രത്തന്‍ ടാറ്റയ്ക്കുണ്ട് മോഹങ്ങള്‍; കഴുകന്‍ കണ്ണുമായി നെക്സോണിന്റെ രണ്ടാം വരവ് വെറുതെയല്ല; വില കുറച്ച് മാരുതിയുടെ അടിത്തറ തകര്‍ക്കും; ബ്രെസ്സയെ വാഴിക്കാതിരിക്കാന്‍ പുതുതന്ത്രം

ഇന്ത്യന്‍ വിപണയില്‍ മാരുതിക്കുള്ള കുത്തക തകര്‍ക്കാന്‍ വന്‍ നീക്കവുമായി ടാറ്റ. മാരുതിയുടെ കാറുകളേക്കാള്‍ വിലക്കുറവിലും കരുത്തുറ്റതുമായ വാഹനങ്ങള്‍ പുറത്തിറക്കി വിപണി പിടിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ടാറ്റ നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റ് അതിനുള്ള ഒരു സൂചകമാണ്.

ഈ വേരിയന്റില്‍ മത്സരിക്കുന്ന മാരുതി ബ്രെസ്സയിലും താഴെയാണ് നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റിന്റെ വില പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതിക്കാറുകളുടെ വിലക്കുറവാണ് മിഡില്‍ ക്ലാസ് ഫാമിലിയെ ഈ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കുന്നത്. മാരുതിക്കാറുകളേക്കാള്‍ വിലക്കുറവില്‍ കരുത്തുള്ള കാറുകള്‍ ഇറക്കി ഇവരെ ടാറ്റയിലേക്ക് ആകര്‍ഷിക്കാനുള്ള തത്രങ്ങളാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്.

ഇന്ത്യന്‍ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ നെക്‌സോണ്‍ കാറുകള്‍ എത്തി. നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റും നെക്സണ്‍ ഇ.വി ഫെയ്സ്ലിഫ്റ്റും ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചു. 2020ലാണ് കമ്പനി ആദ്യത്തെ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ചത്.

നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റിന്റെ ഡിസൈന്‍ കര്‍വ്, ഹാരിയര്‍ ഇ.വി എന്നിവയുടെ കണ്‍സെപ്റ്റിനോട് സമാനമാണ്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഇതിന് കരുത്തേകുന്നത്. പെട്രോള്‍ എഞ്ചിന്‍ 118 ബിഎച്ച്പി കരുത്തില്‍ 170 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ എഞ്ചിന്‍ പരമാവധി 113 ബിഎച്ച്പി പവറില്‍ 260 F³-Fw tSmÀ¡v വരെ നല്‍കും. അടിസ്ഥാന വേരിയന്റിന് 8.10 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ ടോപ്പ് എന്‍ഡ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് 13.00 ലക്ഷം രൂപ വരെയാണ് വില. മാരുതി ബ്രെസ്സയുടെ വില 8.50 ലക്ഷം മുതലാണ് ആരംഭിക്കുന്നത്.

വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മ്യൂസിക് സിസ്റ്റവും ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയും ഇതിലുണ്ട്. 360-ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ, വെന്റിലേറ്റഡ് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍,എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജര്‍, റിയര്‍ എ.സി വെന്റുകള്‍ എന്നിവയും ഇതില്‍ കാണാനാകും.

പെട്രോള്‍ മോഡല്‍ 4 ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ് – 5-സ്പീഡ്, 6-സ്പീഡ് മാനുവലുകള്‍, 6-സ്പീഡ് എഎംടി, 7സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍.ഡീസല്‍ ഒരു മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ എ.എം.ടിയുമായാണ് വരുന്നത്.ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എയ്‌റോ വീലുകളോട് സാമ്യമുള്ള പുതിയ അലോയ് വീലുകളാണ് ഇതിലുള്ളത്.

നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റ്, നെക്‌സോണ്‍ ഇവി ഫെയ്സ്ലിഫ്റ്റ് മോഡലുകള്‍ക്കായുള്ള ബുക്കിംഗും ടാറ്റ മോട്ടോര്‍സ് ഓണ്‍ലൈനായും ഓഫ്‌ലൈനായും തുടങ്ങിയിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍തി നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റ് എസ്യുവി പ്രീ-ബുക്ക് ചെയ്യാം. അതേസമയം ഇവി വേരിയന്റിനായി 21,000 രൂപയാണ് ടോക്കണ്‍ തുകയായി അടക്കേണ്ടത്.

നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്യുവികളിലൊന്നാണ് ടാറ്റ നെക്സോണ്‍. 2017ലാണ് ടാറ്റ നെക്സോണ്‍ ആദ്യമായി വിപണിയില്‍ എത്തിയത്. എല്ലാ മാസവും സ്ഥിരതയുള്ള വില്‍പ്പന നേടാന്‍ ഈ വാഹനത്തിന് സാധിച്ചിട്ടുണ്ട്. 2020ന്റെ തുടക്കത്തിലാണ് നെക്സോണിന് മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിച്ചത്.

അതുപോലെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇവിയാണ് നെക്‌സോണ്‍ ഇവി. ടാറ്റ നെക്സോണ്‍ ഫെയ്സ്ലിഫ്റ്റില്‍ പുതിയ നിറങ്ങളും കമ്പനി അവതരിപ്പിക്കും. വാഹനത്തില്‍ 1.2 ലിറ്റര്‍ ത്രീ-പോട്ട് റിവട്രോണ്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 1.5ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ റിവോടോര്‍ക്ക് ടര്‍ബോ ഡീസല്‍ എഞ്ചിനുമാണ് കരുത്ത്.

Latest Stories

CRICKET RECORDS: ഇന്നലെ ഇന്ത്യൻ ടീമിൽ ഇന്ന് പാകിസ്ഥാൻ ടീമിൽ, അപൂർവ റെക്കോഡ് സ്വന്തമാക്കി സൂപ്പർ താരങ്ങൾ; സംഭവിച്ചത് ഇങ്ങനെ

IPL 2025: ആരാധക സ്നേഹമൊക്കെ ഗ്രൗണ്ടിൽ, അത് എയർപോർട്ടിൽ വേണ്ട; സ്റ്റാർക്ക് ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പുത്തൻ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ; സേനയ്ക്ക് 50,000 കോടി കൂടി

'വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നു, സർക്കാർ ഇക്കാര്യം തിരുത്തണം'; എം വി ഗോവിന്ദൻ

'കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേട്, പരാമർശം അങ്ങേയറ്റം അപലപനീയം'; വേടനെതിരായ എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

FOOTBALL UPDATES: അപ്പോൾ അത് തീരുമാനമായി, അർജന്റീന ടീമിന്റെ കേരളത്തിലേക്ക് ഉള്ള വരവിന്റെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് പുറത്ത്

കിളിമാനൂരിൽ വേടന്റെ പരിപാടി റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം; ഒരാൾ അറസ്റ്റിൽ

'സ്ത്രീപീഡന കേസില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്റെ വൈരാഗ്യബുദ്ധി, വളംവെച്ചു കൊടുത്ത മാധ്യമപ്രവര്‍ത്തകരും'; ശക്തമായ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്

'ഒന്നുകിൽ അവരെ ഒരു പാഠം പഠിപ്പിക്കണം, ഇല്ലെങ്കിൽ അവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

IPL 2025: ആര് പറഞ്ഞെടാ ഞങ്ങൾക്ക് ട്രോഫി ഇല്ലെന്ന്, ഈ സാല കപ്പ് പറഞ്ഞ് ഇനി ട്രോളരുതെന്ന് രജത് പട്ടീദാർ; ആർസിബി ആരാധകർക്ക് ആവേശ വാർത്ത സമ്മാനിച്ച് നായകൻ