IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

ചെന്നൈ സൂപ്പർ കിങ്‌സ് പഞ്ചാബ് കിങ്‌സ് മത്സരം നടക്കുമ്പോൾ ചെന്നൈ ആരാധകർ മത്സരത്തിന്റെ ഫലം വരുന്നതിന് മുമ്പുതന്നെ ചെന്നൈ ആരാധകർ നിരാശയിലാണ്. അവരുടെ സൂപ്പർതാരം മതിഷ പാതിരാണ ഈ സീസണിൽ പരിക്ക് കാരണം ഇനിയുള്ള മത്സരങ്ങൾ കളിക്കില്ല എന്നുള്ളത് അവർക്ക് വമ്പൻ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

ഈ സീസണിൽ ചെന്നൈയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ശ്രീലങ്കൻ ബോളർ വിദഗ്ധ ചികിത്സ നേടാൻ സ്വന്തം രാജ്യത്തേക്ക് മടങ്ങുമ്പോൾ അത് ചെന്നൈയുടെ സാധ്യതകളെയും ബാധിച്ചിരിക്കുകയാണ്. പ്രധാന താരങ്ങളിൽ ഒരാളായ മുസ്തഫിസുർ ഇതിനോടകം തന്നെ ബംഗ്ലാദേശിലേക്ക് മടങ്ങിയ ചെന്നൈ ഒരു സ്റ്റാർ ബോളർ പോലും ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ.

സീസണിൽ 6 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ നേടിയ പാതിരാണ മികച്ച ഫോമിൽ ആയിരുന്നു. ചെന്നൈയെ സംബന്ധിച്ച് നിലവിലെ സാഹചര്യത്തിൽ പ്ലേ ഒട്ട് സാധ്യതകൾ തന്നെ തുലാസിലായി എന്ന് പറയാം. ഇനി ഉള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമേ ടീമിന് അടുത്ത റൗണ്ടിൽ എത്താൻ സാധിക്കു.

അതേസമയം പഞ്ചാബിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്യുന്ന ചെന്നൈക്ക് ഇപ്പോൾ തന്നെ 4 വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു. 79 / 4 എന്ന നിലയിൽ നിൽക്കുന്ന ചെന്നൈക്ക് 200 റൺസ് എങ്കിലും നേടാൻ സാധിച്ചില്ലെകിൽ തോൽവി ഉറപ്പിക്കാം.