ആരുടെ വികസനം? ആര്‍ക്കുവേണ്ടിയുള്ള വികസനം?; കുമരപ്പയും നെഹ്രുവും രാജപാതയും

കെ.സഹദേവന്‍

ഏഴരപ്പതിറ്റാണ്ട് കാലം മുമ്പത്തെ കഥയാണ്.

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം രൂപീകരിച്ച ആസൂത്രണ കമ്മീഷന്‍ ഉപദേശക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഉപദേശക സമിതി അംഗവുമായ ഡോ. ജെ.സി.കുമരപ്പ കുതിരവണ്ടിയില്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. വഴിക്ക് വെച്ച് കുമരപ്പ സഞ്ചരിച്ച വഹനത്തെ സുരക്ഷാ ഭടന്മാര്‍ തടഞ്ഞുവെച്ചു.

കാല്‍നടയായി യോഗസ്ഥലത്തെത്തിയ കുമരപ്പ യോഗത്തില്‍ വെച്ച് തനിക്കുണ്ടായ അനുഭവം നെഹ്രുവിനെ അറിയിച്ചു.

‘വാഹനങ്ങള്‍ ചീറിപ്പായുന്ന രാജപാതയില്‍ കുതിരയുടെ ജീവന്‍ രക്ഷിക്കാന്‍ ഇത്തരമൊരു നടപടി അനിവാര്യമായിരുന്നു’ എന്നായിരുന്നു ജവാഹര്‍ലാല്‍ നെഹ്രുവിന്റെ മറുപടി.

‘അങ്ങിനെയെങ്കില്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന വാഹനങ്ങളെയല്ലേ മാറ്റിനിര്‍ത്തേണ്ടത്’ എന്ന ഡോ. കുമരപ്പയുടെ ചോദ്യത്തിന് നെഹ്രു വ്യക്തമായ മറുപടിയൊന്നും നല്‍കുകയുണ്ടായില്ല.

കേരളത്തിലെ എക്‌സ്പ്രസ്സ് ഹൈവേയില്‍ ഇരുചക്രവാഹനങ്ങളെ അനുവദിക്കുകയില്ലെന്ന അധികാരികളുടെ പ്രസ്താവനയാണ് കുമരപ്പയും നെഹ്രുവും തമ്മിലുണ്ടായ തര്‍ക്കത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ഇടയാക്കിയത്.

‘ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം’ എന്നാണ് ഔദ്യോഗിക ഭാഷ്യം. ഇരുചക്ര വാഹനങ്ങളില്‍ അടക്കം സഞ്ചരിക്കുന്ന കോടിക്കണക്കായ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിര്‍മ്മിച്ച എക്‌സ്പ്രസ്സ് ഹൈവേയില്‍ നിന്ന് സമൂഹത്തിലെ താഴെത്തട്ടിലുള്ള വിഭാഗങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ ചോദ്യമുന്നയിക്കാന്‍ സാധിക്കാത്ത വിധം രാഷ്ട്രീയ പാര്‍ട്ടികളും പൗരസമൂഹവും മാറിയിരിക്കുന്നു എന്നതാണ് ഇതിലെ പ്രധാന പ്രശ്‌നം.

ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ ജീവ സുരക്ഷയില്‍ ഇത്രയധികം ഉത്കണ്ഠയുള്ള ഭരണാധികാരികള്‍ എന്തുകൊണ്ട് നിര്‍മ്മാണ ഘട്ടത്തില്‍ ഇരു ചക്ര വാഹനങ്ങള്‍ക്കായി പ്രത്യേക പാത ഇതേ ഹൈവേയില്‍ നിര്‍മ്മിച്ചില്ല എന്ന ചോദ്യം പോലും ആരും ഉന്നയിച്ചില്ല.

ആറും എട്ടും വരികളുള്ള എക്‌സപ്രസ്സ് ഹൈവേകളില്‍, ഏറ്റവും കുറഞ്ഞ മലിനീകാരികളായ, സൈക്കിളുകള്‍ക്കും, മറ്റ് ഇരുചക്രവാഹനങ്ങള്‍ക്കുമായി പ്രത്യേക പാത നിര്‍മ്മിക്കുക എന്നത് ഏറ്റവും ആധുനികമായ ആസൂത്രണ ബോധ്യത്തിന്റെ ഭാഗമാണ് എന്ന് ചിന്തിക്കാന്‍ നാം മറന്നുപോയിരിക്കുന്നു. ഭരണകൂടങ്ങള്‍ നല്‍കുന്ന ഉത്തരങ്ങളില്‍ തൃപ്തരായി അതേറ്റുപാടാന്‍ വിധിക്കപ്പെട്ട ജനതയായി നാം മാറുന്നു.

തീവണ്ടികളിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം ഒന്നൊന്നായി കുറച്ചുകൊണ്ടിരുന്നപ്പോള്‍, സ്ലീപ്പര്‍ കോച്ചുകള്‍ക്ക് പകരം AC കോച്ചുകളുടെ എണ്ണം കൂട്ടിയപ്പോള്‍, വിലകൂടിയ വന്ദേ ഭാരതുകളും ഹൈസ്പീഡ് ട്രെയിനുകളും ട്രാക്കുകളിലൂടെ ഓടിത്തുടങ്ങിയപ്പോള്‍ സാധാരണ മനുഷ്യര്‍ക്കുള്ള യാത്രാ സംവിധാനങ്ങളെന്ത് എന്ന പ്രാഥമിക ചോദ്യം പോലും എങ്ങും ഉന്നയിക്കപ്പെട്ടില്ല.

പൊതുവായതില്‍ നിന്നൊക്കെയും സാധാരണ മനുഷ്യര്‍ പതുക്കെപ്പതുക്കെ അകറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ അതേ മനുഷ്യരെക്കൊണ്ടുതന്നെ അതിനുള്ള ന്യായവാദങ്ങള്‍ ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

Latest Stories

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍