രക്തസംബന്ധമായ അസുഖബാധിതരായ കുഞ്ഞുങ്ങള്‍ക്കുള്ള സപ്പോര്‍ട്ട് ഗ്രൂപ്പിന് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ തുടക്കം

ഗുരുതരമായ രക്തസംബന്ധ രോഗം ബാധിച്ച് ചികിത്സയ്ക്ക് വിധേയരാകുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ പങ്കുവെയ്ക്കാനുള്ള വേദിയായ’സ്പര്‍ശ’ിന് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ തുടക്കം. ചലച്ചിത്രനടന്‍ ഷറഫുദീന്‍ ഉദ്ഘാടനം ചെയ്തു.

രണ്ടു മാസത്തിലൊരിക്കല്‍ ചേരുന്ന സ്പര്‍ശ് സംഗമത്തിലൂടെ കുട്ടികളുടെ മാനസികമായ ഉണര്‍വ്വിനും ഒത്തുകൂടലിനുമുള്ള വേദിയൊരുക്കും. കൂടാതെ പല കാരണങ്ങളാല്‍ പഠനം തുടരാന്‍ കഴിയാത്ത കുട്ടികള്‍ക്കായി സന്നദ്ധ സംഘടനയുടെ സഹായത്തോടെ വീട്ടിലെത്തി ട്യൂഷന്‍ സൗകര്യം, സാമ്പത്തിക സഹായം, പോഷാകാഹാരക്കുറവ് അനുഭവപ്പെടുന്നവര്‍ക്കുള്ള സഹായം തുടങ്ങി നിരവധി കാര്യങ്ങള്‍ സ്പര്‍ശ് പദ്ധതിയിലൂടെ നടപ്പാക്കും.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കൃഷ്ണനുണ്ണി രജിത് നടത്തിയ മാജിക് ഷോ വേറിട്ട അനുഭവമായി. കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്കും മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രോത്സാഹനസമ്മാന വിതരണവും ചടങ്ങില്‍ ഷറഫുദീന്‍ നിര്‍വ്വഹിച്ചു. ചികിത്സ തുടരുന്ന 25 കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

ആസ്റ്റര്‍ മെഡ് സിറ്റി ഓണ്‍കോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. രാമസ്വാമി, ഡോ. ദീപക് ചാള്‍സ്, ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിസ്റ്റ് സൂസന്‍ ഇട്ടി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമ്പിളി വിജയരാഘവന്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. അനൂപ് വാര്യര്‍, ചൈല്‍ഡ് ഹെല്‍പ് ഫൗണ്ടേഷന്‍ റിനോ ഡേവിഡ് തുടങ്ങിയവര്‍ സംസാരിച്ചു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍