രാജ്യത്തെ മികച്ച ആശുപത്രികളുടെ പട്ടികയില്‍ ഇടം നേടി ആസ്റ്റര്‍ മെഡ്‌സിറ്റി

രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയില്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡ് സിറ്റിയും. ടൈംസ് ഓഫ് ഇന്ത്യയാണ് രാജ്യത്തെ മികച്ച ആരോഗ്യസേവന ദാതാക്കളെ കണ്ടെത്താനുള്ള സര്‍വ്വേ നടത്തിയത്. കൊച്ചിയിലെ ഏറ്റവും മികച്ച ആശുപത്രി എന്ന സുവര്‍ണ നേട്ടവും ആസ്റ്റര്‍ മെഡ്‌സിറ്റി സ്വന്തമാക്കി.

അഖിലേന്ത്യ തലത്തില്‍ നടത്തിയ സര്‍വ്വേയില്‍ രാജ്യത്തെ നാലാമത്തെ മികച്ച ആശുപത്രിയായും ആസ്റ്റര്‍ മെഡ്‌സിറ്റി തിരഞ്ഞെടുക്കപ്പെട്ടു. രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരവും, ഉന്നത നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും അടക്കമുള്ള വസ്തുതകള്‍ കണക്കിലെടുത്താണ് ആസ്റ്റര്‍ മെഡ്‌സിറ്റി അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിച്ചത്.

തെക്കേ ഇന്ത്യയില്‍ രണ്ടാമത്തെ ഏറ്റവും മികച്ച ആശുപത്രിയായും ആസ്റ്റര്‍ മെഡ്‌സിറ്റി സര്‍വ്വേയില്‍ മികച്ച നേട്ടം കുറിച്ചു. പ്രവര്‍ത്തനം ആരംഭിച്ച് കേവലം ഒമ്പത് വര്‍ഷത്തിനുള്ളിലാണ് ആസ്റ്റര്‍ മെഡ്‌സിറ്റി രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയില്‍ തുടര്‍ച്ചയായി മുന്‍പന്തിയില്‍ സ്ഥാനം ഉറപ്പിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ