്രക്രിയ കൂടുതൽ സൗകര്യപ്രദവും വിശ്വസനീയവുമായി മാറിയിരിക്കുകയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ റൈഡർമാർക്ക് ഉയർന്ന നിലവാരമുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമായ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ ലഭിക്കുന്നുവെന്നതും ഒരു പ്ലസ് പോയിന്റാണ്.

ഇന്ത്യയിൽ എവിടെയും റൈഡർമാർക്ക് റോയൽ എൻഫീൽഡ് വാഹനങ്ങൾ ഗുണനിലവാരത്തിലും വിശ്വാസ്യതയിലും ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിനോദ സഞ്ചാരകേന്ദ്രങ്ങളിലേയും റൈഡർ ഡെസ്റ്റിനേഷനുകളിലേയും മോട്ടോർസൈക്കിൾ റെന്റൽ ഓപ്പറേറ്റർമാരെ പിന്തുണക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്നുമാണ് റോയൽ എൻഫീൽഡ് ചീഫ് ബ്രാൻഡ് ഓഫീസർ മോഹിത് ധർ ജയാൽ പുതിയ സംരംഭത്തെപ്പറ്റി പ്രതികരിച്ചത്. യാത്ര പോകാൻ റോയൽ എൻഫീൽഡ് ഇല്ലാതെ വിഷമിച്ചിരിക്കുന്നവർക്കും ഇനി മനസ്സമാധാനത്തോടെ റൈഡ് ആസ്വദിക്കാൻ ഇതു വഴി സാധിക്കും.

Latest Stories

KKR VSR SRH: ഒരു ഓവർ കൂടെ എറിഞ്ഞിരുന്നേൽ എന്റെ കാര്യത്തിൽ തീരുമാനമായേനെ; ബോളിങ്ങിൽ അർധ സെഞ്ചുറി വഴങ്ങി വരുൺ ചക്രവർത്തി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍, മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ല; എന്‍ഡിഎ നേതാക്കളുടെ യോഗത്തിലും ആവര്‍ത്തിച്ച് മോദി

SRH VS KKR: എടാ പിള്ളേരെ, ഇങ്ങനെ വേണം ടി-20 കളിക്കാൻ; കൊൽക്കത്തയ്‌ക്കെതിരെ ഹെൻറിച്ച് ക്ലാസന്റെ സംഹാരതാണ്ഡവം

കോഴിക്കോട് തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ ഷോക്കേറ്റു മരിച്ചു

അഫാന്റെ ആത്മഹത്യ ശ്രമം, ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

CSK UPDATES: പതിവ് പോലെ ഹർഷ ഭോഗ്ലെയുടെ ചോദ്യം, വിരമിക്കൽ അപ്ഡേറ്റ് കാത്തിരുന്നവർക്ക് മുന്നിൽ അത് പറഞ്ഞ് ധോണി; ചർച്ചയായി വാക്കുകൾ

സാമ്പത്തിക തട്ടിപ്പ്, ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റില്‍; പൊലീസ് നടപടി നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന്

CSK UPDATES: ചാരമാണെന്ന് കരുതി ചികയാൻ നിൽക്കേണ്ട..., തോറ്റമ്പിയ സീസണിന് ഇടയിലും എതിരാളികൾക്ക് റെഡ് സിഗ്നൽ നൽകി ചെന്നൈ സൂപ്പർ കിങ്‌സ്; അടുത്ത വർഷം കളി മാറും

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

IPL 2025: കഴുകന്മാർ നാല് ദിവസം പറന്നില്ലെങ്കിൽ...., ചെന്നൈ ടീമിനെ പ്രചോദിപ്പിച്ച സുരേഷ് റെയ്‌നയുടെ വാക്കുകൾ വൈറൽ; ഇതിലും മുകളിൽ ഒരു സ്റ്റേറ്റ്മെൻറ് ഇല്ല എന്ന് ആരാധകർ