പാക് ആക്രമണത്തിന്റെ കുന്തമുന 'മിറാഷ്' ആകാശത്ത് വെച്ചുതന്നെ തകര്‍ത്ത് ഇന്ത്യ; മിറാഷ് ഫൈറ്റര്‍ ജെറ്റിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് സ്ഥിരീകരണം

പാകിസ്ഥാന്റെ ആക്രമണത്തിലെ നിര്‍ണായക ആയുധശക്തിയായ പാകിസ്ഥാനി മിറാഷ് ഫൈറ്റര്‍ ജെറ്റും ഇന്ത്യന്‍ സൈന്യം തകര്‍ത്തെന്ന് സ്ഥിരീകരണം. പാകിസ്താന്റെ മിറാഷ് ഫൈറ്റര്‍ ജെറ്റ് തകര്‍ത്തതായി ഇന്ത്യന്‍ സേന തകര്‍ന്നുവീണ മിറാഷ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് വ്യക്തമാക്കിയത്. ഇന്ത്യന്‍ മണ്ണില്‍ പ്രഹരമേല്‍പ്പിക്കും മുമ്പ് തന്നെ പാക് ആക്രമണത്തിന്റെ കുന്തമുന ആകാശത്തുവെച്ചുതന്നെ സൈന്യം നശിപ്പിച്ചിരുന്നു. ആകാശത്തുവെച്ച് തന്നെ ശത്രുവിനെ നശിപ്പിക്കുന്നുവെന്ന അടിക്കുറിപ്പോടെ ഇന്ത്യന്‍ സേന എക്‌സ് പ്ലാറ്റ്‌ഫോമില്‍ മിറാഷിന്റെ അവശിഷ്ടമടക്കം പാക് അതിര്‍ത്തിഭേദിക്കാതെ നടത്തിയ ആക്രമണത്തിന്റെ ചില നിമിഷങ്ങളുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

അതിര്‍ത്തി ശാന്തമായതിന് ശേഷവും പാകിസ്ഥാന്‍ ഇനിയൊരു ഭീകരാക്രമണത്തിന് മുതിര്‍ന്നാല്‍ അത് യുദ്ധപ്രഖ്യാപനമായി കരുതി തിരിച്ചടിക്കുമെന്ന് സൈന്യം മുന്നറിയിപ്പും നല്‍കിയിരുന്നു. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രത്യേക വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂരിന്റെ കുറച്ച് ദൃശ്യങ്ങള്‍ പങ്കിട്ടു. ‘ആകാശത്ത് വെച്ചുതന്നെ ശത്രുവിനെ നശിപ്പിക്കുക’ എന്ന തലക്കെട്ടിലുള്ള വീഡിയോയില്‍ നിരവധി കരസേന, നാവികസേന, വ്യോമസേനാ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോയുടെ ഒരു ഭാഗത്ത് സൈനിക ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ പോലെ കാണപ്പെടുന്ന ഒരു സ്റ്റില്‍ കൊളാഷ് പ്രദര്‍ശിപ്പിച്ചിരുന്നു. കൊളാഷില്‍ ‘പാകിസ്ഥാന്‍ മിറേജ്… തകര്‍ന്നു’ എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു.

ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് 7 ന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ഉന്നതതല പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ കരസേന, വ്യോമസേന, നാവികസേന എന്നിവയിലെ മുതിര്‍ന്ന കമാന്‍ഡര്‍മാരാണ് ഇന്ന് സമഗ്രമായ വിവരണം നല്‍കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് – ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്, ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍ ഓപ്പറേഷന്‍സ് – എയര്‍ വൈസ് മാര്‍ഷല്‍ എ കെ ഭാരതി, ഡയറക്ടര്‍ ജനറല്‍ ഓഫ് നേവല്‍ ഓപ്പറേഷന്‍സ് – വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ് എന്നിവര്‍ സംയുക്തമായി മീഡിയ ബ്രീഫിംഗിന് നേതൃത്വം നല്‍കി.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ സേനാ മേധാവിമാര്‍ വാര്‍ത്താസമ്മേളനത്തിയാണ് വെളിപ്പെടുത്തിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് പ്രതിരോധമിസൈല്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് പാകിസ്ഥാന് തിരിച്ചടി നല്‍കിയതെന്നും പ്രതിരോധ സംവിധാനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്നും സേന വ്യക്തമാക്കിയിരുന്നു.പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായും പാകിസ്ഥാന്‍ സൈനിക ഘടകങ്ങളുമായും ഈ ആക്രമണത്തിന് ബന്ധമുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

Latest Stories

അവരുടെ ബോളിംഗ് യൂണിറ്റ് മികച്ചതാണ്, ദേവിന് പ്രഷർ കൊടുക്കാതെയിരിക്കാൻ വേണ്ടി ഞാൻ സ്ഥിരതയോടെ കളിച്ചു: വിരാട് കോഹ്ലി

'തൂക്കി ചുവന്ന കാരങ്ങളോടെ', ഓറഞ്ച് ക്യാപ്പ് ഇനി രാജാവിന് സ്വന്തം; റൺ വേട്ടക്കാരിൽ ഒന്നാമനായി വിരാട് കോഹ്ലി

'സഞ്ജു ഒരു ഇതിഹാസമാണ്, അവന്റെ ബാറ്റിംഗ് അത്രയേറെ മനോഹരമാണ്'; സഞ്ജുവിനെ വാനോളം പുകഴ്ത്തി മുൻ താരങ്ങൾ

മുംബൈയുടെ പ്ലാൻ എന്താണെന്ന് സഞ്ജുവിന് അറിയാമായിരുന്നു, അത് നന്നായി മനസിലാക്കിയാണ് അവൻ കളിച്ചത്: അക്കീല്‍ ഹൊസൈൻ

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ച്ച കൂടി നീട്ടി: ഡോണൾഡ് ട്രംപ്

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ എൽഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും; യുഡിഎഫിലെ തർക്കങ്ങൾ മെയ് നാലോടെ അവസാനിക്കും : എം വി ഗോവിന്ദൻ

ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴ് എംപിമാർ ബിജെപിയിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മരിച്ചു

ചൂടില്‍ പൊള്ളി കൊച്ചി; പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ സീറ്റ് കത്തി നശിച്ചു

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം ദുസ്സഹം; മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറി, മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയില്ലെന്ന് വി ശിവന്‍കുട്ടി