ഗര്‍ഭകാലങ്ങളില്‍ മധുരപാനീയങ്ങള്‍ കുടിക്കരുത്; കുട്ടികളില്‍ ആസ്ത്മയ്ക്ക് സാധ്യത

പഴച്ചാറുകളും മറ്റ് പാനീയങ്ങളും ധാരാളം കുടിക്കേണ്ട സമയമാണ് ഗര്‍ഭകാലം. എന്നാല്‍, ഗര്‍ഭകാലത്ത് അമ്മ മധുരപാനീയങ്ങള്‍ കുടിക്കുന്നത് കുട്ടികളില്‍ ആസ്ത്മയ്ക്ക് കാരണമായേക്കുമെന്ന് പഠനങ്ങള്‍. ഹാര്‍വര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പഴച്ചാറുകളും നുരയുള്ള പാനീയങ്ങളും കുട്ടിയുടെ ശ്വാസഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഏഴ് വയസ് മുതല്‍ ഒമ്പത് വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് ആസ്ത്മയുണ്ടാവാന്‍ സാധ്യത കൂടുതല്‍. ബാല്യകാലത്ത് അമിതമായി മധുരപാനീയങ്ങള്‍ കുടിക്കുന്നതും കുട്ടികളെ ദോഷകരമായി ബാധിക്കുന്നു. മധുരത്തിന്റെ അമിതമായ ഉപയോഗം കൊണ്ടുണ്ടാകുന്ന പൊണ്ണത്തടിയും ആസ്ത്മയ്ക്ക് കാരണമായോക്കാം. ദഹന പ്രക്രിയകളെ പ്രതികൂലമായി ബാധിക്കുന്നതിനോടൊപ്പം ശ്വാസകോശത്തിന് എരിച്ചില്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്കും ഇത് കാരണമാകുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

1,068 അമ്മമാരിലും കുട്ടികളിലും നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഗവേഷണസംഘം നിഗമനത്തിലെത്തിയത്. ഗര്‍ഭകാലത്തില്‍ നടത്തിയ സര്‍വേകള്‍ക്ക് ശേഷം പ്രസവം കഴിഞ്ഞ് ഓരോ മൂന്നുമാസത്തിലും ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചു. ഗര്‍ഭകാലത്ത് മധുരപാനീയങ്ങള്‍ അമിതമായി ഉപയോഗിച്ച 64 ശതമാനത്തോളം അമ്മമാരുടെ കുട്ടികള്‍ എട്ടോ ഒമ്പതോ വയസ് പ്രായമാകുമ്പോഴേക്കും ആസ്ത്മ രോഗികളായി തീരുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.

Latest Stories

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ