ഇപ്പോൾ വാങ്ങിയാൽ മികച്ച വിലക്കുറവിൽ കിടിലൻ 7 സീറ്റർ 'സി3 എയർക്രോസ്' മിഡ്-സൈസ് എസ്‌യുവി സ്വന്തമാക്കാം;മികച്ച ഡീലുമായി സിട്രോൺ !

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഏറ്റവും ഒടുവിലായി ഇന്ത്യൻ വിപണിയിൽ എത്തിച്ച മിഡ്-സൈസ് എസ്.യു.വി. മോഡലാണ് സി3 എയർക്രോസ്. സിട്രോണിന്റെ എസ്‍യുവി ‘സി3 എയർക്രോസ്’ കേരളത്തിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഈ ഫ്രഞ്ച് എസ്‌യുവി ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് 2023 ഒക്ടോബറിൽ 55,000 രൂപ വരെ കിഴിവ് ലഭിക്കും എന്നാണ് പുതിയ റിപ്പോർട്ട്.

അഞ്ച് സീറ്റർ, ഏഴ് സീറ്റർ ഓപ്ഷനുകളിലാണ് വാഹനം നിരത്തുകളിൽ എത്തുക. യു, പ്ലസ്, മാക്സ് വേരിയന്റുകളിൽ അഞ്ചു സീറ്റിന്റെ മൂന്നു വകഭേദങ്ങളും ഏഴ് സീറ്റിന്റെ രണ്ടു വകഭേദങ്ങളുമാണ് പുതിയ എസ്‍യുവിക്ക് ഉള്ളത്. മൂന്ന് വേരിയന്റുകളായിലായി 10 കളർ ഓപ്ഷനുകളിൽ C3 എയർക്രോസ് ലഭ്യമാണ്. എക്‌സ്‌ചേഞ്ച് ബെനിഫിറ്റ്, മെയിന്റനൻസ് പാക്കേജ്, ക്യാഷ് ഡിസ്‌കൗണ്ട്, കോർപ്പറേറ്റ് ഓഫർ, പ്രത്യേക ഉത്സവ ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്ന എസ്‌യുവിയിൽ ഒക്ടോബർ മാസത്തിൽ കമ്പനി 55,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഓഫറുകൾ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളെും ഡീലർഷിപ്പുകളെയും സ്റ്റോക്കിനെയും അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം.

മൂന്ന് വരിയിൽ രണ്ട് വ്യത്യസ്ത സീറ്റിംഗ് കോൺഫിഗറേഷനുകളാണ് ഉള്ളത്. 7 സീറ്റർ വേരിയന്റിൽ സീറ്റുകൾ മടക്കി മാറ്റാനും കഴിയും. മൂന്ന് നിര സീറ്റുകൾ നീക്കം ചെയ്യാൻ 20 സെക്കൻഡ് മാത്രമേ എടുക്കൂ എന്നും സിട്രോൺ പറയുന്നു. 1.2 ലിറ്റർ ടർബോചാർജ്ഡ് എൻജിന്റെ കരുത്തുമായാണ് സി3 എയർക്രോസ് വിപണിയിൽ എത്തുന്നത്. 110 ബി.എച്ച്.പി. പവറും 190 എൻ.എം. ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് ഈ വാഹനം ഇപ്പോൾ വിപണിയിൽ എത്തുന്നത്. ഇതിന്റെ ഓട്ടോമാറ്റിക് വകഭേദം വൈകാതെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ. വാഹനത്തിൽ മികച്ച സുരക്ഷ സംവിധാനങ്ങളും ഒരുങ്ങുന്നുണ്ട്.

ഡിആർഎല്ലുകളോട് കൂടിയ ഹാലൊജൻ റിഫ്ലക്ടർ ഹെഡ്‌ലൈറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്റിന, ഡ്യുവൽ ടോൺ റൂഫ് ഓപ്ഷൻ എന്നിവ വാഹനത്തിനുണ്ട്. ക്യാബിനിനുള്ളിൽ, 10.23 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി-ഫങ്ഷൻ സ്റ്റിയറിങ് വീൽ തുടങ്ങിയ സവിശേഷതകൾ വാഹനത്തിൽ ലഭ്യമാകും.

ഇന്ത്യയിലെ സിട്രോൺ വാഹന നിരയിൽ നാലാമത്തെ മോഡലായാണ് സി3 എയർക്രോസ് എത്തിയത്. 90 ശതമാനവും പ്രാദേശികമായി നിർമിച്ച വാഹനമെന്നതാണ് സി3 എയർക്രോസിന്റെ സവിശേഷത. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാക്ക്, മാരുതി സുസുകി ഗ്രാൻഡ് വിറ്റാര, എം.ജി. ആസ്റ്റർ തുടങ്ങി മിഡ്-സൈസ് എസ്.യു.വി വിപണിയിൽ കരുത്ത് തെളിയിച്ചിട്ടുള്ള വാഹനങ്ങളുമായാണ് ഈ മോഡൽ മത്സരിക്കുന്നത്.

9.99 ലക്ഷം രൂപ മുതൽ 12.34 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ കേരളത്തിലെ എക്‌സ്‌ഷോറും വില. അഞ്ച് സീറ്റർ അടിസ്ഥാന വേരിയന്റിന് 9.99 ലക്ഷം രൂപയും പ്ലസ് വേരിയന്റിന് 11.34 ലക്ഷം രൂപയും മാക്‌സിന് 11.99 ലക്ഷം രൂപയുമാണ് കേരളത്തിലെ വില. ഏഴ് സീറ്റ് ഓപ്ഷനിൽ എത്തുന്ന പ്ലസ് വേരിയന്റിന് 11.69 ലക്ഷം രൂപയും മാക്‌സ് വേരിയന്റിന് 12.34 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഉയർന്ന വേരിയന്റുകളുടെ ഡ്യുവൽ ടോൺ പതിപ്പും എത്തുന്നുണ്ട്. എസ്‌യുവിയുടെ ഡെലിവറി 2023 ഒക്ടോബർ 15 മുതൽ ആരംഭിച്ചുകഴിഞ്ഞു.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ