ദേശീയ ആരോഗ്യവകുപ്പിന്റെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പദ്ധതിയുമായി കൈകോര്‍ത്ത് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍

അന്താരാഷ്ട്ര ടി ബി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ദേശിയ ടി ബി നിര്‍മ്മാര്‍ജ്ജന പദ്ധതിയുമായി കൈകോര്‍ത്ത് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍. ആസ്റ്ററിന്റെ ഫാര്‍മസ്യുട്ടിക്കല്‍ വിഭാഗമായ ആസ്റ്റര്‍ ഫാര്‍മസി മുഖാന്തരമായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതുവഴി പൊതുസമൂഹത്തിലേക്ക് ക്ഷയരോഗത്തിന്റെ പ്രതിരോധ സാധ്യതകളെപ്പറ്റിയും അതിജീവനത്തെപ്പറ്റിയും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി ആസ്റ്റര്‍ ഫാര്‍മസി സ്റ്റോറുകളില്‍ പോസ്റ്ററുകളുടെയും ഡിസ്പ്ലേകളുടെയും സഹായത്തോടെ ക്ഷയരോഗത്തെക്കുറിച്ചുള്ള അവബോധം നല്‍കും. ഇതോടൊപ്പം ചുമയുള്ള എല്ലാ രോഗികള്‍ക്കും ക്ഷയരോഗ ലക്ഷണങ്ങള്‍ പരാമര്‍ശിക്കുന്ന പ്രത്യേക ചോദ്യാവലിയും നല്‍കും. ചുമക്കുള്ള മരുന്ന് വാങ്ങുന്ന രോഗികള്‍ക്ക് അടുത്തുള്ള ടെസ്റ്റിംഗ് സൗകര്യത്തിന്റെ വിശദാംശങ്ങള്‍ക്കൊപ്പം ടിബി ലക്ഷണങ്ങളെക്കുറിച്ചുള്ള ലഖുലേഖയും നല്‍കും. രോഗിക്ക് ടി ബി ലക്ഷണ സാധ്യതകള്‍ ഉണ്ടെങ്കില്‍ ഫാര്‍മസിസ്റ്റ് ഏറ്റവും അടുത്തുള്ള ടി. ബി ടെസ്റ്റിങ് കേന്ദ്രത്തിലേക്ക് രോഗിയെ അയക്കുകയും ‘ടി. ബി ടെസ്റ്റിംഗിനായി ഉപദേശിക്കുന്നു ‘ എന്ന ടാഗും നല്‍കും . മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുമായും ആശുപത്രികളുമായും ഒരു നെറ്റ്വര്‍ക്കിങ് സംവിധാനം സ്ഥാപിച്ചുകൊണ്ട് ഫാര്‍മസികള്‍ മുഖേന രോഗികള്‍ക്ക് ക്ഷയരോഗത്തെക്കുറിച്ച് അവബോധം നല്‍കുകയും അവര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്യും.

2025-ഓടെ നമ്മുടെ രാജ്യത്ത് നിന്ന് ക്ഷയരോഗബാധിതരെ ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി ആരംഭിച്ച ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ടാണിത്. ഇതുവഴി ഈ ടിബി നിര്‍മാര്‍ജ്ജന കോര്‍പറേറ്റ് ക്യാമ്പയിനിലേക്ക് പങ്കാളിയായിരിക്കുകയാണ് ആസ്റ്റര്‍’ ഡി എം ഹെല്‍ത്ത് കെയര്‍.

‘2017 മുതല്‍ അത്യാധുനിക സൗകര്യങ്ങളോടെ വിവിധ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുകയാണ് ഞങ്ങള്‍. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ടിബി കെയറിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരു മുഴുനീള ടിബി മാനേജ്‌മെന്റ് സിസ്റ്റം (ആസ്റ്റര്‍ സ്റ്റെപ്‌സ് സെന്റര്‍) നടപ്പിലാക്കി. കോര്‍പ്പറേറ്റ് ടിബി പ്ലെഡ്ജ് സംരംഭത്തിലൂടെ ക്ഷയരോഗം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എസ്ഡിജി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് രാജ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളെന്ന് ‘ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ടി ബി ലോകമെമ്പാടുമുള്ള മരണത്തിന്റെ പത്ത് പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ടി ബി കേസുകള്‍ ഉള്ളതും ഇന്ത്യയിലാണ്. പ്രതിദിനം 1300 ആളുകള്‍ ടി ബി മൂലം മരിക്കുന്നു. ഇന്ത്യയിലെ ടി ബി കേസുകളില്‍ 83 ശതമാനവും ഏറ്റവും ഉല്‍പ്പാദനക്ഷമതയുള്ള 15 നും 60 നും,
പ്രായമുള്ളവര്‍ക്കാണെന്നും ഇത് 13000 കോടിയിലധികം സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും കണ്ടെത്തി.

ആസ്റ്റര്‍ ലാബും എറണാകുളം ജില്ലാ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ഓഫീസുമായി ചേര്‍ന്ന് എറണാകുളം ജില്ലയിലെ 5-15 വയസ് വരെയുള്ള കുട്ടികള്‍ക്ക് ടെസ്റ്റുകള്‍ നടത്തുന്ന പദ്ധതി പുരോഗമിക്കുകയാണ് . തെലങ്കാനയും കര്‍ണാടകയിലും, കേരളത്തിലുമുള്ള 200ലധികം ആസ്റ്റര്‍ ഫാര്‍സികളുമായി സഹകരിച്ചാണ് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ പദ്ധതി നടപ്പിലാക്കുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ