താനൂര്‍ ബോട്ട് അപകടത്തില്‍ പെട്ടവരുടെ ചികിത്സാ ചെലവുകള്‍ ഏറ്റെടുത്ത് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍

താനൂര്‍ ബോട്ട് അപകടത്തില്‍പ്പെട്ട് ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍ ചികിത്സയില്‍ കഴിയുന്ന മുഴുവന്‍ പേരുടേയും ചികിത്സാചെലവുകള്‍ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഏറ്റെടുക്കും. പരപ്പനങ്ങാടി താനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ പൂരപ്പുഴയില്‍ ഒട്ടുംപുറം തൂവല്‍ തീരത്തിനുസമീപം വിനോദയാത്രാ ബോട്ട് മറിഞ്ഞ് അഞ്ച് കുട്ടികളടക്കം 8 പേരെയാണ് ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 4 കുട്ടികളുടെ നിലഗുരുതരമായിരുന്നു.

അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളും, ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആരോഗ്യ വിദഗ്ധരുടെ ഒരു ടീമിനേയും ഇതിനായി സജ്ജീകരിച്ചിരുന്നു. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്ന എല്ലാവരും അപകടനില തരണം ചെയ്തുവരുന്നുണ്ട്. ഒരു കുട്ടിയടക്കം രണ്ടുപേര്‍ സുഖം പ്രാപിച്ചു ആശുപത്രി വിടുകയും ചെയ്തു.

ചികിത്സയില്‍ കഴിയുന്ന എല്ലാ രോഗികള്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുമെന്നും ചികിത്സാ ചിലവ് പൂര്‍ണമായും ഒഴിവാക്കുമെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഫൗണ്ടര്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മറ്റു മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കന്മാര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി ചികിത്സയിലുള്ളവരുടെ ആരോഗ്യനില വിലയിരുത്തി.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ