പല്ലിന്റെ സെന്‍സിറ്റിവിറ്റി മറക്കാതിരിക്കാം, ദന്ത സംരക്ഷണത്തിന് പ്രധാന്യം നല്‍കാം

കേടായ ഇനാമല്‍, ഗം, പല്ലിന് കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചൂടിനോടും തണുപ്പിനോടും പല്ല് പ്രതികരിക്കുന്നത് ഹൈപ്പര്‍ സെന്‍സിറ്റിവായിട്ടായിരിക്കും.

“പല്ലിന് അല്ലെങ്കില്‍ റൂട്ടിന് സെന്‍സിറ്റിവിറ്റി അനുഭവപ്പെടുന്ന ആളുകള്‍ പൊതുവേ അത് അവഗണിക്കാറുള്ളതായിട്ടാണ് കണ്ടുവരുന്നത്. സെന്‍സിറ്റിവിറ്റി വളരെ നേര്‍ത്തതായും അതികഠിനമായും അനുഭവപ്പെടാം. ദൈനംദിന ജീവിതത്തിലെ ദന്ത പരിചരണവുമായി ബന്ധപ്പെട്ട ചില ശീലങ്ങള്‍ മാറ്റുന്നതിലൂടെ സെന്‍സിറ്റീവിറ്റി രഹിത ജീവിതം നയിക്കാനാകുമെങ്കില്‍, എന്തിന് ചെറിയ ചെറിയ സന്തോഷങ്ങള്‍ വേണ്ടന്ന് വെയ്ക്കണം.

പല്ലിന്റെ സെന്‍സിറ്റിവിറ്റി എന്നത് വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. ഇനാമല്‍ നശിച്ചുപോകുന്നത് കൊണ്ടും മോണയ്ക്ക് വീക്കവും നീരും മറ്റും ഉണ്ടാകുന്നതുകൊണ്ടുമൊക്കെയാണ് ഇത് സംഭവിക്കുന്നത്. പല്ലിന്റെ വളരെ മൃദുവായ ഡന്റൈന്‍ എന്ന ഉള്‍വശം പുറത്തേക്ക് എക്‌സ്‌പോസ്ഡ് ആകുന്നതോടെയാണ് സെന്‍സിറ്റിവിറ്റിയ്ക്ക് ആരംഭമാകുന്നത്. ഇനാമലിന്റെയും ഗമ്മിന്റെയും കീഴെയാണ് ഡെന്റൈന്‍ സ്ഥിതി ചെയ്യുന്നത്. ഡെന്റൈന്‍ എക്‌സ്‌പോസ്ഡ് ആകുന്നതോടെ ബാഹ്യമായ ഘടകങ്ങള്‍ക്ക് (ശീതളപാനീയം, തണുപ്പുള്ള ഭക്ഷണം, ചൂടുള്ള ഭക്ഷണം, മധുരമുള്ളവ, പുളിയുള്ളവ തുടങ്ങിയവ) പല്ലിന്റെ ഉള്ളിലെ നേര്‍വുകളെ സ്റ്റിമുലേറ്റ് ചെയ്യാന്‍ സാധിക്കും. ഇതാണ് സെന്‍സിറ്റിവിറ്റിയായി അനുഭവപ്പെടുന്നത്.

സെന്‍സിറ്റിവിറ്റിയുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകളും കെട്ടുകഥകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ചില അവസരങ്ങളില്‍ സത്യം അറിയാന്‍ ശ്രമിക്കാതെ ഇത്തരം കെട്ടുകഥകളെ അതേപടി ഏറ്റെടുക്കുകയാണ് നാം ചെയ്യാറുള്ളത്. പല്ലിന്റെ സെന്‍സിറ്റിവിറ്റിയെ കൈകാര്യം ചെയ്യാനുള്ള ഏതാനും ടിപ്പുകളിതാ:

1 ആദ്യമായി തന്നെ സെന്‍സിറ്റിവിറ്റിയുടെ കാരണം കണ്ടെത്താന്‍ ഡന്റിസ്റ്റിനെ സമീപിച്ച് മറ്റ് ദന്തരോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കുക.

2 നിങ്ങളുടെ നിലവിലെ ടൂത്ത്‌പേസ്റ്റ് മാറ്റി ഫോര്‍മുലേറ്റഡ് ഡീസെന്‍സിറ്റൈസിംഗ് ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുക. ഇങ്ങനെ ചെയ്താല്‍ തന്നെ സെന്‍സിറ്റിവിറ്റിയ്ക്ക് കുറവുണ്ടാകും.

3 പല്ല് തേക്കുന്ന ശീലങ്ങളില്‍ മാറ്റം വരുത്തുക. സോഫ്റ്റ് ടൂത്ത്ബ്രഷ് അല്ല ഉപയോഗിക്കുന്നതെങ്കിലും പല്ലിന്മേല്‍ ധാരാളമിട്ട് ഉരയ്ക്കുന്നുണ്ടെങ്കിലും, കാര്യങ്ങള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത. ഹാര്‍ഡ് ബ്രഷിംഗ് ഇനാമലിനെ ഇളക്കി കളയും, ഇത് സെന്‍സിറ്റിവിറ്റിയെ വര്‍ദ്ധിപ്പിക്കും.

4 അസിഡിക് ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക അല്ലെങ്കില്‍ നിയന്ത്രിക്കുക, ഇവ ഇനാമലിനെ ഇല്ലാതാക്കുന്ന ഘടകങ്ങളാണ്. ഇനി ഇവ കഴിച്ചാല്‍ തന്നെ 20 മിനിറ്റ് കഴിഞ്ഞേ ബ്രഷ് ചെയ്യാവൂ, അല്ലെങ്കില്‍ അത് ഇനാമലിനെ കൂടുതല്‍ മോശമായി ബാധിക്കും.

5 ടീത്ത് വൈറ്റനിംഗ് ചികിത്സയിലൂടെയാണ് സെന്‍സിറ്റിവിറ്റി തുടങ്ങിയതെങ്കില്‍, ഡീസെന്‍സിറ്റൈസിംഗ് ടൂത്ത്‌പേസ്റ്റിലൂടെ ഇത് മറികടക്കാന്‍ സാധിക്കും.

Latest Stories

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം