ഇന്ത്യയിലാദ്യമായി ഇന്‍ഡോ-യുകെ 2+3 ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ ട്രെയിനിംഗ് പ്രോഗ്രാം ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു

എമര്‍ജന്‍സി മെഡിസിന്‍ രംഗത്ത് ഇന്ത്യയിലെ തന്നെ മാര്‍ഗ്ഗദര്‍ശികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസ്റ്റര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി മെഡിസിന്‍ വിദ്യാഭ്യാസ രംഗത്തും മാതൃകയാകുന്നു. ഇംഗ്ലണ്ടിലെ പ്രശസ്ത്രമായ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയായ റോയല്‍കോളേജിന്റെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട എമര്‍ജന്‍സി മെഡിസിന്‍ കോഴ്‌സായ ഇന്‍ഡോ-യു കെ 2+3 ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ ട്രെയിനിംഗ് പ്രോഗ്രാമിന് ആസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. 2009ല്‍ മെഡിക്കല്‍ കൗണ്‍സില് ഓഫ് ഇന്ത്യ, എമര്‍ജന്‍സി മെഡിസിന്‍ അംഗീകരിക്കുന്നതിന് മുന്‍പ് 2007ല്‍ തന്നെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിനില്‍ ഇന്റര്‍നാഷണല്‍ ട്രെയിനിംഗ് കോഴ്‌സ് ആരംഭിച്ചിരുന്നു. അമേരിക്കയിലെ പ്രശസ്ത മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയായ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചായിരുന്നു ആദ്യത്തെ ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചത്. 2014ല്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ എമര്‍ജന്‍സി മെഡിസിനില്‍ ഡി എന്‍ ബി അംഗീകരിക്കുമ്പോഴും ആദ്യ സെന്ററായി തിരഞ്ഞെടുക്കപ്പെട്ടത് ആസ്റ്റര്‍ മിംസ് ആയിരുന്നു.

റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്റെ അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയാണ് ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ ട്രെയിനിംഗ്. എം ബി ബി എസ് കഴിഞ്ഞവര്‍ക്കാണ് ഈ കോഴ്‌സില്‍ പ്രവേശനം ലഭ്യമാകുന്നത്. രണ്ട് വര്‍ഷം ഇന്ത്യയിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലും അത് കഴിഞ്ഞുള്ള മൂന്ന് വര്‍ഷം യു കെ യിലുമാണ് കോഴ്‌സുമായി ബന്ധപ്പെട്ടുള്ള പഠന സൗകര്യം ലഭ്യമാകുന്നത്. എഫ് ആര്‍ സെം (FRCEM) എന്ന ബിരുദമാണ് പഠനം പൂര്‍ത്തിയാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ആഗോളതലത്തിലും, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും അംഗീകരിച്ചതായതിനാല്‍ വിദേശങ്ങളിലും ഇന്ത്യയിലും മികച്ച തൊഴില്‍ അവസരങ്ങളും ഇവര്‍ക്ക് ലഭ്യമാകും. മാത്രമല്ല മെഡിക്കല്‍ ബിരുദത്തോടൊപ്പം തന്നെ അനുബന്ധമായി യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് വെയില്‍സിന്റെ എം ബി എ ബിരുദവും കരസ്ഥമാകും.

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഡോ. പരാഗ്‌സിംഗ് (ബ്രിട്ടീഷ് ഫിസിഷന്‍സ് അസോസിയേഷന്‍), പ്രൊഫ. തമോരിഷ് കോലേ (ഫൗണ്ടര്‍ കോഴ്‌സ് ഡയറക്ടര്‍), ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍ & കേരള), ഡോ. വേണുഗോപാലന്‍ പി. പി (എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡയറക്ടര്‍), ഡോ. ഹംസ (ഹോള്‍ ടൈം ഡയറക്ടര്‍), ഡോ. എബ്രഹാം മാമ്മന്‍ (സി എം എസ്), ഡോ. രമേഷ് ഭാസി (മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍) എന്നിവര്‍ പങ്കെടുത്തു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ