വാഹനങ്ങളില്‍ ക്രാഷ്ഗാര്‍ഡുകള്‍ പാടില്ല, ലംഘിച്ചാല്‍ കടുത്ത പിഴ കൊടുക്കേണ്ടി വരും

വാഹനങ്ങളിള്‍ ഉപയോഗിക്കുന്നക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 52 പ്രകാരം വാഹനങ്ങളില്‍ അനധികൃത ക്രാഷ് ബാറുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാനും മന്ത്രാലയം സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്ക് അയച്ച അറിയിപ്പില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 190, 191 പ്രകാരം അതത് ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കും.

വാഹനങ്ങളില്‍ നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്നതായ ക്രാഷ് ഗാര്‍ഡുകള്‍ റോഡ് യാത്രികര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു എന്നു ചൂണ്ടാകാട്ടിയാണ് കേന്ദ്ര നടപടി. അപകടങ്ങളില്‍ വാഹനത്തിന് സാരമായ തകരാറുകള്‍ ഏല്‍ക്കാതിരിക്കാനാണ് ക്രാഷ് കാര്‍ഡുകള്‍ ഉപയോഗിച്ചു വന്നിരുന്നത്.

എന്നാല്‍ ഈ നിയമം ഇരുചക്രവാഹനങ്ങള്‍ക്ക് ബാധകമാണോ എന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമല്ലെന്നും, ഇതില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട് ആന്റ് ഹൈവേ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും കേരള ട്രാന്‍സ്‌പോര്‍ട് കമ്മിഷണറുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.

Latest Stories

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍