നമ്മള്‍ കുടിക്കുന്ന പാല്‍ സുരക്ഷിതമാണോ? പാലിലെ മായങ്ങള്‍ ഇതൊക്കെ

മലയാളികള്‍ക്ക് കാലത്ത് പാലൊഴിച്ചൊരു ചായ കുടിച്ചില്ലേല്‍ ഒരു ഉഷാറുമുണ്ടാവില്ല. ചായ കുടിച്ചില്ലെങ്കില്‍ തലവേദന വരുമെന്ന് പറയുന്നവരും കുറവല്ല. മായം കലര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞ് മറ്റു പാനീയങ്ങള്‍ ഒഴിവാക്കുന്ന മലയാളികള്‍ പക്ഷെ അവരുടെ ശീലങ്ങളില്‍നിന്ന് പാലും പാലുത്പന്നങ്ങളും ഒഴിവാക്കാന്‍ തയ്യാറല്ല. എന്നാല്‍ കേട്ടോളൂ… പാലിലും സര്‍വ്വത്ര മായമാണ്. ഭക്ഷ്യവസ്തുക്കളില്‍ ഏറ്റവും മായം ചേര്‍ക്കലിന് വിധേയമാകുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ പാല്‍ ആണ്.

പാലില്‍ വെള്ളം ചേര്‍ക്കുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം ഇരിക്കാനും ചേര്‍ക്കുന്നത് ആളെ കൊല്ലാന്‍ ശേഷിയുള്ള രാസവസ്തുക്കളാണ്. പാല്‍ കേടുവരാതിരിക്കാനായി സോഡിയം ബൈ കാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ വ്യാപകമായി പാലില്‍ നിന്നും പോഷകാംശങ്ങളും കൊഴുപ്പും നീക്കം ചെയ്യുന്നുമുണ്ട്.

സോപ്പ് പോടിയാണ് മറ്റൊരു വില്ലന്‍. പാലിന്‍ കൊഴുപ്പ് കൂട്ടാന്‍ വേണ്ടിയാണ് സോപ്പ് പൊടി ചേര്‍ക്കുന്നത്. ഇത് മാത്രമല്ല, പാല്‍പ്പൊടി,വനസ്പതി എന്നിവയും കൊഴുപ്പ് കൂട്ടാന്‍ ചേര്‍ക്കുന്നുണ്ട്. പാല്‍ കേടാതിരിക്കാന്‍ യൂറിയയും ചേര്‍ക്കുന്നുണ്ട് ചിലര്‍.

ശുദ്ധമായ പാലെന്ന വ്യാജേന കൃത്രിമപാലും വിപണിയില്‍ സുലഭമാണ്. സൊസ്സൈറ്റികളില്‍ നിന്നും മില്‍മ്മയില്‍ നിന്നു ലഭിക്കുന്ന പാലിന് ലിറ്ററിന് 22 രൂപയാണ് വിലയെങ്കില്‍ കൃത്രിമ പാലിന് ലിറ്ററിന് വെറും നാല് രൂപ മാത്രമാണ്. യൂറിയ, കാസ്റ്റിക് സോഡ, വില കുറഞ്ഞ ഭക്ഷ്യ എണ്ണ, അലക്ക് കാരം, വെള്ളം, സാധാരണ പാല്‍ എന്നിവയാണ് കൃത്രിമ പാലിന്റെ ചേരുവകള്‍.

പാലില്‍ ചേര്‍ക്കുന്ന മായങ്ങള്‍ കണ്ടെത്താനും ചില പൊടിക്കൈകള്‍ ഉണ്ട്.

പാലിന്‍ വെള്ളം ചേര്‍ക്കുന്നത് കണ്ടെത്താന്‍ ഒരു തുള്ളി പാല്‍ മിനുസമുള്ള പ്രതലത്തില്‍ ഒഴിക്കുക.ശുദ്ധമായ പാല്‍ താഴോട്ട് സാവധാനം മാത്രമേ ഒഴുകൂ. മാത്രമല്ല പാല്‍ ഒഴുകിയ സ്ഥാനത്ത് വെള്ള വര അവശേഷിക്കുകയും ചെയ്യും.എന്നാല്‍ വെള്ളം ചേര്‍ത്ത പാലാണെങ്കില്‍ പെട്ടെന്ന് ഒഴുകുകയും വെളുത്ത വര അവശേഷിക്കുകയും ചെയ്യില്ല.

കൃത്രിമ പാല്‍ കണ്ടുപിടിക്കാനാണെങ്കില്‍, പാല്‍ വിരലുകള്‍ക്കിടയില്‍ വച്ച് നോക്കിയാല്‍ സോപ്പിന്റെ വഴുവഴുപ്പ് കാണും . കൂടാതെ മായം ചേര്‍ത്ത പാല്‍ തിളപ്പിച്ചാല്‍ മഞ്ഞനിറമാകും .

പാലില്‍ സോപ്പ് ചേര്‍ത്തുണ്ടോ എന്നറിയാന്‍, 5- 10 മില്ലിലിറ്റര്‍ പാലില്‍ അതേ അളിവില്‍ വെള്ളം ചേര്‍ത്ത് കലുക്കിനോക്കിയാല്‍ മതി. പത വരുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോ സോപ്പുണ്ട്.

Latest Stories

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്