വയറും തടിയും കുറയാൻ മോര് ഇങ്ങനെയും കുടിക്കാം

നമ്മൾ കുടിക്കുന്ന പാനീയങ്ങളിൽ ഏറെ ആരോഗ്യകരമായ പാനീയങ്ങളാണ് സംഭാരവും തൈരും മോരുമെല്ലാം. പാലിന്റെ മറ്റ് രൂപങ്ങളായ ഇവയെല്ലാം കാൽസ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ്. മാത്രമല്ല വൈറ്റമിൻ ബി അടക്കം പല പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. തൈരിന്റെ കൊഴുപ്പ് നീക്കിയ രൂപമാണ് മോര്. തടി കുറയ്ക്കാനും വയർ കുറയ്ക്കാനും മോര് പ്രത്യേക രീതിയിൽ കുടിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. നല്ലൊരു ദാഹശമനി കൂടിയായ മോര് നിരവധി രോഗങ്ങൾക്കുള്ള മികച്ച ഒരു പരിഹാരം കൂടിയാണെന്നും പറയാം. ദിവസം ഒരു ഗ്ലാസ് മോര് ശീലമാക്കിയാൽ നമ്മുടെ ശരീരത്തിന് നിരവധി ഗുണങ്ങൾ ലഭിക്കും. പൊട്ടാസ്യം, വൈറ്റമിൻ ബി-12 എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മോര്.

പൊതുവെ സംഭാരം രൂപത്തിലാണ് ആളുകൾ കുടിക്കാറുള്ളത്. വേനൽകാലത്ത് ഇവയുടെ വിൽപന ഇരട്ടിയിലധികം കൂടാറുമുണ്ട്. ശരീരം തണുപ്പിക്കാനും ക്ഷീണം മാറ്റാനും സംഭാരത്തിന് കഴിയും. മോര് പല രീതിയിൽ തയ്യാറാക്കാൻ കഴിയും. എന്നാൽ തടി കുറയുന്നതിനും വയർ കുറയ്ക്കാനും മോര്, ജീരകം, ഇന്തുപ്പ്, കറിവേപ്പില എന്നിവ ചേർത്ത് കുടിക്കുകയാണ് ചെയ്യേണ്ടത്. കലോറി മൂല്യം വളരെ കുറവായതിനാൽ ജീരകം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലും കൂടുതൽ കലോറി ശരീരത്തിൽ എത്തില്ല. ജീരകത്തിൽ അടങ്ങിയിരിക്കുന്ന തൈമോൾ എന്ന ഘടകം ഉമിനീർ ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും അതുവഴി കഴിക്കുന്ന ഭക്ഷണം വിഘടിപ്പിച്ച് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് വളരെ എളുപ്പമാക്കുകയും ചെയ്യുന്നു. ഇതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം ത്വരിതപ്പെടുത്തുന്നു. മെറ്റാബോളിസത്തിന്റെ തോത് വർദ്ധിക്കുമ്പോൾ കൊഴുപ്പ് വേഗത്തില്‍ ഉരുകി പോവുകയാണ് ചെയ്യുക. ഇത് ദഹനം മെച്ചപ്പെടുത്തും. ഇതുകൊണ്ട് തന്നെ തടി കുറയ്ക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ് ജീരകം.

ആയുര്‍വേദത്തില്‍ വരെ ഉപയോഗിക്കുന്ന ഒന്നാണ് ഇന്തുപ്പ്. ഉപ്പുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ഇന്തുപ്പാണ് എന്നാണ് പറയപ്പെടുന്നത്. പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഇന്തുപ്പ് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലതാണ്. ശരീരത്തിലെ വീക്കം കുറയ്ക്കാനും വാട്ടര്‍ വെയ്റ്റ് നീക്കാനുമെല്ലാം വളരെയധികം നല്ലതാണ് ഇന്തുപ്പ്‌. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് കറിവേപ്പില. അമിത വണ്ണവും കുടവയറും ഇല്ലാതാക്കാൻ കറിവേപ്പിലയ്ക്ക് കഴിയുമെന്നാണ് പറയുന്നത്. കറിവേപ്പില ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കും. മാത്രമല്ല, കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും. ആയുർവേദങ്ങളിൽ തടി കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും ഉത്തമമായ ഔഷധമാണ് കറിവേപ്പില. നാരുകളാല്‍ സമൃദ്ധമായിട്ടുള്ള കറിവേപ്പില വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. പ്രമേഹം, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണ് കറിവേപ്പില.

മോരും ജീരകവും ഇന്തുപ്പും കറിവേപ്പിലയും ചേർത്താണ് തടി കുറയ്ക്കാനുള്ള പാനീയം തയ്യാറക്കുന്നത്. അതിനായി കൊഴുപ്പ് നീക്കിയ മോരിൽ കറിവേപ്പില, ഇന്തുപ്പ്‌ , ജീരകപ്പൊടി എന്നിവ ചേർത്ത് കുടിക്കാം. ആവശ്യമെങ്കിൽ ഇഞ്ചിയും ചേർത്ത് കുടിക്കാവുന്നതാണ്. തടി കുറയ്ക്കാനും ദഹനത്തിനും ഏറെ നല്ലതാണ് ഇഞ്ചി. ഈ പാനീയം ദിവസവും ശീലമാക്കുന്നത് തടി കുറയ്ക്കാനും വയറിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ ഊര്‍ജത്തിനും ചർമത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇത് ദിവസവും കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും എന്ന് മാത്രമല്ല ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കി കളയുകയും ചെയ്യും. കൊഴുപ്പ് കത്തിച്ചു കളയാനും, ദഹനം മെച്ചപ്പെടുത്താനും, മലബന്ധം ഇല്ലാതാക്കാനും ഇവ സഹായിക്കും. ശരീരത്തിൽ ജലം കുറവാകുമ്പോൾ ഉണ്ടാകുന്ന ഡീഹൈഡ്രേഷന്‍ ഒഴിവാക്കാനും ഇത് നല്ലൊരു പാനീയമാണ്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”