ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച കുട്ടികള്‍ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഹെഡ് സ്റ്റാര്‍ട്ട്

ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംവിധാനമാണ് ഹെഡ്സ്റ്റാര്‍ട്ട്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിട്ടുള്ള കുട്ടികളുടെ ചികിത്സ, അര്‍ഹരായവരുടെ വിദ്യാഭ്യാസത്തിനുള്ള പിന്തുണ, തുടര്‍ചികിത്സ, കൗണ്‍സിലിംഗ്, മാതാപിതാക്കള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവയാണ് ഈ ഉദ്യമത്തിലൂടെ ലഭ്യമാക്കുന്നത്. ബ്രെയിന്‍ ട്യൂമറുമായി ബന്ധപ്പെട്ട അവബോധ പ്രവര്‍ത്തനങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗദ്ധരുമായി സഹകരിച്ചുള്ള ഗവേഷണം കൂടാതെ മെഡിക്കല്‍ സമൂഹത്തിനും ജനങ്ങള്‍ക്കും ബ്രെയിന്‍ ട്യൂമറുകള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള ആവശ്യകത സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കല്‍ എന്നിവയും ഹെഡ്‌സ്റ്റാര്‍ട്ടിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.

കോര്‍പ്പറേറ്റ് സിഎസ്ആര്‍ ഫണ്ട്, രാജ്യാന്തര കോണ്‍ഫറന്‍സുകള്‍, മറ്റ് സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയിലൂടെയാകും ഹെഡ്സ്റ്റാര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക സമാഹരിക്കുക. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഫാക്ട് ചെയര്‍മാനും എംഡിയുമായ കിഷോര്‍ രംഗ്ത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ അമ്പിളി വിജയരാഘവന്‍, ന്യൂറോസര്‍ജറി വിഭാഗം തലവന്‍ ഡോ. ദിലീപ് പണിക്കര്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് ഡോ. അനൂപ് വാര്യര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

രക്താര്‍ബുദം കഴിഞ്ഞാല്‍ കുട്ടികളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും ജീവഹാനിക്ക് വരെ കാരണമാകുന്നതുമാണ് ബ്രെയിന്‍ ട്യൂമര്‍. നവജാതശിശു മുതല്‍ ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ബ്രെയിന്‍ ട്യൂമര്‍ വരാം. കീമോതെറാപ്പി, സര്‍ജറി, റേഡിയേഷന്‍ എന്നിവയിലൂടെ ട്യൂമറുകള്‍ നീക്കം ചെയ്യാമെങ്കിലും കുട്ടി വളരുന്നതനുസരിച്ച് ട്യൂമര്‍ വീണ്ടും ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഇത് കാരണം വളര്‍ച്ചാ പ്രശ്‌നങ്ങളും , അംഗവൈകല്യവും സംഭവിക്കാം. ഇത് പിന്നീടുള്ള കുട്ടിയുടെ ജീവിതനിലവാരത്തെയും ബാധിക്കും. ഇത്തരം സാഹചര്യങ്ങളിലുള്ളവര്‍ക്ക് ഹെഡ്സ്റ്റാര്‍ട്ട് സാധ്യമായ പിന്തുണ ഉറപ്പാക്കുമെന്നും ഡോ. ദിലീപ് പണിക്കര്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക