ആയുഷ് മേഖലയില്‍ വന്‍ വികസനം; 207.9 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം; നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിങ് ഇന്‍ ആയുഷിന് അനുമതി

സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 207.9 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ആയുഷ് സേവനങ്ങളുടെ ഉന്നത പരിശീലനം നല്‍കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിങ് ഇന്‍ ആയുഷിന് കേന്ദ്രാനുമതി ലഭ്യമായി. 79 ആയുഷ് ആശുപത്രികളെ 30 ലക്ഷം മുതല്‍ 1 കോടി രൂപവരെ ചെലവഴിച്ച് നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍/എയ്ഡഡ് ആയുഷ് മെഡിക്കല്‍ കോളേജുകള്‍ക്കും അവശ്യമരുന്നുകള്‍ ലഭ്യമാക്കാനും ഗുണനിലവാര മാനദന്ധങ്ങളനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ധനസഹായം ലഭ്യമാക്കും. താത്കാലിക ആയുഷ് ഡിസ്‌പെന്‍സറികള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ആയുഷ് ചികിത്സാ സ്ഥാപനങ്ങള്‍ക്കും അവശ്യമരുന്നുകളും കണ്ടിജന്‍സി ഫണ്ടുകളും ലഭ്യമാക്കും.

നിര്‍ണയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ലബോറട്ടറികള്‍ക്ക് 20 ലാബ് ജീവനക്കാരുടെ സേവനം ലഭ്യമാക്കും. ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ഹബ് ആന്റ് സ്പോക്ക് മാതൃകയില്‍ ലബോറട്ടറി സേവനങ്ങള്‍ ഒരുക്കും. 4000 ത്തിലധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആയുഷ് ആരോഗ്യ പ്രവര്‍ത്തകരുടെ വിവിധ പരിശീലനങ്ങള്‍ക്കായും തുക വകയിരുത്തി.

സംസ്ഥാനത്ത് ആദ്യമായി ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ ശുചിത്വം, അണുബാധ നിയന്ത്രണ മാനദണ്ഡങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയ ‘കായകല്‍പ്പ്’ അവാര്‍ഡ് നടപ്പിലാക്കും. എന്‍എബിഎച്ച് ഗുണനിലവാര പ്രക്രിയയുടെ രണ്ടാം ഘട്ടമായി 150 ആയുഷ് സര്‍ക്കാര്‍ ഡിസ്‌പെന്‍സറികളും ആറ് സര്‍ക്കാര്‍ ആയുഷ് ആശുപത്രികളും സജ്ജമാക്കും.

ആയുഷ് മേഖലയിലെ സിദ്ധ, യുനാനി ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. ആയുഷ് മേഖലയിലെ ഗുണഫലങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍, സ്‌കൂള്‍ ഹെല്‍ത്ത് സേവനങ്ങള്‍, കൂടുതല്‍ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവ സജ്ജമാക്കും. ആയുഷിലൂടെ വയോജന ആരോഗ്യപരിപാലനം ഉറപ്പാക്കുവാനായി എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും എല്ലാ ചികിത്സാ കേന്ദ്രങ്ങള്‍ക്കും ഈ പദ്ധതി അംഗീകാരങ്ങളുടെ ഗുണഫലങ്ങള്‍ ഉണ്ടാകും. ഇതിലൂടെ കേരളത്തിലെ ആയുര്‍വേദവും ഹോമിയോപ്പതിയും ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാ ശാഖകള്‍ മുഖേന കൂടുതല്‍ ശാസ്ത്രീയവും ഗവേഷണാടിസ്ഥാനത്തിലുമുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കും. ദേശീയ ആയുഷ് മിഷന്‍ മുഖേനയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

Latest Stories

ഇത്തവണ ഓണത്തിന് കൈനിറയെ പണം; ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസുമായി ബിവറേജ് കോര്‍പ്പറേഷന്‍

ഈ ഇന്ത്യൻ ടീമിന് ഏഷ്യാ കപ്പ് നേടാൻ കഴിയുമോ?; വിലയിരുത്തലുമായി വീരേന്ദർ സെവാഗ്

കോണ്‍ഗ്രസില്‍ അടിയുറച്ച് നില്‍ക്കുന്നു; ആര്‍എസ്എസ് ഗണഗീതം ആലപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡികെ ശിവകുമാര്‍

“സഞ്ജു പുറത്തിരിക്കും”; ഏഷ്യാ കപ്പിനുള്ള പ്ലെയിംഗ് ഇലവനെ പ്രവചിച്ച് രഹാനെ

'വെറുതെ ഇരിക്കേണ്ടി വന്നെങ്കിലും ഒടുവിൽ ഒട്ടേറെ കാര്യങ്ങൾ എനിക്ക് മനസ്സിലായി'; പെട്ടെന്നുള്ള വിരമിക്കലിന്റെ കാരണം വെളിപ്പെടുത്തി അശ്വിൻ

ഡബിള്‍ ഹോഴ്സ് ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി; ചെയര്‍മാന്‍ വിനോദ് മഞ്ഞിലയും ഡബിള്‍ ഹോഴ്സ് ബ്രാന്‍ഡ് അംബാസഡര്‍ മമ്ത മോഹന്‍ദാസും ചേര്‍ന്ന് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി

ഇന്ത്യയിലെ ചില ഭാഗങ്ങളിൽ മഴവില്ലുകൾ അപ്രത്യക്ഷമാകുന്നുവെന്ന് പഠനം

'വി ഡി സതീശൻ മറുപടി പറയണം, എല്ലാം അറിഞ്ഞിട്ടും രാഹുലിന് പദവികൾ നൽകി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുണ്ടെന്ന് എം വി ഗോവിന്ദൻ

യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന തീരുമാനത്തിൽ പൊലീസ്, ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്ന് തീരുമാനം

ഏഷ്യാ കപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ശ്രേയസിന് മറ്റൊരു തിരിച്ചടി നൽകി ബിസിസിഐ!