നാനോ പോലൊരു ഇവി; ഹോണ്ടയുടെ 245 കി.മീ. റേഞ്ചുള്ള കുഞ്ഞൻ ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക്?

തങ്ങളുടെ ഏറ്റവും ചെറിയ ഓൾ-ഇലക്ട്രിക് വാഹനമായ ‘എൻ-വൺ ഇ’ ഔദ്യോഗികമായി അനാച്ഛാദനം ചെയ്ത് ഹോണ്ട. ഈ പുതിയ കെയ് കാർ 2023 സെപ്റ്റംബർ മുതൽ ജപ്പാനിൽ വിൽപ്പനയ്‌ക്കെത്തും. അതേ മാസം മ്യൂണിക്കിൽ നടക്കുന്ന IAA മൊബിലിറ്റി ഷോയിലും യൂറോപ്യൻ അരങ്ങേറ്റം ഷെഡ്യൂൾ ചെയ്‌തിരിക്കും.

പെട്രോൾ എഞ്ചിനിൽ പ്രവർത്തിക്കുന്ന മോഡലിന്റെ രൂപകൽപ്പനയിലാണ് N-One e നിർമ്മിച്ചിരിക്കുന്നത്. ബോക്സി സിലൗറ്റ്, ഉയർന്ന മേൽക്കൂര, ചെറിയ ചക്രങ്ങൾ എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. വിശദമായ സവിശേഷതകൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെ. എങ്കിലും എൻ-വൺ ഇ യ്ക്ക് 3,400 മില്ലിമീറ്ററിൽ താഴെ നീളവും 63 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിന്റെ പവർട്രെയിൻ ഈ വർഷം ആദ്യം ഹോണ്ട വെളിപ്പെടുത്തിയ എൻ-വാൻ ഇ യുമായി പങ്കിടാൻ സാധ്യതയുണ്ട്. ഇത് 245 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല 50 kW DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഏകദേശം 30 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ ഇത് പ്രാപ്തമാക്കുന്നു. വലിപ്പം കുറവായതിനാൽ എൻ-വൺ ഇയ്ക്ക് സമാനമായതോ അൽപ്പം മികച്ചതോ ആയ റേഞ്ച് നൽകാൻ കഴിയും.

മോഡലിന്റെ ഇന്റീരിയർ ലളിതവും വൃത്തിയുള്ളതുമാണ്. ഫിസിക്കൽ ബട്ടണുകൾ, റോട്ടറി വോളിയം നോബ്, ബട്ടൺ-ആക്ടിവേറ്റഡ് വൺ-പെഡൽ ഡ്രൈവിംഗ് മോഡ് എന്നിവയുള്ള വൃത്തിയുള്ള ലേഔട്ടാണ് ക്യാബിനുള്ളിൽ ഉള്ളത്. ടച്ച്‌സ്‌ക്രീനിന് താഴെയുള്ള ഷെൽഫ് സ്മാർട്ട്‌ഫോൺ വയ്ക്കാൻ ഉപയോഗിക്കുന്നു. കൂടാതെ 50:50 സ്പ്ലിറ്റ്-ഫോൾഡിംഗ് പിൻ സീറ്റുകൾ കാർഗോ ഫ്ലെക്സിബിലിറ്റി വർദ്ധിപ്പിക്കുന്നു.

വെഹിക്കിൾ-ടു-ലോഡ് (V2L) പ്രവർത്തനമാണ് ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. ഇത് വൈദ്യുതി തടസ്സപ്പെടുമ്പോഴോ ഇലക്ട്രിക് ബൈക്കുകൾ അല്ലെങ്കിൽ ലാപ്‌ടോപ്പുകൾ പോലുള്ള മറ്റ് ഉപകരണങ്ങൾക്കും പവർ നൽകാൻ അനുവദിക്കുന്നു. ഇതിന് ഹോണ്ടയുടെ ആക്സസറി ശ്രേണിയിൽ നിന്നുള്ള ഒരു ഓപ്ഷണൽ അഡാപ്റ്റർ ആവശ്യമാണ്. ഇതിൽ ബാറ്ററി സ്റ്റാറ്റസ് LED ഡിസ്പ്ലേയും കോസ്മെറ്റിക് അപ്‌ഗ്രേഡുകളും ഉൾപ്പെടുന്നു.

ജപ്പാനിലെയും യൂറോപ്പിലെയും നഗരപ്രദേശങ്ങളിൽ ഉള്ളവരെയാണ് എൻ-വൺ ഇ ലക്ഷ്യമിടുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ കാർ പുറത്തിറക്കാൻ പദ്ധതികളൊന്നുമില്ല. ഇന്ത്യയിൽ ഈ മോഡൽ അവതരിപ്പിക്കാൻ ഹോണ്ടയ്ക്ക് തത്കാലം പദ്ധതിയില്ല.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ