ലാലേട്ടനെ പോലെ തടിക്കുറയ്ക്കണോ?, സ്ലിം ബ്യൂട്ടിയാകാന്‍ ഇതാ 7 വഴികള്‍

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം നമ്മുടെ സൂപ്പർസ്റ്റാർ ലാലേട്ടന്‍ തടികുറച്ചതാണല്ലോ! ഒടിയൻ എന്ന സിനിമക്ക് വേണ്ടി 18 കിലോ ഭാരം ഒറ്റയടിക്ക് കുറച്ച് ലാലേട്ടൻ അങ്ങനെ ചെറുപ്പമായി നിൽക്കുമ്പോൾ ആരാധകരിൽ നല്ലൊരു ശതമാനം ആലോചിച്ചത് എങ്ങനെ ലാലേട്ടനെ പോലെ മെലിയാം എന്നാണ്. കുറെ പേർ 51 ദിവസം നീണ്ടു നിൽക്കുന്ന ഡയറ്റ് പ്ലാൻ പോലും തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തിൽ ലാലേട്ടനെ പോലെ ഭാരം കുറക്കാൻ ഇറങ്ങിപുറപ്പെടുന്നവർക്ക് കാര്യങ്ങൾ കുറെ കൂടി എളുപ്പമാക്കാൻ ഇതാ ഏഴു വഴികൾ

1. വെള്ളമടി കുറക്കണ്ട !

തലക്കെട്ട് കണ്ട് ആരും ആവേശം കൊള്ളുകയോ ഞെട്ടുകയോ വേണ്ട . പറഞ്ഞു വരുന്നത് കുടിവെള്ളത്തിന്റെ കാര്യമാണ്. ഒരു ദിവസം ഒരു വ്യക്തി മിനിമം 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് കണക്ക്. അത് സാധാരണക്കാരുടെ കാര്യമാണ് കേട്ടോ. ഭാരം കുറക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ. വെള്ളം എത്ര വേണമെങ്കിലും കുടിച്ചോളൂ. കൂടുതൽ വെള്ളം അകത്തു ചെന്നാൽ അത്രയും നല്ലത്. ഷററാത്തിന്റെ ഉപാപചയപ്രവർത്തനം, ത്വക്കിന്റെ ഭംഗി എന്നിവക്ക് ബെസ്റ്റ് ആണ് ഈ വെള്ളം കുടി .

2. ആഹാരം കഴിഞ്ഞാൽ അല്പദൂരം നടക്കാം

ആഹാരം കഴിഞ്ഞാൽ അവിടെ തന്നെ കുത്തിയിരുന്ന് വണ്ണം കൂട്ടേണ്ട. കഴിച്ച ഭക്ഷണത്തിൽ നിന്നും ശരീരത്തിൽ കയറിയ അമിതമായ കലോറി നടപ്പിലൂടെ എരിച്ചുകളയുന്നതാണ് നല്ലത്. ഇന്നല്‍പ്പം നടന്നാൽ നാളെ കിടക്കാതെ നോക്കാം. അപ്പോൾ പിന്നെ അക്കാര്യത്തിൽ മടിയൊന്നും വേണ്ട, നടത്തം അങ്ങ് ഉഷാറാകട്ടെ.

3. നാരുകൾ അടങ്ങിയ ഭക്ഷണം

ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റിനെ പുറത്താക്കുക. പകരം നാരുകൾ കൂടുതലായി അടങ്ങിയ ഭക്ഷണം ശീലമാക്കാം. ഇത് അമിതമായ കൊഴുപ്പിനെ എരിച്ചു കളയും. നാരങ്ങാ, സോയാചങ്സ് എന്നിവ ഇക്കാര്യത്തിൽ ബെസ്റ്റ് ആണ്.

4. പുറത്തു നിന്നും കഴിക്കണ്ട!!

നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് പുറത്തു നിന്നുള്ള ഭക്ഷണമാണ്. പ്രിസർവേറ്റീവുകൾ ചേർക്കുന്ന ഈ ഭക്ഷണം ആരോഗ്യത്തെ പലവിധത്തിൽ നശിപ്പിക്കുന്നു. അതിനാൽ കഴിയുന്നതും ഭക്ഷണം വീട്ടിൽ നിന്ന് തന്നെ ശീലമാക്കുക. വൃത്തിയുള്ള ഭക്ഷണം ആരോഗ്യത്തിനു അനിവാര്യമാണ് എന്ന വസ്തുത ഓർക്കുക.

5. ഉപ്പ് കുറച്ചോളൂ

ഉപ്പ് ആള് വില്ലനാണ്. അമിതവണ്ണം, രക്തസമ്മർദ്ധം തുടങ്ങിയ പല അവസ്ഥകൾക്കും ഉപ്പ് കാരണമാകുന്നു. ഉപ്പ് അല്‍പ്പം കുറച്ച് ഉപയോഗിച്ചു എന്ന് കരുതി ദോഷങ്ങൾ ഒന്നും ഉണ്ടാകാൻ പോകുന്നില്ല. മറിച്ച്, ഗുണങ്ങൾ ഏറെയാണ് താനും . ഉപ്പ് കുറച്ചാല്‍ തന്നെ നിങ്ങളുടെ ഡയറ്റ് പകുതി വിജയിച്ചു. ബലൂണിന്റെ കാറ്റ് അഴിച്ചു വിടുന്ന പോലെ നിങ്ങൾ മെലിഞ്ഞു തുടങ്ങും

6. റൺ ബേബി റൺ

ഓട്ടം ഒട്ടും കുറക്കണ്ട. ഓരോ വ്യക്തിയുടെയും ആരോഗ്യവും സാഹചര്യവും അനുസരിച്ച് തുറസ്സായ സ്ഥലത്ത് അല്‍പ്പം ഓട്ടമൊക്കെയാവാം. നടക്കുന്നതിനേക്കാൾ ഇരട്ടി വേഗത്തിൽ, ഓട്ടം ശീലമാക്കിയ ഒരു വ്യക്തിയിൽ നിന്നും കൊളസ്‌ട്രോൾ പടിയിറങ്ങും. അത്കൊണ്ട് ദേഹം അനങ്ങുന്ന രീതിയിൽ ഓട്ടം ശീലമാക്കാവുന്നതാണ്.

7. പുഷ് അപ്പും സ്‌ക്വാറ്റ്സും ബെസ്റ്റ് കണ്ണാ ബെസ്റ്റ് !

എത്രയൊക്കെ ഡയറ്റ് ഉണ്ടെങ്കിലും ഒപ്പം വ്യായാമം കൂടി ഉണ്ടെങ്കിൽ ഇരട്ടി റിസൾട്ട് ലഭിക്കും. ജിമ്മിൽ പോയി വലിയ ഉപകരണങ്ങൾ വെച്ച് തന്നെ വേണം വ്യായാമം എന്ന് ഒരു നിർബന്ധവുമില്ല. പുഷ് അപ് , സ്‌ക്വാറ്റ്സ് എന്നിവ ശീലമാക്കിയാൽ തന്നെ ഇടുപ്പ്, തുട വയർ എന്നീ ഭാഗങ്ങളിലെ കൊഴുപ്പകന്ന് നിങ്ങൾ സുന്ദരനും സുന്ദരിയും ഒക്കെയാകും .

Latest Stories

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി