തിളച്ച വെള്ളം പുറത്ത് ഒഴിച്ചാല്‍ എന്തായിരിക്കും അവസ്ഥ? സൂര്യാഘാതത്തിന്റെ ഇര പറയുന്നു; 'അഞ്ചുദിവസവും നിലത്ത് കമിഴ്ന്നു കിടന്നാണ് ഞാന്‍ തള്ളിനീക്കിയത്'

ചുട്ടുപൊള്ളുന്ന വെയിലില്‍ സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും പകല്‍ 11 മുതല്‍ 4 വരെ വെയില്‍ കൊള്ളരുതുമെന്നുമുള്ള മുന്നറിയിപ്പുകള്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആളുകള്‍ വേണ്ടത്ര ഗൗരവം നല്‍കുന്നില്ല. എന്നാല്‍, രണ്ട് വര്‍ഷം മുമ്പ് സൂര്യാഘാതം ഏറ്റ ഒരാള്‍ അതിന്റെ ഗൗരവാവസ്ഥ വിവരിച്ചത് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

ഹിദായത്ത് വയനാട് എന്നയാളാണ് സൂര്യാഘാതം ഏറ്റതിന്റെ ഗൗരവാവസ്ഥ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് ഹിദായത്തിന് സൂര്യാഘാതമേറ്റിരുന്നത്. ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചാല്‍ എന്തായിരിക്കും അവസ്ഥ അതായിരുന്നു താന്‍ ആ സമയത്ത് അനുഭവിച്ചിരുന്നത് എന്നാണ് ഹിദായത്ത് പോസ്റ്റില്‍ പറയുന്നത്.

ഷര്‍ട്ട് പോലും ധരിക്കാന്‍ പറ്റാതെ. ഒന്ന് തൊടാന്‍ പോലും പറ്റാത്ത വിധം പൊള്ളിപ്പോയി. അല്‍പ്പനേരം കൂടി ഞാന്‍ അവിടെ വെയില്‍ കൊണ്ടിരുന്നു എങ്കില്‍ ഈ സമയത്ത് മരണം വരെ സംഭവിക്കാം എന്ന് ഡോക്ടര്‍ പറഞ്ഞതായും സൂര്യാഘാതമേറ്റതിന്റെ ഫോട്ടോയടക്കം പങ്കുവെച്ച് ഹിദായത്ത് കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സൂര്യാഘാതം വളരെ സൂക്ഷിക്കണം. ഒരുതവണ ഏല്‍ക്കേണ്ടി വന്ന ആളാണ് ഞാന്‍. നമ്മള്‍ വിചാരിക്കുന്നതു പോലെ അല്ല കാര്യങ്ങള്‍. ശരീരം ചൂടുപിടിക്കുമ്പോള്‍ തല്‍ക്കാലം വെയിലില്‍ നിന്നും മാറി നിന്നാല്‍ പോരെ എന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ ആ ധാരണ മാറ്റാന്‍ സൂര്യാഘാതം ഏല്‍ക്കേണ്ടതായി വന്നു.

സൂര്യാഘാതമേറ്റു എന്ന കാര്യം ഞാന്‍ അറിയുന്നതുതന്നെ വൈകിട്ട് 5 മണിക്ക് ശേഷമാണ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് സൂര്യാഘാതമേറ്റു.
ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പോയപ്പോള്‍ നല്ല തിരക്കായിരുന്നു. അത്‌കൊണ്ട് നേരെ പ്രൈവറ്റ് ഹോസ്പിറ്റലില്‍ ചെന്നു.
തിളച്ച വെള്ളം പുറത്തു ഒഴിച്ചാല്‍ എന്തായിരിക്കും അവസ്ഥ അതായിരുന്നു ആ സമയത്ത് എന്റെ അവസ്ഥ ഷര്‍ട്ട് പോലും ധരിക്കാന്‍ പറ്റാതെ. ഒന്ന് തൊടാന്‍ പോലും പറ്റാത്ത വിധം പൊള്ളിപ്പോയി.

അല്‍പ്പനേരം കൂടി ഞാന്‍ അവിടെ വെയില്‍ കൊണ്ടിരുന്നു എങ്കില്‍ ഈ സമയത്ത് മരണം വരെ സംഭവിക്കാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഞാനിത് പറയുന്നത് വായിക്കുന്ന എല്ലാവരും സൂര്യാഘാതം എന്ന് ലാഘവത്തോടെ പറയുന്ന കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനാണ്.
തണുപ്പിക്കുക എന്നല്ലാതെ പ്രത്യേകിച്ച് ഒരു ചികിത്സയും അതിനില്ലായിരുന്നു.

അഞ്ചുദിവസവും നിലത്ത് കമിഴ്ന്നു കിടന്ന് ആണ് ഞാന്‍ തള്ളിനീക്കിയത്. ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു അത്. തുണി നനച്ചു പുറത്തിടുക മാത്രമായിരുന്നു ഏക പോംവഴി. വീണ്ടും ഞാന്‍ പറയുന്നു വെയിലു കൊള്ളുമ്പോള്‍ സൂക്ഷിക്കുക ശരീരത്തിലേക്ക് നേരിട്ട് വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക. രണ്ടുദിവസം മുമ്പ് പേപ്പറില്‍ കണ്ടത് രണ്ട് സെന്റീമീറ്റര്‍ മൂന്ന് സെന്റീമീറ്റര്‍ ഒക്കെ സൂര്യാഘാതമേറ്റ ചിത്രങ്ങളാണ്. എന്റേത് പുറം മൊത്തം പൊള്ളിയിരുന്നു.

സൂര്യാഘാതം ഏല്‍ക്കുന്ന സമയത്ത് നമ്മള്‍ അത് അറിയില്ല എന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. ഓര്‍മ്മയ്ക്ക് വേണ്ടി ഇന്നും ഞാന്‍ ആ ഫോട്ടോ സൂക്ഷിച്ചിട്ടുണ്ട്.

NB:രണ്ടു വര്‍ഷം കഴിഞ്ഞു സംഭവം നടന്നിട്ട്.
സൂര്യാഘാതമേറ്റ് ഏഴാമത്തെ ദിവസം എടുത്തതാണ് ഫോട്ടോ

https://www.facebook.com/photo.php?fbid=1721990407900767&set=a.296398130460009&type=3&theater

Latest Stories

ഉത്തർപ്രദേശിലെ ഹാമിർപൂരിൽ യമുന നദിയിൽ ബോട്ട് മുങ്ങി മൂന്ന് മരണം

'ഫയലുകൾ മാത്രം അല്ല, ഭയവും ഷ്രെഡ് ചെയ്യപ്പെടുന്നു'; മിനി മോഹൻ

'മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി, ഐക്യകണ്ഠേന പ്രമേയം പാസാക്കി'; സണ്ണി ജോസഫ്

‘കുഴൽനാടാ നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട'; മാത്യു കുഴൽനാടനെതിരെ ഇരിക്കൂറിൽ ഫ്ലക്സ്

ക്രൂസ് കപ്പലിൽ വൈറസ് ബാധിതരുടെ എണ്ണം എട്ടായി, രോ​ഗലക്ഷണങ്ങൾ കാണിച്ച മൂന്ന് യാത്രക്കാരെ കൂടി കപ്പലിൽ നിന്ന് മാറ്റി; സാമൂഹിക അകലം പാലിക്കാൻ നിർദേശിച്ച് ഡബ്ല്യുഎച്ച്ഒ

കെ സി വേണുഗോപാലിന് 46 എംഎൽഎമാരുടെ പിന്തുണ, രമേശ് ചെന്നിത്തലയെ പിന്തുണച്ചത് 8 പേർ, വി ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം; മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ചയോടെ

'അകമ്പടി വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒഴിവാക്കി'; അധികാരമേൽക്കും മുൻപേ ജനപ്രിയ നടപടികളുമായി വിജയ്, നടപടി ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച്

'ഭീകരർക്ക് പൂർണ അർത്ഥത്തിൽ തിരിച്ചടി നൽകി, ഇനിയും പോരാട്ടം തുടരും'; സംയുക്ത വാർത്താസമ്മേളനവുമായി പ്രതിരോധ സേനകൾ

'പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടുന്നത് ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലെ'; വി ഡി സതീശനെ പിന്തുണച്ച് ഭദ്രൻ

റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചു കയറ്റുന്നവർക്ക് ഇനി എട്ടിന്റെ പണി