ഹൃദയാഘാതത്തെയും സ്‌ട്രോക്കിനെയും തടയാൻ ദിവസവും 6,000 മുതല്‍ 9,000 ചുവടുകൾ നടക്കാം

ആരോഗ്യം കാത്ത് സൂക്ഷിക്കാൻ സഹായിക്കുന്ന അടിസ്ഥാനപരമായ വ്യായാമങ്ങളിൽ ഒന്നാണ് നടത്തം. നല്ല ആരോഗ്യം നിലനിർത്തുന്നതിനായി ഡോക്ടർമാർ നടത്തം ശീലമാക്കണമെന്ന നിർദേശവും നൽകാറുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ ജീവന് ഭീഷണിയാകാൻ സാധ്യതയുള്ള പല രോഗങ്ങളും നമുക്ക് ചുറ്റുമുണ്ട്. ദൈനംദിന ജീവിതത്തിലെ ശാരീരിക പ്രവർത്തനങ്ങളും ഇത്തരത്തിലുള്ള രോഗങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ആരോഗ്യത്തോടെയിരിക്കാനും രോഗങ്ങളെ പ്രതിരോധിക്കാനും നടത്തം മികച്ച ഒരു മാർഗമാണ്. പ്രതിദിനം 10,000 ചുവടുകളിലധികം നടക്കണമെന്നതിനെപറ്റിയും പഠനം ചർച്ച ചെയ്യുന്നുണ്ട്.

ജീവിതശൈലിയില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കും. സമ്മര്‍ദ്ദം അധികമില്ലാത്ത വ്യായാമമാണ് നടത്തം. സർകുലേഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് പ്രായമായ ആളുകൾ നടക്കുന്ന ചുവടുകളുടെ എണ്ണം കുറയുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നീ അപകടസാധ്യകളിലേക്കാണ് ചൂണ്ടിക്കാട്ടുന്നത്. ദിവസവും മൂന്ന് മുതൽ നാല് മൈലുകൾ വരെ, കൃത്യമായി പറഞ്ഞാൽ 6,000 മുതല്‍ 9,000 ചുവടുകൾ വരെ നടക്കുന്നവർക്ക്, ഒരു ദിവസം 2,000 ചുവടുകള്‍ നടക്കുന്ന ആളുകളെ അപേക്ഷിച്ച് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 40 മുതല്‍ 50 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തിക്കഴിഞ്ഞു.

അറുപത് വയസിന് മുകളിലുള്ളവരുടെ നടത്തം കൂടുന്നതിന് അനുസരിച്ച് ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത കുറയുന്നതായാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ദിവസവും എത്ര ദൂരം നടക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കി ആറു വർഷത്തോളം നടത്തിയ പഠനത്തിൽ 20,152 ആളുകളാണ് പങ്കെടുത്തത്. സ്ട്രോക്ക് , ഹൃദയസ്തംഭനം, കൊറോണറി ഹൃദ്രോഗം എന്നിങ്ങനെ ഹൃദയസംബന്ധമായ മാരകമായതും അല്ലാത്തതുമായ രോഗങ്ങളെ തരംതിരിച്ചായിരുന്നു പഠനം. ഒരു മനുഷ്യന്റെ ആരോഗ്യത്തിന് നടത്തം എങ്ങനെയാണ് ഗുണം ചെയ്യുക എന്നതറിയാൻ ഗവേഷകർ ഇത്തരത്തിൽ പഠനങ്ങൾ നടത്താറുണ്ട്.

മാറി വരുന്ന ജീവിതരീതികൾ കാരണം വളരെ കാലം മുൻപുതന്നെ ശാരീരിക പ്രവർത്തനങ്ങളിലെ നിഷ്‌ക്രിയത്വം ചർച്ച ചെയ്യാറുണ്ട്. രണ്ട് വർഷത്തിലധികം നീണ്ടുനിന്ന കോവിഡ് കാലത്തിലെ ലോക്‌ഡൗണിന് ശേഷമാണ് വിഷയം വീണ്ടും ഉയർന്നുവന്നത്. 2022 ഒക്ടോബറിലെ ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകജനസംഖ്യയിലെ കൗമാരക്കാരിൽ 80% അധികം പേരും ശാരീരികമായി വേണ്ടത്ര സജീവമല്ല എന്നാണ് സൂചിപ്പിക്കുന്നത്. ശരീരം വേണ്ടവിധത്തിൽ പ്രവർത്തിപ്പിക്കാത്തത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുക. ആഗോളതലത്തിൽ പ്രായപൂർത്തിയായ ആളുകളിൽ നാലിൽ ഒരാളുടെ ശാരീരിക പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ നടക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 60 വയസ്സിന് മുകളിലുള്ളവര്‍ പ്രതിദിനം 6000-8000 ചുവടു മാത്രം വയ്ക്കുമ്പോഴും മറ്റുള്ളവരിൽ പ്രതിദിനം 8000-10,000 ചുവടുകൾ വയ്ക്കുമ്പോഴും അപകട സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

2022 സെപ്റ്റംബറില്‍ ജാമ നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ക്യാന്‍സറും ഹൃദയ സംബന്ധമായ അസുഖങ്ങളും മരണനിരക്കും നടത്തത്തിന്റെ എണ്ണവും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരുന്നു. നടത്തത്തിന്റെ തീവ്രത കൂട്ടുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളും പഠനത്തില്‍ എടുത്തുപറയുന്നുണ്ട്. 61 വയസ് പ്രായമുള്ള 78,500 ആളുകളിലാണ് പഠനം നടത്തിയത്. പ്രതിദിനം 10,000 ലധികം ചുവടുകൾ വയ്ക്കുന്നത് ക്യാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങൾ പിടിപെടുന്നത്‌ കുറയാൻ സഹായിക്കും. ചെറുപ്പക്കാർക്കെന്നപോലെ മുതിർന്നവർക്കും നടത്തം പോലുള്ള ശാരീരിക പ്രവർത്തനങ്ങൾ വളരെ നല്ലതാണ്.

നടത്തം സ്ഥിരമാക്കുന്നത് മൂത്രസഞ്ചി, സ്തനങ്ങള്‍, വന്‍കുടല്‍ എന്നിവയില്‍ രൂപപ്പെടുന്ന പ്രത്യേക അര്‍ബുദങ്ങളുടെ സാധ്യതയും കുറയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്താനും പ്രായമായവരില്‍ ഉറക്ക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും നടത്തം സഹായിക്കും. മാത്രമല്ല, പതിവായുള്ള നടത്തം നമ്മുടെ ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യും. ശാരീരികവും മാനസികവും വൈകാരികവുമായ മികച്ച ആരോഗ്യം നേടാനും നടത്തം വളരെയധികം സഹായിക്കും.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ