ഫുള്‍ടാങ്കില്‍ 330 കി.മി മൈലേജ് ; വിലയിലാണ് സര്‍പ്രൈസ്!

ലോകത്തിലെ തന്നെ ആദ്യ സിഎൻജി മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ബജാജ് ഓട്ടോ. ‘ഫ്രീഡം 125’ എന്നറിയപ്പെടുന്ന ഈ മോഡൽ ഒരു ബൈ-ഫ്യുവൽ ഇരുചക്ര വാഹനമാണ്. ഈ സവിശേഷതയുമായി വരുന്ന ലോകത്തിലെ തന്നെ ആദ്യത്തെ മോട്ടോർസൈക്കിളാണിത്. പെട്രോളിൽ പ്രവർത്തിക്കുന്ന ഈ ബൈക്ക് ഒരു ബട്ടൺ അമർത്തിയാൽ സിഎൻജിയിലേക്ക് മാറാനാകും എന്നതാണ് പ്രത്യേകത.

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അനുകരിക്കുന്ന തരത്തിലുള്ള ഡിസൈനാണ് മോട്ടോർസൈക്കിളിനുള്ളത്. കാഴ്ചയിൽ ഒരു കമ്മ്യൂട്ടർ ബൈക്കാണെന്ന് പറയാത്ത തരത്തിലാണ് മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, സൂക്ഷ്മമായ ഫ്ലൈസ്‌ക്രീൻ, വളരെ നീളമുള്ളതും വിശാലവുമെന്ന് തോന്നിപ്പിക്കുന്ന സീറ്റ്, ചെറിയ ഇന്ധന ടാങ്ക് എന്നിവ ചില ശ്രദ്ധേയമായ ഡിസൈൻ ഹൈലൈറ്റുകളാണ്.

ഉയരമുള്ള ഗ്രൗണ്ട് ക്ലിയറൻസ്, ഹാൻഡിൽ ബാർ ബ്രേസ്, നക്കിൾ ഗാർഡുകൾ, മറ്റ് ആട്രിബ്യൂട്ടുകൾ എന്നിവ ആത്മവിശ്വാസവും അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ ആകർഷണവും ബജാജിന്റെ സിഎൻജി ബൈക്കിന് നൽകുന്നുണ്ട്. ടാങ്ക് കവറുകൾ, എഞ്ചിൻ കൗൾ, പിൻ ടയർ ഹഗ്ഗർ പോലുള്ള ചില മോഡേൺ സംവിധാനങ്ങളും ഫ്രീഡം 125 പതിപ്പിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. അലോയ് വീലുകൾ സ്റ്റാൻഡേർഡ് ആണെങ്കിലും, ടോപ്പ് വേരിയൻ്റുകൾക്ക് ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ഓപ്ഷനും ലഭിക്കും.

സിഎൻജി, പെട്രോൾ ലെവലുകൾ കാണിക്കുന്ന ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സിഎൻജിയിൽ നിന്ന് പെട്രോളിലേക്കും തിരിച്ചും മാറാൻ അനുവദിക്കുന്ന സ്വിച്ച് ഗിയറിലെ ഒരു പ്രത്യേക ടോഗിളും ബൈക്കിന്റെ പ്രത്യേകതയാണ്. 2 കിലോഗ്രാം വരെ ശേഷിയുള്ള സിഎൻജി ടാങ്കാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ബൈക്കിൻ്റെ സെൻട്രൽ ഏരിയയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

2 ലിറ്റർ പെട്രോൾ ടാങ്കാണ് മോട്ടോര്സൈക്കിളിന് ഉള്ളത്. സിഎൻജിയുടെയും പെട്രോൾ ടാങ്കിൻ്റെയും കപ്പാസിറ്റി പരിഗണിക്കുമ്പോൾ ഏകദേശം 330 കിലോമീറ്ററോളം സഞ്ചരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുൾടാങ്കിൽ സിഎൻജിയിൽ 200 കിലോമീറ്റർ റേഞ്ചും പെട്രോളിൽ 130 കിലോമീറ്റർ റേഞ്ചുമാണ് ബജാജ് പറയുന്നത്.

125 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. 5 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആർപിഎമ്മിൽ 9.5 bhp പവറും 6,000 ആർപിഎമ്മിൽ 9.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. ഫ്രീഡം 125 ഡിസ്ക് എൽഇഡി, ഫ്രീഡം 125 ഡ്രം എൽഇഡി, ഫ്രീഡം 125 ഡ്രം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ബൈക്ക് ആവതെറിപ്പിച്ചിരിക്കുന്നത്.

95,000 രൂപയാണ് ഇന്ത്യയിൽ ബൈക്കിന് വരുന്ന പ്രാരംഭ വില. ബേസ് മോഡൽ ഫ്രീഡം 125 ഡ്രമ്മിന് 95,000 രൂപയും, ഫ്രീഡം 125 ഡ്രം എൽഇഡിക്ക് 1.05 ലക്ഷം രൂപയും ഫ്രീഡം 125 ഡിസ്ക് എൽഇഡിക്ക് 1.10 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഇന്ധനക്ഷമതയിലും പ്രവർത്തനച്ചെലവിലും വലിയ കുറവാണ് ഫ്രീഡം 125 കൊണ്ടുവരുന്നത്. വാഹനം വാങ്ങാൻ താത്പര്യമുള്ളവർക്ക് ബജാജ് വെബ്‌സൈറ്റിലും ഡീലർഷിപ്പുകളിലും ഫ്രീഡം 125 സിഎൻജി മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിപണിയിൽ പൾസർ മോഡലുകളിലൂടെ വിപ്ലവം തീർത്ത കമ്പനിയാണ് ബജാജ്. പൾസർ മുതലാളി എന്നാണ് ബജാജിന്റെ വിളിക്കുന്നത് തന്നെ. ചേതക്, ഡിസ്‌കവർ, CT100, പ്ലാറ്റിന അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രവും ബജാജിന് സ്വന്തം. എന്നാൽ പൊള്ളുന്ന ഇന്ധന വിലയും ജീവിതച്ചെലവും ഒക്കെ കാരണം ജീവിതം താളംതെറ്റിയ അവസ്ഥയിലാണ് പല ആളുകളും. ഇക്കാരണം കൊണ്ട് മൈലേജ് പ്രധാനമായും കാണുന്നവരെ കൈയിലെടുക്കാൻ വേണ്ടിയാണ് ബജാജ് പുതിയൊരു സിഎൻജി മോട്ടോർസൈക്കിളിന് രൂപം നൽകിയിരിക്കുന്നത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ